Home
News

300 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

സർക്കാർ ഉടമസ്ഥതയിൽ ഉള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ വിപണി വിഹിതത്തിന്റെ കാര്യത്തിൽ മറ്റ് കമ്പനികൾക്ക് പിന്നിലാണ് എങ്കിലും ആകർഷകമായ പ്ലാനുകൾ നൽകുന്നതിൽ മുന്നിൽ തന്നെയാണ്. എല്ലാ വില നിലവാരത്തിലും മികച്ച പ്ലാനുകൾ തന്നെ ബിഎസ്എൻഎൽ നൽകുന്നുണ്ട്. രാജ്യത്ത് എല്ലായിടത്തും 4ജി നെറ്റ്വർക്ക് ഇല്ല എന്ന പോരായ്മയാണ് ബിഎസ്എൻഎല്ലിനുള്ളത്. 300 രൂപയിൽ താഴെ വിലയുള്ള വലിയൊരു വിഭാഗം ടെലിക്കോം ഉപയോക്താക്കൾ ഇന്ത്യയിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിൽ ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ എസ്ടിവി 187

ബിഎസ്എൻഎൽ എസ്ടിവി 187

ബിഎസ്എൻഎൽ എസ്ടിവി 187 റീചാർജ് ചെയ്യുന്ന വരിക്കാർക്ക് ദിവസവും 2ജിബി ഡാറ്റയാണ് ലഭിക്കുന്നത്. എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നു. 28 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസേനയുള്ള 2ജിബി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 80 കെബിപിഎസ് ആയി കുറയും.

ബിഎസ്എൻഎൽ 153 രൂപ പ്ലാൻ

ബിഎസ്എൻഎൽ 153 രൂപ പ്ലാൻ

153 രൂപ വിലയുള്ള ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ 28 ദിവസം വാലിഡിറ്റി തന്നെയാണ് നൽകുന്നത്.

ബിഎസ്എൻഎൽ 197 രൂപ പ്ലാൻ

ബിഎസ്എൻഎൽ 197 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 197 രൂപ വിലയുള്ള പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ വേഗത 80 കെബിപിഎസ് ആയി കുറയും. ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 18 ദിവസത്തേക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക എങ്കിലും സർവ്വീസ് വാലിഡിറ്റി 180 ദിവസമാണ്. ആദ്യ 18 ദിവസത്തേക്ക് സിങ്ക് മ്യൂസിക് ആപ്പ് ആക്സസും ലഭിക്കും.

ബിഎസ്എൻഎൽ 199 രൂപ പ്ലാൻ

ബിഎസ്എൻഎൽ 199 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 199 രൂപ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകല്യങ്ങളും ദിവസവും 2 ജിബി ഡാറ്റയും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയുണ്ട്. ഒരു മാസം പൂർണമായും വാലിഡിറ്റി നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.

ബിഎസ്എൻഎൽ എസ്ടിവി 249

ബിഎസ്എൻഎൽ എസ്ടിവി 249

ബിഎസ്എൻഎൽ എസ്ടിവി 247 പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന ഈ പ്ലാനിന് 60 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്.

ബിഎസ്എൻഎൽ 250 രൂപ പ്ലാൻ

ബിഎസ്എൻഎൽ 250 രൂപ പ്ലാൻ

ബിഎസ്എൻഎൽ 250 രൂപ പ്രീപെയ്ഡ് പ്ലാൻ 40 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ദിവസവും 250 മിനിറ്റ് വോയ്‌സ് കോളിങ് ആനുകൂല്യവും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ദിവസവും 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

ബിഎസ്എൻഎൽ എസ്ടിവി 298

ബിഎസ്എൻഎൽ എസ്ടിവി 298

ബിഎസ്എൻഎൽ എസ്ടിവി 298 പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 1ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കു്നനു. ഇറോസ് നൗ സബ്‌സ്‌ക്രിപ്‌ഷൻ, ദിവസവും 100 എസ്എംഎസുകൾ എന്നിവ നൽകുന്ന ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

Best Mobiles in India

English summary
BSNL is a telecom company offering the best prepaid plans at all price levels. Here is the list of BSNL's attractive plans priced below Rs 300.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X