BSNL Bharat Air Fibre: ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാൻ ബിഎസ്എൻഎല്ലിന്റെ എയർ ഫൈബർ പദ്ധതി

|

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ബി‌എസ്‌എൻ‌എല്ലന് സർക്കാരിൽ നിന്ന് ദുരിതാശ്വാസ പാക്കേജ് ലഭിച്ചതിനുശേഷം കമ്പനുയുടെ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് പോവുകയാണ്. മൊബൈൽ രംഗത്ത് 4ജി നടപ്പാക്കുന്നതിനൊപ്പം തന്നെ ഫൈബർ ബ്രോഡ്ബാന്റ് രംഗത്തും കമ്പനി തങ്ങളുടെ വളർച്ചയ്ക്കായുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കാൻ പരിശ്രമിക്കുന്ന ബിഎസ്എൻഎൽ ഇപ്പോഴിതാ ഗ്രാമങ്ങളിലേക്ക് ഫൈബർ കണക്ടിവിറ്റി കൂടി എത്തിക്കുകയാണ്.

ഫൈബർ ഇന്റർനെറ്റ്
 

ഇന്ത്യയിലെ 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലേക്ക് ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യമിടുന്ന ഫൈബർ ഇന്റർനെറ്റ് പദ്ധതിയാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. അവയിൽ പല പഞ്ചായത്തുകളിലും ഇതിനകം തന്നെ ഇന്റർനെറ്റ് എത്തിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ബി‌എസ്‌എൻ‌എൽ ഒരു പുതിയ സേവനം കൂടി ആരംഭിച്ചിരിക്കുകയാണ്. ഈ സേവനത്തെ ഭാരത് എയർ ഫൈബർ എന്നാണ് വിളിക്കുന്നത്. ഭാരത് ഫൈബർ എന്നറിയപ്പെടുന്ന ബി‌എസ്‌എൻ‌എല്ലിന്റെ ഫൈബർ-ടു-ഹോം (എഫ്‌ടി‌ടി‌എച്ച്) സേവനവുമായി പേരിൽ സാമ്യമുണ്ടെങ്കിലും ഇവ രണ്ടും വ്യത്യസ്തമാണ്.

ബ്രോഡ്ബാൻഡ്

രാജ്യത്തിന്റെ പല പ്രദേശങ്ങളിലെയും വരിക്കാർക്ക് ബ്രോഡ്ബാൻഡ് സേവനം നൽകുന്നതിന് ഭാരത് ഫൈബർ വയർഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായി ഭാരത് എയർ ഫൈബർ സേവനം വയർലെസ് ആയിട്ടാണ് പ്രവർത്തിക്കുക. ഇന്ത്യയിലെ എല്ലാ ഗ്രാമപ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് ഇത് എന്ന് പ്രത്യേകം പറയേണ്ടതുണ്ട്.

കൂടുതൽ വായിക്കുക: 4ജി ഇല്ലാതിരുന്നിട്ടും ബിഎസ്എൻഎല്ലിലേക്ക് ഉപയോക്താക്കളുടെ ഒഴുക്ക്

ബി‌എസ്‌എൻ‌എൽ എയർ ഫൈബർ ടെക്നോളജി

ബി‌എസ്‌എൻ‌എൽ എയർ ഫൈബർ ടെക്നോളജി

ഫ്രീ സ്പെക്ട്രം ബാൻഡിലാണ് ഭാരത് എയർ ഫൈബർ ആരംഭിച്ചത് എന്നും അധികം ഇടപെടലുകളില്ലാത്ത ഗ്രാമപ്രദേശങ്ങളിലാണ് ഇത് കൊണ്ടുവരിക എന്നും ബി‌എസ്‌എൻ‌എൽ ഡയറക്ടർ വിവേക് ബൻസാൽ പറഞ്ഞു. ലൈസൻസില്ലാത്ത സ്പെക്ട്രത്തിലാണ് ഇത് പ്രവർത്തിക്കുക. ഇതുവരെ ഈ സ്പെക്ട്രത്തിന് ഒരു സ്ഥാപനത്തിനും ലൈസൻസ് നൽകിയിട്ടില്ല. ലൈസൻസില്ലാത്ത ഈ സ്പെക്ട്രത്തിന് അധികം ഇടപെടലുകൾ നടത്താൻ സാധിക്കില്ല. എന്നാൽ ഉപയോക്താക്കൾക്ക് മികച്ച ഗുണനിലവാരം ലഭിക്കും.

ഗ്രാമങ്ങളിൽ മാത്രം
 

അധികം എയർവേവുകളോ ശല്യമോ ഇല്ലാത്ത സ്ഥലങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ സ്പെക്ട്രങ്ങൾ ഗ്രാമങ്ങളിൽ മാത്രമേ വിന്യസിക്കു. ഈ സാങ്കേതികവിദ്യ വിന്യസിക്കുന്നതിനും ഗ്രാമങ്ങളിൽ കോൾ സെന്റർ സേവനങ്ങൾ നൽകുന്നതിനും ലൈൻ-ഓഫ്-വിഷൻ റേഡിയോ തരംഗങ്ങൾ ഉപയോഗിക്കുമെന്നും ബി‌എസ്‌എൻ‌എൽ അറിയിച്ചു. വൈ-ഫൈ റൂട്ടറുകൾ, മൈക്രോവേവ് ഓവൻ എന്നിവ പോലുള്ള ഉപകരണങ്ങളുടെ അഭാവം ഗ്രാമത്തിലെ പ്രദേശങ്ങളിൽ ഭാരത് എയർ ഫൈബർ സേവനം പ്രവർത്തിക്കുന്നത് സാധ്യമാക്കും.

ബി‌എസ്‌എൻ‌എൽ എയർ ഫൈബറിനൊപ്പം ട്രിപ്പിൾ പ്ലേ സേവനങ്ങളും

ബി‌എസ്‌എൻ‌എൽ എയർ ഫൈബറിനൊപ്പം ട്രിപ്പിൾ പ്ലേ സേവനങ്ങളും

എയർ ഫൈബർ കണക്ഷനോടൊപ്പം ബി‌എസ്‌എൻ‌എൽ ട്രിപ്പിൾ-പ്ലേ സേവനങ്ങളും ഉപയോക്താക്കൾക്ക് നൽകും. ഇതിനർത്ഥം ബി‌എസ്‌എൻ‌എൽ എയർ ഫൈബർ കണക്ഷൻ ലഭിക്കുന്ന വരിക്കാർക്ക് കോളിംഗ്, ഇൻറർനെറ്റ് സേവനങ്ങൾ മാത്രമല്ല, ടിവി സേവനങ്ങളും ലഭിക്കും. ഇത് കൂടാതെ ബി‌എസ്‌എൻ‌എൽ ദക്ഷിണേഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന കണ്ടന്റ് പ്രോവൈഡർ സേവനമായ യുപ്പ് ടിവിയുമായി കാരാറിലെത്തി. യുപ്പ് ടിവിയുമായി സഹകരിച്ച് സാധാരണ ബ്രോഡ്‌ബാൻഡ്, കോളിംഗ് സവിശേഷത എന്നിവയ്‌ക്ക് പുറമെ കണ്ടന്റ് സ്ട്രീമിംഗ് ആവശ്യമുള്ളവർക്ക് അതും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യും.

കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ 4ജിയിലേക്കുള്ള ചുവടുകൾ ദ്രുതഗതിയിൽ

Most Read Articles
Best Mobiles in India

English summary
Bharat Sanchar Nigam Limited (BSNL) has been on a roll after receiving its relief package from the government. The state-led telecom operator has been bullish to provide internet connectivity in the rural region and is perhaps the only telecom operator in the country which is putting efforts in these far off areas. Firstly, BSNL expanded fibre connectivity into the interior villages using BharatNet which aims to connect 2.5 lakh Gram Panchayats in India, a lot of which have already been connected. But on Wednesday, BSNL launched a new service which will also help villages in achieving internet connectivity and this service is called Bharat Air Fibre.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X