സ്വകാര്യ കമ്പനികൾ പിടിമുറുക്കുമ്പോഴും വിപണിയിൽ ബിഎസ്എൻഎൽ ഭാരത് ഫൈബറിന് വളർച്ച

|

രാജ്യത്തെ ഫൈബർ ബ്രോഡ്ബാന്റ് വിപണിയിൽ ശക്തമായ മത്സരം നടക്കുകയാണ്. ജിയോ, എയർടെൽ എന്നിവയോട് മത്സരിക്കുന്ന പൊതുമേഖലാ സേവനദാതാക്കളായ ബിഎസ്എൻഎൽ ഭാരത് ഫൈബർ തങ്ങളുടെ ഫൈബർ സേവനം ആരംഭിച്ചത് മുതൽ വലിയ ജനപ്രിതിയാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 22 ലക്ഷം വരിക്കാരെ നേടാൻ ബിഎസ്എൻഎൽ ഭാരത് ഫൈബറിന് സാധിച്ചിട്ടുണ്ട്.

 

ബിഎസ്എൻഎൽ ഭാരത് ഫൈബർ

കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബിഎസ്എൻഎൽ ഭാരത് ഫൈബർ നേടിയ ഫൈബർ ടു ഹോം (FTTH) വരിക്കാരുടെ എണ്ണമാണ് 22 ലക്ഷം. 2015-16 സാമ്പത്തിക വർഷം മുതൽ 2022-23 സാമ്പത്തിക വർഷം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്രയും വരിക്കാരെ ബിഎസ്എൻഎൽ ചേർത്തിരിക്കുന്നത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ശരാശരി 71.65 ശതമാനം വളർച്ചാ നിരക്കാണ് ബിഎസ്എൻഎൽ കൈവരിച്ചത്.

ബിഎസ്എൻഎൽ സിം ആക്ടീവ് ആയി നിലനിർത്താം, വെറും 100 രൂപയിൽ താഴെ ചിലവിൽബിഎസ്എൻഎൽ സിം ആക്ടീവ് ആയി നിലനിർത്താം, വെറും 100 രൂപയിൽ താഴെ ചിലവിൽ

ബിഎസ്എൻഎൽ

രാജ്യസഭയിലെ ചോദ്യത്തിനുള്ള മറുപടിയായി വാർത്തവിനിമയ സഹമന്ത്രിയാണ് ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ വരിക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇത്രയും വലിയ വളർച്ചാ നിരക്ക് ഉണ്ടെങ്കിലും ഫൈബർ ബ്രോഡ്ബാന്റ് വിപണിയിൽ ബിഎസ്എൻഎൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്. റിലയൻസ് ജിയോയുടെ ജിയോ ഫൈബർ, ഭാരതി എയർടെലിന്റെ എയർടെൽ എക്‌സ്ട്രീം ഫൈബർ എന്നിവയാണ് ബിഎസ്എൻഎല്ലിനെക്കാൾ മുന്നിലുള്ളത്.

എഫ്ടിടിഎച്ച്
 

കൊവിഡ് കാലത്ത് ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആരംഭിക്കുകയും ഓൺലൈൻ ക്ലാസുകൾ നടക്കുകയും ചെയ്തിരുന്ന അവസരത്തിൽ എഫ്ടിടിഎച്ച് എന്ന് വിളിക്കുന്ന വീടുകളിലെ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ വളരെയധികം വർധിച്ചു. ഈ അവസരത്തിൽ ബിഎസ്എൻഎൽ ഭാരത് ഫൈബർ, ജിയോഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ എന്നിവയെക്കെല്ലാം നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.

299 രൂപ മുതൽ 99 രൂപ വരെ; കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ299 രൂപ മുതൽ 99 രൂപ വരെ; കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

ഫൈബർ ബ്രോഡ്ബാന്റ്

ഇന്ത്യയിലെ മൊബൈൽ നെറ്റ്‌വർക്കുകൾ നൽകുന്ന ഇന്റർനെറ്റ് വേഗത ഇപ്പോഴും തൃപ്തികരമല്ലാത്തതിനാൽ ഫൈബർ ബ്രോഡ്ബാന്റ് വിപണി വളരുന്നത് തുടരുമെന്ന് ഉറപ്പാണ്. 5ജി നെറ്റ്വർക്കുകളുടെ വരവോടെ ഇതിൽ ചിലപ്പോൾ മാറ്റം ഉണ്ടായേക്കും. ഒന്നിലധികം ആളുകളുള്ള വീടുകളിൽ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ എടുക്കുന്നത് എപ്പോഴും നല്ലതാണ്. മികച്ച വേഗതയും ഡാറ്റ ലിമിറ്റുമുള്ള പ്ലാനുകൾ പോലും ഇന്ന് കുറഞ്ഞ നിരക്കിൽ ലഭ്യവുമാണ്.

ഫിക്സഡ് ബ്രോഡ്ബാൻഡ്

ബിഎസ്എൻഎല്ലിന് ഫിക്സഡ് ബ്രോഡ്ബാൻഡ് മേഖലയിൽ വിപണി വിഹിതം നഷ്‌ടപ്പെടുന്ന അവസ്ഥയും ഇന്നുണ്ട്. ജിയോയും എയർടെല്ലും എഫ്ടിടിഎച്ച് സേവനങ്ങൾക്ക് പ്രാധാന്യം നൽകുകയും ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് മികച്ച സേവനം നൽകുന്നുമുണ്ട്. ഇരു സ്വകാര്യ കമ്പനികളും പ്ലാനുകൾക്കൊപ്പം ടിവി സേവനങ്ങൾ കൂടി ചേർത്ത് നൽകുന്നുണ്ട്. ഇത് കമ്പനികൾക്ക് കൂടുതൽ ലാഭം നൽകുന്നുമുണ്ട്.

അധികം കാശുള്ളവർ നോക്കേണ്ട! കുറഞ്ഞ പൈസയിൽ റീചാർജ് ചെയ്യാവുന്ന ബിഎസ്എൻഎൽ പ്ലാനുകൾഅധികം കാശുള്ളവർ നോക്കേണ്ട! കുറഞ്ഞ പൈസയിൽ റീചാർജ് ചെയ്യാവുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

സ്വകാര്യ കമ്പനികൾ

സ്വകാര്യ കമ്പനികൾ പല തന്ത്രങ്ങളും പയറ്റുമ്പോഴും ബി‌എസ്‌എൻ‌എല്ലിന്റെ ഫൈബർ ബ്രോഡ്‌ബാൻഡ് ബിസിനസിന്റെ വളർച്ച മികച്ചതാണ്. വരും വർഷങ്ങളിൽ കമ്പനിക്ക് കൂടുതൽ ഉപയോക്താക്കളെ നേടാനാകുമെന്ന് പ്രതീക്ഷിക്കാം. ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ വളർച്ചയ്ക്ക് പ്രധാന കാരണം ഗ്രാമങ്ങളിൽ പോലും എത്തുന്ന നെറ്റ്വർക്കും പ്ലാനുകളുമാണ്. ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ചില മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ ഭാരത് ഫൈബർ നൽകുന്നുണ്ട്. ഈ പ്ലാനുകൾ നോക്കാം.

ഒടിടി ആനുകൂല്യങ്ങളുള്ള ഭാരത് ഫൈബർ പ്ലാനുകൾ

ഒടിടി ആനുകൂല്യങ്ങളുള്ള ഭാരത് ഫൈബർ പ്ലാനുകൾ

ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകളിൽ ആദ്യത്തേത് 749 രൂപ വിലയുള്ള പ്ലാനാണ്. സൂപ്പർസ്റ്റാർ പ്രീമിയം-1 എന്നറിയപ്പെടുന്ന ഈ പായ്ക്ക് 100 എംബിപിഎസ് ഇന്റർനെറ്റ് വേഗതയാണ് നൽകുന്നത്. 1000 ജിബി വരെ ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് 5 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആസ്വദിക്കാനാകും. 749 രൂപ പ്ലാനിലൂടെ സോണി ലിവ് പ്രീമിയം, സീ5 പ്രീമിയം എന്നിവയിലേക്കുള്ള ആക്‌സസും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

ബിഎസ്എൻഎല്ലിന് ഇതുവരെ 4ജി സ്പെക്ട്രം ലഭിച്ചിട്ടില്ല; പിന്നെങ്ങെനെ ലോഞ്ച് ചെയ്യും?ബിഎസ്എൻഎല്ലിന് ഇതുവരെ 4ജി സ്പെക്ട്രം ലഭിച്ചിട്ടില്ല; പിന്നെങ്ങെനെ ലോഞ്ച് ചെയ്യും?

ഒടിടി ആനുകൂല്യം

ഒടിടി ആനുകൂല്യം നൽകുന്ന രണ്ടാമത്തെ പ്ലാനിന് 949 രൂപയാണ് വിലയ ഈ പ്ലാൻ ‘സൂപ്പർസ്റ്റാർ പ്രീമിയം-2' എന്ന പേരിലാണ് അറിയപ്പെടുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ജനപ്രിയ പ്ലാനുകളുടെ വിഭാഗത്തിൽ ഇത് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉപയോക്താക്കൾക്ക് 150 എംബിപിഎസ് ഇന്റർനെറ്റ് വേഗതയിൽ 2000 ജിബി വരെ ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. സോണി ലിവ് പ്രീമിയം, സീ5 പ്രീമിയം എന്നിവയടക്കമുള്ള ഒടിടി ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

ഫൈബർ പ്രീമിയം

ബിഎസ്എൻഎൽ ‘ഫൈബർ പ്രീമിയം' എന്ന പേരിൽ അറിയപ്പെടുന്ന ബ്രോഡ്ബാൻഡ് പ്ലാനാണ് അടുത്തത്. 999 രൂപയാണ് ഈ പ്ലാനിന്റെ വില. പ്ലാനിലൂടെ മൊത്തം 3300 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 200 എംബിപിസ് വേഗതയും ഈ പ്ലാൻ നൽകുന്നു. ഈ ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനിലൂടെ രാജ്യത്തെ പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിലൊന്നായ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം പാക്കിലേക്കുള്ള ആക്‌സസ് ലഭിക്കും. ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം പായ്ക്കിലേക്ക് ആക്സസ് നൽകുന്ന ഇന്ത്യയിലെ ഒരേയൊരു ബ്രോഡ്ബാന്റ് സേവനദാതാവാണ് ബിഎസ്എൻഎൽ.

ഒരുപാട് ഡാറ്റയും അധികമാരും തരാത്ത വാലിഡിറ്റിയും; അടിപൊളി ബിഎസ്എൻഎൽ പ്ലാൻഒരുപാട് ഡാറ്റയും അധികമാരും തരാത്ത വാലിഡിറ്റിയും; അടിപൊളി ബിഎസ്എൻഎൽ പ്ലാൻ

ഡിസ്നി + ഹോട്ട്‌സ്റ്റാർ

ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകളിലെ വില കൂടിയ ഒടിടി പ്ലാനാണ് ‘ഫൈബർ അൾട്രാ' എന്ന പേരിൽ അറിയപ്പെടുന്ന 1,499 രൂപ പ്ലാൻ. ഈ പ്ലാനിലൂടെ ഒരു മാസത്തേക്ക് 4000 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് 300 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും ഈ പ്ലാൻ നൽകുന്നു. സൗജന്യമായി ഡിസ്നി + ഹോട്ട്‌സ്റ്റാർ പ്രീമിയം പാക്കിലേക്ക് ആക്‌സസ് നൽകുന്ന പ്ലാൻ അൺലിമിറ്റഡ് കോളുകൾ അടക്കമുള്ള ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

Best Mobiles in India

English summary
In the last seven years, BSNL Bharat Fiber has acquired 22 lakh Fiber to Home (FTTH) subscribers. These figures are for the financial year 2015-16 to the financial year 2022-23.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X