കേരളത്തിലെ ബ്രോഡ്ബാന്റ് വിപണിയിൽ ബിഎസ്എൻഎൽ ഭാരത് ഫൈബർ ആധിപത്യം

|

കേരളത്തിലെ ബ്രോഡ്ബാന്റ് ഉപയോക്താക്കളിൽ വലിയൊരു വിഭാഗവും ബിഎസ്എൻഎൽ ഭാരത് ഫൈബർ ഉപയോഗിക്കുന്നവർ. മൂന്ന് ലക്ഷത്തിൽ അധികം വരിക്കാരാണ് ബിഎസ്എൻഎൽ ഭാരത് ഫൈബറിന് കേരളത്തിൽ ഉള്ളത്. രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും ബിഎസ്എൻഎൽ ഭാരത് ഫൈബർ ലഭ്യമാണ്. രാജ്യത്തെ ബ്രോഡ്ബാന്റ് വിപണിയിൽ തന്നെ ബിഎസ്എൻഎല്ലിന് ശക്തമായ ആധിപത്യം ഉണ്ട്. ജിയോഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ എന്നിവ വിപണി പിടിച്ചടക്കാൻ ശ്രമിക്കുമ്പോഴും ബിഎസ്എൻഎൽ മുന്നേറ്റും തുടരുകയാണ്.

 

ബിഎസ്എൻഎൽ കേരളം

കേരളം ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ഇഷ്ട സർക്കിളാണ്. മൊബൈൽ, ബ്രോഡ്ബാന്റ് മേഖലകളിൽ ബിഎസ്എൻഎല്ലിന് ശക്തമായ ആധിപത്യം തന്നെ കേരളത്തിൽ ഉണ്ട്. ബിഎസ്എൻഎൽ 3ജി ബാൻഡിൽ തന്നെ 4ജി ലഭ്യമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. പിന്നീട് ടവറുകൾ നവീകരിച്ചു. കേരളത്തിലെ തങ്ങളുടെ യൂസർ ബേസ് നിലനിർത്താൻ ബിഎസ്എൻഎൽ പരിശ്രമിക്കുന്നുണ്ട്. ഭാരത് ഫൈബർ വരിക്കാരുടെ എണ്ണവും കേരളത്തിലെ ബിഎസ്എൻഎല്ലിന്റെ കരുത്ത് തന്നെയാണ് കാണിക്കുന്നത്.

ഏറ്റവും കൂടുതൽ വരിക്കാർ കോഴിക്കോട്

കേരള ടെലികോം പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് കോഴിക്കോടാണ് ഏറ്റവും കൂടുതൽ ബിഎസ്എൻഎൽ ഭാരത് ഫൈബർ വരിക്കാരുള്ളത്. കോഴിക്കോട് ഭാരത് ഫൈബറിന് 43,864 കണക്ഷനുകളും എറണാകുളത്ത് 41,420 കണക്ഷനുകളുമാണ് ഉള്ളത്. കൊല്ലത്ത് ബിഎസ്എൻഎൽ ഭാരത് ഫൈബറിന് 32,664 കണക്ഷനുകളാണ് ഉള്ളത്. കണ്ണൂരിൽ 31,145 കണക്ഷനുകളും ഉണ്ട്. മലപ്പുറത്താണ് ഏറ്റവും കുറവ് ഭാരത് ഫൈബർ കണക്ഷനുകൾ ഉള്ളത്. 18,282 കണക്ഷനുകൾ മാത്രമാണ് മലപ്പുറത്ത് ബിഎസ്എൻഎൽ ഭാരത് ഫൈബറിന് ഉള്ളത്. സംസ്ഥാനത്തെ മൊത്തം കണക്ഷനുകളുടെ എണ്ണം 3,00,423 ആണ്.

ഭാരത് ഫൈബർ
 

ബി‌എസ്‌എൻ‌എല്ലിന്റെ മറ്റൊരു വലിയ നേട്ടം കേരളത്തിലെ 11 ബിസിനസ്സ് മേഖലകളിൽ പത്തിലും ടെലികോം കമ്പനിക്ക് 20,000ൽ അധികം വരിക്കാരോ കണക്ഷനുകളോ ഉണ്ട് എന്നതാണ്. ഭാവിയിൽ മികച്ചതും കൂടുതൽ നൂതനവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിലേക്ക് ബിഎസ്എൻഎല്ലിനെ നയിക്കാൻ ഈ കണക്കുകൾക്ക് സാധിക്കും. ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകൾ റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നിവയുൾപ്പെടെയുള്ള മറ്റ് കമ്പനികൾ അവരുടെ ഉപയോക്താക്കൾക്ക് നൽകുന്ന പ്ലാനുകൾക്ക് സമാനമാണ്. കേരത്തിൽ ലഭ്യമായിട്ടുള്ള ഭാരത് ഫൈബർ പ്ലാനുകൾ നോക്കാം.

449 രൂപ പ്ലാൻ

449 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 449 രൂപ വിലയുള്ള ഭാരത് ഫൈബർ‌ ബ്രോഡ്‌ബാൻഡ് പ്ലാൻ‌ അറിയപ്പെടുന്നത് ഫൈബർ‌ ബേസിക് പ്ലാൻ‌ എന്നാണ്. ഈ പ്ലാനിലൂടെ 3.3 ടിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 30 എം‌ബി‌പി‌എസ് വേഗതയും പ്ലാൻ നൽകുന്നു. ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 2Mbps ആയി കുറയുന്നു. ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും സൌജന്യ വോയ്‌സ് കോളിങ് ആനുകൂല്യവും ലഭിക്കും.

799 രൂപ പ്ലാൻ

799 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 799 രൂപ വിലയുള്ള ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ 3300 ജിബി (3.3 ടിബി) ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 100 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കും.എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 2 എംബിപിഎസ് ആയി കുറയും. ഈ വേഗതയിൽ അൺലിമിറ്റഡ് ബ്രൌസിങ് ലഭിക്കും.

999 രൂപ പ്ലാൻ

999 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 999 രൂപ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ‌ പ്രീമിയം ഫൈബർ‌ പ്ലാൻ എന്നാണ് അറിയപ്പെടുന്നത്. 200 എം‌ബി‌പി‌എസ് വേഗത നൽകുന്ന പ്ലാനാണ് ഇത്. 3300 ജിബി വരെ അഥവാ 3.3 ടിബി വരെ ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 2 എം‌ബി‌പി‌എസായി കുറയുന്നു. ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

1499 രൂപ പ്ലാൻ

1499 രൂപ പ്ലാൻ

ബി‌എസ്‌എൻ‌എൽ അൾട്രാ ഫൈബർ 1499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ 4 ടിബി അഥവാ 4000 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ 300 എം‌ബി‌പി‌എസ് വേഗതയും നൽകുന്നു. എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 4 എംബിപിഎസ് ആയി കുറയും. ഈ പ്ലാനും എല്ലാ നെറ്റ്‌വർക്കിനും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

Best Mobiles in India

English summary
A large number of broadband users in Kerala are BSNL Bharat Fiber users. BSNL Bharat Fiber has over three lakh subscribers in Kerala.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X