പത്ത് ലക്ഷത്തിലധികം വരിക്കാരുമായി ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ

|

ബി‌എസ്‌എൻ‌എല്ലിന്റെ ഫൈബർ-ടു-ഹോം (എഫ്‌ടി‌ടി‌എച്ച്) സേവനമായ ഭാരത് ഫൈബർ പത്ത് ലക്ഷത്തിലധികം വരിക്കാരെ നേടി. ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ സേവനം അവതരിപ്പിച്ച് കുറച്ച് വർഷങ്ങൾക്കിടെയാണ് ഈ നേട്ടം. ഈ വിഭാഗത്തിൽ ആകർഷകമായ പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകുന്നത്. ബിഎസ്എൻഎൽ ഇന്നലെ പുറത്തുവിട്ട ട്രായ് യുടെ കണക്കുകൾ പ്രകാരം നിരവധി വർഷങ്ങളായി വയർ ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ബിഎസ്എൻഎൽ എതിരാളികളില്ലാതെ മുൻനിരയിൽ തന്നെ തുടരുകയാണ്.

ബ്രോഡ്ബാന്റ് വിപണി

ബിഎസ്എൻഎല്ലിന് നിലവിൽ ബ്രോഡ്ബാന്റ് വിപണിയിൽ 38 ശതമാനത്തിലധികം വിപണി വിഹിതം ഉണ്ട്. ബി‌എസ്‌എൻ‌എല്ലിന്റെ ബ്രോഡ്‌ബാൻഡ് വേഗത പലപ്പോഴും കുറവാണ്. എന്നാൽ അടുത്ത കാലത്തായി ബിഎസ്എൻഎൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ 300 എം‌ബി‌പി‌എസ് സ്പീഡ് നൽകാൻ ആരംഭിച്ചിരുന്നു. ഇതോടെ വേഗതയുമായി ബന്ധപ്പെട്ട പല നഗരങ്ങലിലെയും ഉപയോക്താക്കളുടെ അതൃപ്തി ഇല്ലാതാക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചു.

കൂടുതൽ വായിക്കുക: മികച്ച ആനുകൂല്യങ്ങൾ നൽകുന്ന മൂന്ന് പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി ബി‌എസ്‌എൻ‌എൽകൂടുതൽ വായിക്കുക: മികച്ച ആനുകൂല്യങ്ങൾ നൽകുന്ന മൂന്ന് പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി ബി‌എസ്‌എൻ‌എൽ

എന്താണ് ഭാരത് ഫൈബർ

എന്താണ് ഭാരത് ഫൈബർ

ജിയോ ഫൈബറിനും എയർടെൽ എക്‌സ്ട്രീം ഫൈബറിനും സമാനമായി ബി‌എസ്‌എൻ‌എൽ അവതരിപ്പിച്ച എഫ്‌ടി‌ടി‌എച്ച് വയർഡ് ബ്രോഡ്‌ബാൻഡ് സേവനമാണ് ഭാരത് ഫൈബർ. ഈ ബ്രാൻഡിന് കീഴിൽ, ബി‌എസ്‌എൻ‌എൽ സ്വകാര്യ കമ്പനികളോട് മത്സരിക്കുന്ന മികച്ച പ്ലാനുകൾ അവതരിപ്പിച്ചു. ഫൈബർ സേവനത്തിന് കീഴിൽ 50 എംബിപിഎസ് വേഗതയും 600 ജിബി എഫ്യുപി പരിധിയുമുള്ള 849 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ ബി‌എസ്‌എൻ‌എൽ നൽകുന്നു. അതേസമയം, 50 എം‌ബി‌പി‌എസിൽ താഴെയുള്ള വേഗതയും അധികം ഡാറ്റ ലിമിറ്റ് ഇല്ലാത്ത ബേസിക്ക് ബ്രോഡ്‌ബാൻഡ് പ്ലാനുകളും ഈ വിഭാഗത്തിന് കീഴിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ബ്രോഡ്‌ബാൻഡ്
 

ഭാരത് ഫൈബർ സേവനം വരിക്കാർക്ക് മാന്യമായ സേവനം നൽകുന്നുണ്ട്. 2020 സെപ്റ്റംബർ അവസാനം ബി‌എസ്‌എൻ‌എല്ലിന് 7.80 ദശലക്ഷം ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. 449 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ എന്നിങ്ങനെ വിലകുറഞ്ഞ പ്ലാനുകൾ ഭാരത് ഫൈബർ വരിക്കാർക്കായി നൽകുന്നുണ്ട്. ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ സ്വകാര്യ ഐ‌എസ്‌പികളായ ജിയോ ഫൈബർ, എയർടെൽ എക്‌സ്ട്രീം ഫൈബർ എന്നിവ നൽകുന്ന ആനുകൂല്യങ്ങൾക്ക് പ്ലാനുകളോട് മത്സരിക്കുന്നവയാണ്. 2020 ഒക്ടോബറിൽ ബിഎസ്എൻഎൽ 88,779 പുതിയ ഉപഭോക്താക്കളെ ചേർത്തു.

കൂടുതൽ വായിക്കുക: മികച്ച ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന ബി‌എസ്‌എൻ‌എൽ എസ്ടിവികൾകൂടുതൽ വായിക്കുക: മികച്ച ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന ബി‌എസ്‌എൻ‌എൽ എസ്ടിവികൾ

 ഭാരത് ഫൈബർ ബേസിക് പ്ലാൻ

449 രൂപയുടെ ഭാരത് ഫൈബർ ബേസിക് പ്ലാൻ എല്ലാ മാസവും 30 എംബിപിഎസ് വേഗതയും 3.3 ടിബി എഫ്യുപി ലിമിറ്റുമാണ് നൽകുന്നത്. 599 രൂപ ഫൈബർ ബേസിക് പ്ലസ് ബ്രോഡ്‌ബാൻഡ് പ്ലാൻ 60 എംബിപിഎസ് വേഗതയും 3.3 ടിബി എഫ്യുപി ലിമിറ്റും നൽകുന്നു. ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബറിന്റെ സേവനം ലഭ്യമായ എല്ലാ സ്ഥലങ്ങളിലും ഈ പ്ലാനുകളും ലഭിക്കും. ഈ പുതിയ പ്ലാനുകളിലൂടെ പ്രതിമാസം ഒരു ലക്ഷത്തിലധികം പുതിയ കണക്ഷനുകൾ ചേർക്കാൻ സാധിക്കുമെന്നാണ് ബിഎസ്എൻഎൽ കണക്ക് കൂട്ടുന്നത്.

1 ജി‌ബി‌പി‌എസ് ബ്രോഡ്‌ബാൻഡ് പ്ലാൻ‌

ജിയോ ഫൈബർ, എയർടെൽ എക്‌സ്ട്രീം ഫൈബർ എന്നിവയിൽ നിന്നും ബി‌എസ്‌എൻ‌എല്ലിന് കടുത്ത മത്സരമാണ് നേരിടേണ്ടി വരുന്നത്. ബി‌എസ്‌എൻ‌എൽ ഇതുവരെ 1 ജി‌ബി‌പി‌എസ് ബ്രോഡ്‌ബാൻഡ് പ്ലാൻ‌ ആരംഭിച്ചിട്ടില്ല. അടുത്ത കാലത്തൊന്നും ഇത്തരമൊരു അതിവേഗ ഡാറ്റ പ്ലാൻ ബിഎസ്എൻഎൽ നൽകാനും ഇടയില്ല. ജിയോയും എയർടെല്ലും 1ജിബിപിഎസ് വേഗത നൽകുന്ന പ്ലാനുകൾ നൽകുന്നുമുണ്ട്. തങ്ങളുടെ വരിക്കാർക്ക് മികച്ച സേവനങ്ങൾ നൽകിയാൽ തന്നെ ബിഎസ്എൻഎല്ലിന് ശക്തമായി നിലനിൽക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 1,499 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 1,499 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ

Best Mobiles in India

English summary
Bharat Fiber, BSNL's fiber-to-the-home (FTTH) service, has gained over one million subscribers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X