ബി‌എസ്‌എൻ‌എൽ എയർ ഫൈബർ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു

|

ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് സർവ്വീസിൽ നാല് പുതിയ പ്ലാനുകൾ പുറത്തിറക്കിയതിന് പിന്നാലെ ബി‌എസ്‌എൻ‌എൽ അതിന്റെ എയർ ഫൈബർ സർവ്വീസിലും പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ പ്ലാനുകളോടെ രാജ്യത്ത് 19 എയർ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളാണ് കമ്പനി മൊത്തത്തിൽ നൽകുന്നത്. ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകളെല്ലാം ഇപ്പോൾ കൂടുതൽ ഡാറ്റയും മറ്റ് ആകർഷകമായ ആനുകൂല്യങ്ങളും നൽകുന്നു. എഫ്യുപി ലിമിറ്റുകളോടെ 100 എംബിപിഎസ് വരെ വേഗത നൽകുന്നവയാണ് എയർ ഫൈബർ പ്ലാനുകൾ.

ബി‌എസ്‌എൻ‌എൽ എയർ ഫൈബർ പ്ലാനുകൾ
 

ബി‌എസ്‌എൻ‌എൽ എയർ ഫൈബർ പ്ലാനുകൾ

ഭാരത് എയർഫിബ്രെ 1500 ജിബി പ്ലാനിന് 500 രൂപയാണ് വില. മാസത്തിൽ 150 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ 10 എംബിപിഎസ് വേഗതയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ബിഎസ്എൻഎല്ലിന്റെ രണ്ടാമത്തെ ബ്രോഡ്‌ബാൻഡ് പായ്ക്ക് എയർ ഫൈബർ -3 ജിബി സി‌യു‌എൽ എന്നാണ് അറിയപ്പെടുന്നത്. പ്രതിമാസം 519 രൂപയാണ് ഈ പ്ലാനിന്റെ വില. ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാിനലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ 8 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: 449 രൂപ മുതൽ വിലയുള്ള നാല് ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളുമായി ബി‌എസ്‌എൻ‌എൽ

എയർ ഫൈബർ -250 ജിബി-ഫൈ

ഭാരത് എയർ ഫൈബർ -250 ജിബി-ഫൈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 15 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. 250 ജിബി ഡാറ്റയും ഈ പ്ലാൻ നൽകുന്നു. 600 രൂപയാണ് ഈ പ്ലാനിന്റെ വില. ബിഎസ്എൻഎല്ലിന്റെ നാലാമത്തെ പായ്ക്ക് ഭാരത് എയർ ഫൈബർ -4 ജിബി സി‌യു‌എൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. 629 രൂപയാണ് ഈ പ്ലാനിന്റെ വില. ഈ പ്ലാൻ 4 ജിബി ഡാറ്റയും 10 എംബിപിഎസ് വേഗതയും നൽകുന്നു. ബിഎസ്എൻഎല്ലിന്റെ അഞ്ചാമത്തെ പ്ലാൻ 729 രൂപ വിലയുള്ള പ്ലാനാണ്. എല്ലാ ദിവസവും 5 ജിബി ഡാറ്റയും 10 എംബിപിഎസ് വേഗതയുമാണ് ഊ പ്ലാനിലൂടെ ലഭിക്കുന്നത്.

745 രൂപ

ബിഎസ്എൻഎല്ലിന്റെ 745 രൂപയുടെ പ്ലാൻ മാസത്തിൽ 350 ജിബി ഡാറ്റ വരെയാണ് നൽകുന്നത്. 15 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കും. ഏഴാമത്തെ ബ്രോഡ്‌ബാൻഡ് പ്ലാൻ ഭാരത് എയർ ഫൈബർ -500 ജി_ഫൈ എന്നാണ് അറിയപ്പെടുന്നത്. 845 രൂപയാണ് ഈ പ്ലാനിന്റെ വില. ഈ പ്ലാൻ 20 എംബിപിഎസ് വേഗതയിൽ 500 ജിബി ഡാറ്റയാണ് നൽകുന്നത്. 899 രൂപയുടെ പ്ലാൻ 10 എംബിപിഎസ് വേഗതയിൽ പ്രതിദിനം 12 ജിബി ഡാറ്റ നൽകുന്നു. 1,051 രൂപയ്ക്കും ബിഎസ്എൻഎൽ ഒരു പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ 700 ജിബി ഡാറ്റയാണ് നൽകുന്നത്. 20 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ബ്രോഡ്ബാന്റ് പ്ലാനുകൾ

എയർ ഫൈബർ -800 ജിബി_ഫൈ
 

ഭാരത് എയർ ഫൈബർ -800 ജിബി_ഫൈ എന്ന പേരിൽ പുറത്തിറക്കിയ പ്ലാനിന് 1,200 രൂപയാണ് വില. ഈ പ്ലാൻ പ്രതിമാസം 30 എംബിപിഎസ് വേഗതയിൽ 800 ജിബി ഡാറ്റയാണ് നൽകുന്നത്. 100 എം‌ബി‌പി‌എസ് സ്പീഡുള്ള 750 ജിബി ഡാറ്റ നൽകുന്ന 1,277 രൂപയുടെ പായ്ക്കും ബിഎസ്എൻഎൽ നൽകുന്നുണ്ട്. അതുപോലെ 30 എം‌ബി‌പി‌എസ് വേഗതയിൽ 1,050 ജിബി ഡാറ്റ നൽകുന്നൊരു പ്ലാനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ പ്ലാനിന് ഒരു മാസത്തേക്ക് 1,491 രൂപയാണ് വില.

എയർഫൈബർ

ബിഎസ്എൻഎൽ എയർഫൈബർ പ്ലാനിൽ പതിനാലാമത്തെ ഇന്റർനെറ്റ് പ്ലാൻ ഭാരത് എയർ ഫൈബർ -25 ജിബി സി‌യു‌എൽ എന്നാണ് അറിയപ്പെടുന്നത്. 1,599 രൂപയാണ് ഈ പ്ലാനിന് ദിവസവും 25 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ 10 എംബിപിഎസ് വേഗതയും നൽകുന്നു. 1,849 രൂപയുടെ മറ്റൊരു പ്ലാൻ പ്രതിമാസം 30 ജിബി ഡാറ്റയും 16 എംബിപിഎസ് വേഗതയും നൽകുന്ന പ്ലാനാണ്. 1,991 രൂപയുടെ മറ്റൊരു പ്ലാനും ബിഎസ്എൻഎല്ലിനുണ്ട്. ഈ പ്ലാൻ 30 എം‌ബി‌പി‌എസ് വേഗതയിൽ 1,400 ജിബി ഡാറ്റയാണ് ഒരു മാസത്തേക്ക് നൽകുന്നത്.

കൂടുതൽ വായിക്കുക: 480 ജിബി വരെ ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് ഡാറ്റ വൌച്ചറുകൾ

എയർ ഫൈബർ -33 ജിബി സി‌യു‌എൽ

ബി‌എസ്‌എൻ‌എൽ എയർ ഫൈബ്രെയുടെ പതിനേഴാമത്തെ പായ്ക്ക് ഭാരത് എയർ ഫൈബർ -33 ജിബി സി‌യു‌എൽ എന്നാണ് അറിയപ്പെടുന്നത്. 24 എം‌ബി‌പി‌എസ് വേഗതയിൽ 35 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. പതിനെട്ടാമത്തെ പ്ലാനിന്റെ വില 2,995 രൂപയാണ്. ഈ പ്ലാൻ പ്രതിമാസം 30 എംബിപിഎസ് വേഗതയിൽ 1,750 ജിബി ഡാറ്റയാണ് നൽകുന്നത്. 1,299 രൂപയുടെ അവസാന പായ്ക്കിലൂടെ ഉപയോക്താക്കൾക്ക് 10 എം‌ബി‌പി‌എസ് വേഗതയിൽ പ്രതിദിനം 22 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

Most Read Articles
Best Mobiles in India

Read more about:
English summary
BSNL has introduced new plans in its air fiber service. With the new plans, the company is offering a total of 19 air fiber broadband plans in the country.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X