ഈ കിടിലൻ BSNL ബ്രോഡ്ബാന്റ് പ്ലാനിലൂടെ 300Mbps വേഗതയും 4 TB ഡാറ്റയും

|

ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണിയിൽ സ്വകാര്യ കമ്പനികൾ ശക്തിപ്പെട്ട് വരുന്നുണ്ട് എങ്കിലും ബിഎസ്എൻഎല്ലിനെ പോലെ വളരെ വലിയ നെറ്റ്വർക്ക് ഉണ്ടാക്കിയെടുക്കാൻ മറ്റ് സേവനദാതാക്കൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഗ്രാമങ്ങളിൽ അടക്കം ഇന്ത്യയിലെ എല്ലാ ഭാഗത്തും ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് സേവനം നൽകുന്നുണ്ട്. വേഗതയുടെ ഈ കാലത്ത് ഫൈബർ ബ്രോഡ്ബാന്റ് ജനപ്രിയമായതോടെ ബിഎസ്എൻഎൽ ഭാരത് ഫൈബർ എന്ന പേരിൽ വേഗതയുള്ള ഇന്റർനെറ്റ് നൽകുന്ന സേവനവും ആരംഭിച്ചു.

ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകൾ

ജിയോ ഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ എന്നിവയെല്ലാം ശക്തിപ്പെട്ട് വരുമ്പോഴും ഈ കമ്പനികൾക്ക് വലിയ വെല്ലുവിളി ഉയർത്താൻ ബിഎസ്എൻഎല്ലിന് സാധിക്കുന്നു. ഇതിന് കാരണം ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനുകൾ തന്നെയാണ്. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യം ലഭ്യമാക്കുന്നവയാണ് ഈ ബിഎസ്എൻഎൽ പ്ലാനുകൾ. ഇത്തരം പ്ലാനുകളിൽ ഏറ്റവും ആകർഷകമായ ഒരു പ്ലാനുണ്ട്. 300Mbps വേഗതയും 4 TB ഡാറ്റയും നൽകുന്ന പ്ലാനാണ് ഇത്.

വെറും 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുമായി കിടിലൻ BSNL പ്ലാൻവെറും 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുമായി കിടിലൻ BSNL പ്ലാൻ

300 Mbps വേഗത

300 Mbps വേഗതയും 4TB ഡാറ്റയും നൽകുന്ന ബിഎസ്എൻഎൽ ഭാരത് ഫൈബർബ്രോഡ്ബാന്റ് പ്ലാനിന് 1,499 രൂപയാണ് വില വരുന്നത്. നികുതി ഉൾപ്പെടാത്ത തുകയാണ് ഇത്. ഈ പ്ലാൻ ബിഎസ്എൻഎൽ ഭാരത് ഫൈബർ നൽകുന്നതിൽ വച്ച് ഏറ്റവും കൂടിയ വേഗതയായ 300 Mbps നൽകുന്നു. ഉപയോക്താക്കൾക്ക് ഒരു മാസത്തേക്കാണ് മുകളിൽ സൂചിപ്പിച്ച 4TB വരെ ഡാറ്റ ലഭിക്കുന്നത്. സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കൾ ഇത്തരമൊരു ഡാറ്റ ആനുകൂല്യം ഇത്രയും കുറഞ്ഞ തുകയ്ക്ക് നൽകുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

ബ്രോഡ്ബാന്റ്

ബ്രോഡ്ബാന്റ് പ്ലാനുകൾ തിരഞ്ഞെടുക്കുമ്പോൾ വേഗതയും ഡാറ്റ ലിമിറ്റും കഴിഞ്ഞാൽ നമ്മൾ പിന്നെ ശ്രദ്ധിക്കുന്ന കാര്യം ഈ പ്ലാനിലൂടെ ലഭിക്കുന്ന അധിക ആനുകൂല്യങ്ങളാണ്. എല്ലാ ബ്രോഡ്ബാന്റ് സേവനദാതാക്കളും പ്ലാനുകൾക്കൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്ക്രിപ്ഷനുകൾ നൽകാൻ ശ്രദ്ധിക്കുന്നുണ്ട്. ബിഎസ്എൻഎൽ 1499 രൂപ പ്ലാനിലൂടെയും ഇത്തരം ആനുകൂല്യങ്ങൾ ലഭ്യമാണ്. ഡിസ്നി+ ഹോട്ട് സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷനാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

ഈ ബിഎസ്എൻഎൽ പ്ലാനിനോട് മുട്ടാൻ ജിയോയും എയർടെലും ഇച്ചിരി വിയർക്കുംഈ ബിഎസ്എൻഎൽ പ്ലാനിനോട് മുട്ടാൻ ജിയോയും എയർടെലും ഇച്ചിരി വിയർക്കും

ഡിസ്നി+ ഹോട്ട് സ്റ്റാർ

സാധാരണ ഡിസ്നി+ ഹോട്ട് സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ എടുക്കാനായി നൽകേണ്ടി വരുന്നത് ഒരു വർഷത്തേക്ക് 1,499 രൂപയാണ്. ഈ വിലയിൽ ബിഎസ്എൻഎൽ ഒരു മാസത്തെ പ്ലാനും അതിനൊപ്പം ഡിസ്നി+ ഹോട്ട് സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ സൌജന്യമായും നൽകുന്നു. 1499 രൂപ പ്ലാനിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യുന്നതിനായി സൗജന്യ ഫിക്സഡ് ലൈൻ കണക്ഷനും ലഭിക്കുന്നു. എന്നാൽ ടെലിഫോൺ ഉപകരണങ്ങൾ ഉപയോക്താവ് തന്നെ വാങ്ങേണ്ടി വരും.

BSNL

ബിഎസ്എൻഎൽ ബ്രോഡ്ബാന്റിന്റെ മറ്റൊരു പ്രത്യേകത അത് പ്രത്യേകം ഡിസ്കൌണ്ട് നൽകുന്നു എന്നതാണ്. ഉപയോക്താക്കൾക്ക് ആദ്യ മാസത്തെ ബില്ലിൽ 500 രൂപ വരെ 90% കിഴിവാണ് ലഭിക്കുന്നത്. അതകൊണ്ട് തന്നെ പുതിയ കണക്ഷനും ഈ പ്ലാനും തിരഞ്ഞെടുക്കുന്നവർക്ക് വലിയൊരു തുക ലാഭിക്കാം. ബിഎസ്എൻഎൽ മറ്റ് ചില 300 Mbps പ്ലാനുകളും നൽകുന്നുണ്ട്. എന്നാൽ ഈ പ്ലാനുകൾ OTT ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. ഇവയ്ക്ക് വിലയും കൂടുതലാണ്.

599 രൂപയ്ക്ക് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ599 രൂപയ്ക്ക് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ

2499 രൂപ, 4499 രൂപ പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ 300 Mbps വേഗത നൽകുന്ന മറ്റ് പ്ലാനുകൾക്ക് വില കൂടാനുള്ള കാരണം അവ കൂടുതൽ ഡാറ്റ നൽകുന്നു എന്നതാണ്. 2499 രൂപ, 4499 രൂപ വിലയുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ ഈ വിഭാഗത്തിൽ നൽകുന്നത്. ഇതിൽ 2499 രൂപ പ്ലാനിലൂടെ വരിക്കാർക്ക് 5TB ഡാറ്റ 300 Mbps വേഗതയോടെ ലഭിക്കുന്നു. 4499 രൂപ വിലയുള്ള പ്ലാൻ 300 Mbps വേഗതയും 6.5TB പ്രതിമാസ ഡാറ്റയുമാണ് നൽകുന്നത്.

BSNL ഭാരത് ഫൈബർ

മുകളിൽ കൊടുത്തിരിക്കുന്ന പ്ലാനുകൾ ഓരോ ദിവസവും നിരവധി ആളുകൾ ഇന്റർനെറ്റ് കണക്ഷന് ആശ്രയിക്കുന്ന ഇടങ്ങളിൽ ഉപയോഗിക്കാവുന്നതാണ്. ഓഫീസുകളിലും മറ്റ് പൊതു ഇടങ്ങളിലും ഈ പ്ലാനുകൾ ഉപയോഗിക്കാം. ഈ പ്ലാനുകളിലൂടെ ലഭിക്കുന്ന ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാലും മാന്യമായ ഡാറ്റ വേഗത തുടർന്നും ലഭിക്കും. ഇനി 200 എംബിപിഎസ് വേഗതയുള്ള രണ്ട് BSNL ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾ കൂടി നോക്കാം.

ഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾ

200Mbps പ്ലാനുകൾ

200Mbps പ്ലാനുകൾ

ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് രണ്ട് 200Mbps പ്ലാനുകൾ നൽകുന്നു. 'ഫൈബർ പ്രീമിയം' എന്ന പേരിൽ അറിയപ്പെടുന്ന ആദ്യത്തെ പ്ലാനിന് 999 രൂപയാണ് വില. രണ്ടാമത്തെ പ്ലാനിന്റെ പേര് 'ഫൈബർ പ്രീമിയം പ്ലസ്' എന്നാണ് ഈ പ്ലാനിന് 1277 രൂപ വിലയുണ്ട്. 999 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 3.3TB (3,300GB) ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താക്കൾക്ക് 2എംബിപിഎസ് വേഗത മാത്രമേ ലഭിക്കുകയുള്ളു.

1277 രൂപ പ്ലാൻ

999 രൂപ പ്ലാൻ സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം ഓവർ-ദി-ടോപ്പ് (OTT) ആനുകൂല്യവും നൽകുന്നുണ്ട്. ഈ പ്ലാൻ ലാൻഡ്‌ലൈൻ കണക്ഷനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും നൽകുന്നു. ഫൈബർ പ്രീമിയം പ്ലസ് എന്ന 1277 രൂപ പ്ലാനിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 3.3ടിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 15 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൌസ് ചെയ്യാം. ഫൈബർ പ്രീമിയം പ്ലസ് പ്ലാൻ ഒടിടി ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകുന്നില്ല.

വെറും 3 രൂപ ചിലവിൽ ഒരു ജിബി ഡാറ്റ; ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻവെറും 3 രൂപ ചിലവിൽ ഒരു ജിബി ഡാറ്റ; ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാൻ

Best Mobiles in India

English summary
BSNL Bharat Fiber offers the best prepaid plans to its customers. The plan offers 300Mbps speed and 4 TB of data and is priced at Rs 1499.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X