ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കൊപ്പം ഇനി ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കില്ല

|

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബി‌എസ്‌എൻ‌എൽ ഇനി മുതൽ ആമസോൺ പ്രൈം സബ്ക്രിപ്ഷൻ സൌജന്യമായി നൽകില്ല. ബിഎസ്എൻഎല്ലിന്റെ ചില ബ്രോഡ്ബാന്റ് പ്ലാനുകൾക്കൊപ്പം നൽകി വന്നിരുന്ന ആമസോൺ പ്രൈം സബ്ക്രിപ്ഷൻ കമ്പനി പിൻവലിച്ചു. ബിഎസ്എൻഎൽ കേരളയുടെ വെബ്സൈറ്റിലൂടെയാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്. ആമസോൺ പ്രൈം ആനുകൂല്യം നൽകുന്ന ഓഫർ നിർത്തലാക്കിയെന്ന് ബിഎസ്എൻഎൽ കേരളയുടെ ട്വിറ്റർ അക്കൌണ്ടിലൂടെയും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.

വെബ്‌സൈറ്റ്
 

ആമസോണിന്റെ വെബ്‌സൈറ്റിലെ എഫ്എക്യൂ വിഭാഗത്തിൽ ബി‌എസ്‌എൻ‌എല്ലുമായി ബന്ധപ്പെട്ട ഓഫർ ഇനി ആക്‌സസ് ചെയ്യാൻ കഴിയില്ല. നേരത്തെ ലഭ്യമായിരുന്ന ലിങ്കുകൾ ഇപ്പോൾ റീഡയറക്‌ട് ചെയ്യപ്പെടുന്നതിനുള്ള സംവിധാനങ്ങളും കമ്പനി സജ്ജമാക്കിയിട്ടുണ്ട്. അതേസമയം ബി‌എസ്‌എൻ‌എല്ലിന്റെ പോർട്ടലിലെ എഫ്എക്യുവിലും ടി & സി യും ഇപ്പോഴും ഈ ഓഫർ കാണാം.

ബി‌എസ്‌എൻ‌എൽ

നേരത്തെ ബി‌എസ്‌എൻ‌എൽ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് 399 രൂപയോ അതിൽ അധികമോ ഉള്ള പ്ലാൻ തിരഞ്ഞെടുത്താലോ ലാൻ‌ഡ്‌ലൈൻ‌ ഉപയോക്താക്കൾക്ക്‌ 745 രൂപയോ അതിന് മുകളിലുള്ള പ്ലാൻ തിരഞ്ഞെടുത്താലോ അധിക ചെലവില്ലാതെ ഒരു വർഷത്തേക്ക് ആമസോൺ‌ പ്രൈം സബ്ക്രിപ്ഷൻ ലഭിച്ചിരുന്നു. ഈ ഓഫർ ഇനി മുതൽ ലഭ്യമാകില്ല. ബിഎസ്എൻഎല്ലും ആമസോണും ചേർന്ന് ഈ ഓഫർ വീണ്ടും കൊണ്ടുവരുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

കൂടുതൽ വായിക്കുക: BSNL 4G: ബി‌എസ്‌എൻ‌എൽ 4 ജി ഉടനെ ഇല്ല; പദ്ധതികൾ മാറ്റിവച്ചു

പ്രമോ ബ്രോഡ്‌ബാൻഡ് പ്ലാൻ റീചാർജ് കാലാവധി നീട്ടി

പ്രമോ ബ്രോഡ്‌ബാൻഡ് പ്ലാൻ റീചാർജ് കാലാവധി നീട്ടി

ബി‌എസ്‌എൻ‌എൽ മാർച്ചിൽ ഒരു പ്രത്യേക "വർക്ക് അറ്റ് ഹോം" പ്രൊമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരെ സഹായിക്കുന്നതിനായിട്ടാണ് ഈ പ്ലാൻ പുറത്തിറക്കിയത്. ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്ക് 10 ജിബിപിഎസ് വേഗതയിൽ 5 ജിബി സൗജന്യ ഇന്റർനെറ്റ് നൽകുന്ന പ്ലാനാണ് ഇത്.

വാലിഡിറ്റി
 

പ്രൊമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിക്കുന്ന സമയത്ത് ഒരു മാസത്തെ വാലിഡിറ്റി മാത്രമാണ് ഈ ഓഫറിന് ഉണ്ടായിരുന്നത്. ഈ പ്ലാൻ ഏപ്രിൽ 19 വരെ മാത്രം ലഭ്യമാകുമെന്നാണ് ബിഎസ്എൻഎൽ അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ പ്ലാനിന്റെ വാലിഡിറ്റി നീട്ടിയിരിക്കുകയാണ്. ബിഎസ്എൻഎൽ "വർക്ക് അറ്റ് ഹോം" ബ്രോഡ്‌ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഇനിയൊരു മാസം കൂടി ലഭിക്കും. മെയ് 19 വരെയാണ് ഈ പ്ലാനിന് വാലിഡിറ്റി ഉണ്ടാവുകയെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

വാലിഡിറ്റി

ഏപ്രിൽ 19 വരെ വാലിഡിറ്റിയുമായി ലാൻഡ്‌ലൈൻ വരിക്കാർക്കായുള്ള പ്രമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാൻ മാർച്ച് മാസത്തിലാണ് ബിഎസ്എൻഎൽ ആരംഭിച്ചത്. തുടക്കത്തിൽ, ആൻഡമാൻ നിക്കോബാർ സർക്കിൾ ഉൾപ്പെടെ എല്ലാ സർക്കിളുകളിലെയും വരിക്കാർക്കായാണ് പ്ലാൻ ആരംഭിച്ചു. ഇന്ത്യയിലെ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടിയതിനാൽ ബ്രോഡ്ബാൻഡ് പ്ലാനിന്റെ വാലിഡിറ്റിയും കമ്പനി നീട്ടി.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡിന്റെ സൌജന്യ ഡാറ്റ പ്ലാൻ മെയ് 19 വരെ ലഭിക്കും

വർക്ക് അറ്റ് ഹോം ബ്രോഡ്‌ബാൻഡ് പ്ലാൻ ആനുകൂല്യങ്ങൾ

വർക്ക് അറ്റ് ഹോം ബ്രോഡ്‌ബാൻഡ് പ്ലാൻ ആനുകൂല്യങ്ങൾ

ബി‌എസ്‌എൻ‌എൽ വർക്ക് അറ്റ് ഹോം ബ്രോഡ്‌ബാൻഡ് പ്ലാൻ ദിവസവും 5 ജിബിയുടെ ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. 10 എം‌ബി‌പി‌എസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുക. ദിവസേനയുള്ള 5ജിബി പരിധി തീർന്നുകഴിഞ്ഞാൽ വേഗത 1Mbps ആയി കുറയും. സൌജന്യ ഇമെയിൽ ഐഡി, 1 ജിബി സ്റ്റോറേജ് സ്പേസ് എന്നിവ പോലുള്ള മറ്റ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു.

വർക്ക് അറ്റ് ഹോം

വർക്ക് അറ്റ് ഹോം ബ്രോഡ്ബാന്റ് പ്ലാൻ ലഭിക്കുന്നതിന് സെക്യൂരിറ്റി ഡിപ്പോസിറ്റോ പ്രതിമാസ നിരക്കുകളോ കമ്പനി ഈടാക്കുന്നില്ല. ഉപയോക്താക്കളുടെ നിലവിലുള്ള വോയ്‌സ് കോളിംഗ് ചാർജുകളിലും സബ്‌സ്‌ക്രിപ്‌ഷനിലും മാറ്റങ്ങളൊന്നും ഉണ്ടാവുകയില്ല. ഉപയോക്താക്കൾ ഇതിനകം സബ്‌സ്‌ക്രൈബുചെയ്‌തിട്ടുള്ള ലാൻഡ്‌ലൈൻ പ്ലാനിനൊപ്പം അധികമായി നൽകുന്ന ഓഫറാണ് ഇത്. ഔദ്യോഗിക ടോൾ ഫ്രീ നമ്പറായ 1800-345-1504 ൽ വിളിച്ചാൽ ബി‌എസ്‌എൻ‌എൽ ലാൻഡ് ലൈൻ വരിക്കാർക്ക് ബ്രോഡ്‌ബാൻഡ് ലഭിക്കും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം സബ്ക്രിപ്ഷൻ സൌജന്യമായി നേടാം

Most Read Articles
Best Mobiles in India

English summary
State-owned telco, BSNL is not offering Amazon Prime with its plans anymore. Many users took to Twitter and expressed their discontent when they visited the website and tried to search for the Amazon Prime offer from BSNL; they got a 404 Error.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X