മികച്ച ആനുകൂല്യങ്ങളുമായി ബി‌എസ്‌എൻ‌എല്ലിന്റെ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

|

ബി‌എസ്‌എൻ‌എൽ നിലവിൽ ഇന്ത്യയിലെ ബ്രോഡ്‌ബാൻഡ് മേഖലയിലെ മുൻനിര സേവന ദാതാക്കളാണ്. രാജ്യത്ത് 8.39 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് ബിഎസ്എൻഎൽ ബ്രോഡ്ബാന്റിന് ഉള്ളത്. ഭാരത് ഫൈബർ എഫ്‌ടിടിഎച്ച് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ 749 രൂപയിൽ ആരംഭിക്കുന്നു. 16,999 രൂപ വരെയുള്ള പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഉയർന്ന പ്ലാനുകൾ അൺലിമിറ്റഡ് ആണ്. അടിസ്ഥാന പ്ലാനുകൾ നിശ്ചിത ലിമിറ്റോടെയാണ് സേവനങ്ങൾ നൽകുന്നത്. ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനുകളാണ് പരിശോധിക്കുന്നത്.

എഫ്യുപി ലിമിറ്റ് ഉള്ള ബി‌എസ്‌എൻ‌എൽ പ്ലാനുകൾ
 

എഫ്യുപി ലിമിറ്റ് ഉള്ള ബി‌എസ്‌എൻ‌എൽ പ്ലാനുകൾ

50 ജിബിയിൽ താഴെയുള്ള ഡാറ്റ വാഗ്ദാനം ചെയ്യുന്ന മൂന്ന് പ്ലാനുകളാണ് ബിഎസ്എൻഎൽ ബ്രോഡ്ബാന്റിൽ ഉള്ളത്. ആദ്യ പ്ലാനിന് 1,999 രൂപയാണ് വില വരുന്ന്. ഇതിൽ 100 എം‌ബി‌പി‌എസ് വേഗതയ്‌ക്കൊപ്പം പ്രതിദിനം 33 ജിബി ഡാറ്റ ലഭിക്കും. 2,499 രൂപയുടെ പ്ലാൻ പ്രതിദിനം 40 ജിബി ഡാറ്റ നൽകുന്നു. 55 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 4,499 രൂപയുടെ പ്ലാനും ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബി‌എസ്‌എൻ‌എൽ ഹൈ-എൻഡ് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ ഹൈ-എൻഡ് പ്ലാനുകൾ

ഹൈ-എൻഡ് പ്ലാനുകളിലേക്ക് വന്നാൽ പ്രതിദിനം 80 ജിബി ഡാറ്റ നൽകുന്ന 5,999 രൂപയുടെ പ്ലാൻ മുതലാണ് ഇത് ആരംഭിക്കുക. പ്രതിദിനം 120 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 9,999 രൂപയുടെ മറ്റൊരു പ്ലാനും ലഭ്യമാണ്. അവസാനത്തെ പ്ലാൻ 16,999 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ പ്രതിദിനം 170 ജിബി ഡാറ്റ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾ 100 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്നവയാണ്. തന്നിരിക്കുന്ന ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ വേഗത 10 എംബിപിഎസായി കുറയും.

കൂടുതൽ വായിക്കുക: പ്രതിദിനം 2 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻകൂടുതൽ വായിക്കുക: പ്രതിദിനം 2 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എല്ലിന്റെ 365 രൂപ പ്രീപെയ്ഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 300 ജിബി, 600 ജിബി, 500 ജിബി പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ 300 ജിബി, 600 ജിബി, 500 ജിബി പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ 50 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ വിലയുള്ള ഒരു പ്ലാനാണ് 749 രൂപയുടേത്. ഇത് പ്രതിമാസം 300 ജിബി ഡാറ്റ മാത്രമാണ് നൽകുന്നത്. എന്നിരുന്നാലും, നൽകിയ ഡാറ്റ കഴിഞ്ഞാൽ വേഗത 2 Mbps ആയി കുറയും. ഇതിനൊപ്പം ഉപയോക്താക്കൾക്ക് ഹോട്ട്സ്റ്റാർ പ്രീമിയം, ആമസോൺ പ്രൈം എന്നിവയിലേക്ക് സബ്ക്രിപ്ഷൻ ലഭിക്കും.

849 രൂപ
 

ബിഎസ്എൻഎല്ലിന്റെ വില കുറഞ്ഞ പ്ലാനുകളിൽ രണ്ടാമത്തെ പ്ലാൻ 849 രൂപയുടെ പ്ലാനാണ്. 600 ജിബി ഡാറ്റ വരെ നിങ്ങൾക്ക് 50 എംബിപിഎസ് വേഗതയിലുള്ള ഡാറ്റ നൽകുന്ന ഈ പ്ലാനാണ് ഇത്. ഈ പ്ലാനിനൊപ്പം 999 രൂപ വില വരുന്ന ഒരു വർഷത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. 777 രൂപ പ്ലാൻ പുതിയ ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കു. ആറ് മാസം കഴിഞ്ഞാൽ അവർക്ക് തിരഞ്ഞെടുക്കാവുന്ന ചെറിയ പ്ലാൻ 849 രൂപയുടേതാണ്.

സൂപ്പർ സ്റ്റാർ 300

മേൽപ്പറഞ്ഞ പ്ലാനുകൾക്ക് പുറമേ ബിഎസ്എൻഎൽ ഒരു സൂപ്പർ സ്റ്റാർ 300 പ്ലാനും ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. ഇത് 749 രൂപ പ്ലാനിന് സമാനമായ പ്ലാനാണ്. ഇത് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും 500 ജിബി ഡാറ്റയും 50 എംബിപിഎസ് വേഗതയും നൽകുന്നു. ഇതിനൊപ്പം തന്നെ 100 എം‌ബി‌പി‌എസ് വേഗതയും 750 ജിബി ഡാറ്റയും നൽകുന്ന 1,277 രൂപയുടെ മറ്റൊരു പ്ലാനും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് ബി‌എസ്‌എൻ‌എൽ ടിവി സബ്‌സ്‌ക്രിപ്‌ഷൻ നേടാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് ബി‌എസ്‌എൻ‌എൽ ടിവി സബ്‌സ്‌ക്രിപ്‌ഷൻ നേടാം

Most Read Articles
Best Mobiles in India

Read more about:
English summary
BSNL is currently leading the broadband sector in India. The company has more than 8.39 million customers in the country. The Bharat Fiber FTTH broadband plans starting from Rs. 749 and goes up to Rs. 16,999. The basic plans come with a cap, while there is no limit on high-end plans. The company is offering its services in India, so today we are going to tell you the benefits with the BSNL broadband plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X