ഒരു പൈസ ഇന്റര്‍നെറ്റ് ഓഫറുമായി ബിഎസ്എന്‍എല്‍!

Written By:

ബിഎസ്എന്‍എല്‍ പുതിയ താരിഫ് പ്ലാനുമായി എത്തിയിരിക്കുന്നു. ജിയോയുടെ വരവോടെയാണ് പല കമ്പനികളും ഓഫറുകള്‍ കൊണ്ടു വന്നിരിക്കുന്നത്.

എന്നാല്‍ അതു കൂടാതെ ചില പ്രത്യേക ഓഫറുകളും ഉത്സവ സീസണുകളില്‍ ബിഎസ്എന്‍എല്ലും മറ്റു കമ്പനികളും നല്‍കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഓണം.

ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ ഓഫര്‍, ടോക്‌ടൈം, ഡാറ്റ പാക്ക്: വന്‍ ഓഫറുകള്‍!

ഈ ഓണത്തിന് കേരളീയര്‍ക്കായി പ്രത്യേക ഓണസമ്മാനം ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ഒരു വര്‍ഷത്തെ വാലിഡിറ്റിയാലാണ് ഏറ്റവും വില കുറഞ്ഞ റീച്ചാര്‍ജ്ജ് പാക്കില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ഓണത്തിനു ബിഎസ്എന്‍എല്‍ നല്‍കുന്ന ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

44 രൂപ

44 രൂപയ്ക്കുളള പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. ആദ്യത്തെ മാസം തന്ന അനേകം ഫ്രീബീസ് ഉണ്ടായിരുന്നു 44 രൂപയുടെ റീച്ചാര്‍ജ്ജില്‍.

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പിലേക്ക് ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യം: എങ്ങനെ ലിങ്ക് ചെയ്യാം?

ഫ്രീ ഓഫറില്‍ എന്തൊക്കെ?

44 രൂപയുടെ ഓഫറില്‍ 500എംബി ഡാറ്റ. ഇതില്‍ 20 രൂപ ടോക്‌ടൈമും ലഭിക്കുന്നു. അതില്‍ ബിഎസ്എന്‍എല്‍ നമ്പറിലേക്ക് വിളിക്കാന്‍ 5 പൈസ് ഒരു മിനിറ്റിനും മറ്റു നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കാന്‍ 10 പൈസയുമാണ് ഒരു മിനിറ്റില്‍.

ഒരു മാസത്തിനു ശേഷം!

ഒരു മാസം കഴിഞ്ഞാല്‍ ഓരോ കോളിനും ഒരു പൈസയാണ് ഒരു സെക്കന്‍ഡില്‍ ഈടാക്കുന്നത്. ഇത് എല്ലാ സ്ഥലങ്ങളിലും എല്ലാ നെറ്റ്‌വര്‍ക്കിലേക്കും ഒരു പോലെയാണ്.

ഡാറ്റ വില!

ഒരു എംപിക്ക് 10 പൈസയാണ് ഡാറ്റയ്ക്ക് ഈടാക്കുന്നത്, അതായത് ഒരു ജിബിക്ക് 100 രൂപ എന്ന നിരക്കില്‍. ഈ പുതിയ പ്ലാനിന്റെ കീഴില്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളേയും കുടുംബാങ്ങങ്ങളേയും കുറഞ്ഞ നിരക്കില്‍ കോളുകള്‍ ചെയ്യാം.

ഈ രാജ്യങ്ങളില്‍ നിന്നും ഐഫോണ്‍ 7 വാങ്ങരുത്!

നാല് ലോക്കല്‍ നമ്പര്‍ തിരഞ്ഞെടുക്കാം!

ഈ പ്ലാനിന്റെ കീഴില്‍ നിങ്ങള്‍ക്ക് നാല് ലോക്കല്‍ നമ്പറുകള്‍ തിരഞ്ഞെടുക്കാം. ഈ നമ്പറിലേക്കു വിളിക്കാന്‍ ഓരോ മിനിറ്റിലും 10 പൈസയാണ് ഈടാക്കുന്നത്. എന്നാല്‍ മറ്റു കമ്പനികളിലേക്ക് 20 പൈസയും.

ഓണം എസ്എംഎസ് ഓഫര്‍!

ഓണം പ്ലാന്‍ ഓഫറില്‍ എസ്എംഎസ് നിരക്ക് ഇങ്ങനെയാണ്. ലോക്കല്‍ എസ്എംഎസിന് 25 പൈസയും എസ്റ്റിഡി എസ്എംഎസിന് 38 പൈസയുമാണ്. 110 രൂപ, 200 രൂപ, 500 രൂപ, 1000 രൂപ എന്നിവയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഫുള്‍ ടോക്ടൈമും ലഭിക്കുന്നതാണ്.

ആപ്പിള്‍ ഐഫോണിന്റെ സ്‌റ്റോറേജ് കൂട്ടാന്‍ 5 വഴികള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
ecently, the state-owned telecom operator recently launched its new recharge plan for bsnl customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot