599 രൂപയ്ക്ക് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ

|

ബ്രോഡ്ബാന്റ് വിപണിയിൽ സ്വകാര്യ സേവനദാതാക്കളുമായി കടുത്ത മത്സരത്തിലാണ് പൊതമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ. മറ്റാരെക്കാളും വലിയ നെറ്റ്വർക്ക് ഇക്കഴിഞ്ഞ കാലങ്ങളിൽ വളർത്തിയെടുക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചിട്ടുണ്ട്. ഭാരത് ഫൈബർ ബ്രോഡ്ബാന്റിലൂടെ വേഗതയേറിയ ഇന്റർനെറ്റ് നൽകി മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാനും ബിഎസ്എൻഎല്ലിന് സാധിക്കുന്നു. മികച്ച പ്ലാനുകളാണ് ബിഎസ്എൻഎല്ലിനെ വിപണിയിലെ ശക്തനായി നിലനിൽക്കാൻ സഹായിക്കുന്നത്.

ബിഎസ്എൻഎൽ

ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരച്ചറിഞ്ഞ് പ്ലാനുകൾ നൽകുന്നതിൽ ബിഎസ്എൻഎൽ വിജയിച്ചിട്ടുണ്ട്. സ്വകാര്യ സേവന ദാതാക്കൾ കൂടുതൽ വേഗതയുള്ളതും വില കൂടിയതമായ പ്ലാനുകളിൽ ശ്രദ്ധ കൊടുക്കുമ്പോൾ അധികം പണം ചിലവഴിക്കാത്ത ആളുകൾക്കുള്ള പ്ലാനുകളും ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് നൽകുന്നു. അത്തരമൊരു പ്ലാനാണ് 599 രൂപയുടേത്. മാന്യമായ വേഗതയും മികച്ച ഡാറ്റയും നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

ഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾ

ബിഎസ്എൻഎൽ 599 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ 599 രൂപ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 599 രൂപ വിലയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ വരിക്കാർക്ക് ഒരു മാസത്തേക്ക് 3.3 ടിബി ഡാറ്റയാമ് ലഭിക്കുന്നത്. 60 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഇതിലൂടെ ബിഎസ്എൻഎൽ നൽകുന്നത്. ഒരു മാസത്തേക്കുള്ള എഫ്യുപി ലിമിറ്റായ 3.3 ടിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 2 എംബിപിഎസ് ആയി കുറയുന്നു. ഉപയോക്താക്കൾക്ക് ഫിക്‌സഡ് ലൈൻ കണക്ഷനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും ഈ പ്ലാനിലൂടെ ലഭിക്കും.

കിഴിവ്

599 രൂപ പ്ലാൻ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ആദ്യ മാസത്തെ ബില്ലിൽ 500 രൂപ വരെ 90% കിഴിവും നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. ബിൽ വിലയിൽ 18% ജിഎസ്ടിയും ഉൾപ്പെടുമെന്ന കാര്യം ശ്രദ്ധിക്കുക. ചില ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങളും ഇതിനൊപ്പം നൽകിയിരുന്നവെങ്കിൽ സ്വകാര്യ സേവനദാതാക്കൾക്ക് വലിയ വെല്ലുവിളിയുയർത്തുന്ന ഏറ്റവും മികച്ച പ്ലാനായി ഇത് മാറുമായിരുന്നു. വളരെ മിതമായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒന്നിലധികം ഉപയോക്താക്കളുള്ള വീടുകളിൽ ഈ പ്ലാൻ മികച്ച ചോയിസ് തന്നെയായിരിക്കും.

വെറും 3 രൂപ ചിലവിൽ ഒരു ജിബി ഡാറ്റ; ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻവെറും 3 രൂപ ചിലവിൽ ഒരു ജിബി ഡാറ്റ; ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻ

കൂടുതൽ മികച്ച പ്ലാനുകൾ

കൂടുതൽ മികച്ച പ്ലാനുകൾ

കൂടുതൽ മികച്ച വേഗതയും ഒടിടി ആനുകൂല്യങ്ങളും വേണ്ട ആളുകൾക്കായി ബിഎസ്എൻഎൽ 749 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100 എംബിപിഎസ് വേഗതയാണ് നൽകുന്നത്. ഇത് വളരെ മികച്ച വേഗതാണ്. ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് ഒരുമാസത്തേക്ക് 1000 ജിബി ഡാറ്റ മാത്രമേ ലഭിക്കൂ എന്നതാണ് ഒരു പോരായ്മ. ഇത് എല്ലാവർക്കും മതിയാകണമെന്നില്ല, എന്നാൽ മിക്ക ഉപയോക്താക്കൾക്കും ഇത്രയും ഡാറ്റ തന്നെ മതിയാകും.

200 എംബിപിഎസ് പ്ലാനുകൾ

200 എംബിപിഎസ് പ്ലാനുകൾ

ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് രണ്ട് 200 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ നൽകുന്നു. 'ഫൈബർ പ്രീമിയം' എന്നറിയപ്പെടുന്ന ആദ്യത്തെ പ്ലാനിന് 999 രൂപയാണ് വില. രണ്ടാമത്തെ പ്ലാനിന്റെ പേര് 'ഫൈബർ പ്രീമിയം പ്ലസ്' എന്നാണ് ഈ പ്ലാനിന് 1277 രൂപ വിലയുണ്ട്. 999 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 3.3ടിബി (3,300ജിബി) ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താക്കൾക്ക് 2എംബിപിഎസ് വേഗത മാത്രമേ ലഭിക്കുകയുള്ളു.

യാതൊരു നിയന്ത്രണവുമില്ലാതെ അൺലിമിറ്റഡ് ഡാറ്റയുമായി കിടിലൻ ബിഎസ്എൻഎൽ പ്ലാൻയാതൊരു നിയന്ത്രണവുമില്ലാതെ അൺലിമിറ്റഡ് ഡാറ്റയുമായി കിടിലൻ ബിഎസ്എൻഎൽ പ്ലാൻ

ഓവർ-ദി-ടോപ്പ്

999 രൂപ പ്ലാൻ അധിക ആനുകൂല്യമായി സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യവും നൽകുന്നുണ്ട്. ഈ പ്ലാൻ ലാൻഡ്‌ലൈൻ കണക്ഷനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും നൽകുന്നുണ്ട്. ഫൈബർ പ്രീമിയം പ്ലസ് എന്ന 1277 രൂപ പ്ലാനിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 3.3ടിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 15 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൌസ് ചെയ്യാം. ഫൈബർ പ്രീമിയം പ്ലസ് പ്ലാൻ ഒടിടി ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകുന്നില്ല.

Best Mobiles in India

English summary
BSNL Broadband offers great benefits at low prices. The Rs 599 plan is similar. Let's take a look at the benefits of this plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X