ബി‌എസ്‌എൻ‌എല്ലിന്റ 499 രൂപ ബ്രോഡ്ബാന്റ് പ്ലാൻ ജൂൺ വരെ ലഭ്യമാകും

|

ബി‌എസ്‌എൻ‌എല്ലിന്റെ 499 രൂപയുടെ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ 2020 ജൂൺ 29 വരെ ലഭ്യമാകും. ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച 499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ 100 ജിബി ഡാറ്റയും 20 എംബിപിഎസ് വരെ ഇന്റർനെറ്റ് വേഗതയും ലഭ്യമാക്കുന്ന പ്ലാനാണ്. 2020 മാർച്ച് 31 വരെ മാത്രം ലഭ്യമാകുമെന്ന് അറിയിച്ചിരുന്ന പ്ലാൻ ഇപ്പോൾ ജൂൺ മാസം അവസാനം വരെ ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

 

രാജ്യത്തെ

ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവന ദാതാവാണ് ബിഎസ്എൻഎൽ ബ്രോഡ്ബാന്റ്. ബിഎസ്എൻഎൽ ഒരു ബഡ്ജറ്റ് പ്ലാൻ എന്ന നിലയിലാണ് 499 രൂപയുടെ ഭാരത് ഫൈബർ പ്ലാൻ അവതരിപ്പിച്ചത്. ഭാരത് ഫൈബർ ലൈനപ്പിന്റെ ഭാഗമായതിനാൽ തന്നെ 499 രൂപയുടെ പ്ലാനിലൂടെ ബി‌എസ്‌എൻ‌എല്ലിന്റെ ലാൻഡ്‌ലൈൻ സേവനം വഴി അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യവും കമ്പനി നൽകുന്നുണ്ട്. 100ജിബി എന്ന ഡാറ്റ പരിധി പൂർത്തിയാക്കിയ ശേഷം ഉപയോക്താക്കൾക്ക് 2 Mbps വേഗതയിലുള്ള ഇന്റർനെറ്റ് ലഭിക്കും.

499 രൂപയുടെ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ

499 രൂപയുടെ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ

വിവിധ പ്രൊമോഷണൽ പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കളെ ആകർഷിക്കുന്ന കമ്പനികളിലൊന്നാണ് ബിഎസ്എൻഎൽ. 499 രൂപ ഭാരത് ഫൈബർ പ്ലാൻ അത്തരത്തിലൊരു പ്രമോഷണൽ പ്ലാനാണ്. ഈ ചെറിയ ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടത് 20 എം‌ബി‌പി‌എസ് വേഗതയിലുള്ള 100 ജിബി പ്രതിമാസ ഇന്റർനെറ്റാണ്.

കൂടുതൽ വായിക്കുക: ലോക്ക്ഡൌണിനിടെ പേര് മാറ്റി ബി‌എസ്‌എൻ‌എല്ലും വോഡഫോൺ ഐഡിയയുംകൂടുതൽ വായിക്കുക: ലോക്ക്ഡൌണിനിടെ പേര് മാറ്റി ബി‌എസ്‌എൻ‌എല്ലും വോഡഫോൺ ഐഡിയയും

100 ജിബി
 

100 ജിബി എന്ന എഫ്‌യുപി പരിധി കഴിഞ്ഞതിന് ശേഷം 2 എം‌ബി‌പി‌എസ് വേഗതയിൽ ഇന്റർനെറ്റ് ലഭിക്കുന്നു. ഈ കുറഞ്ഞ വേഗതയിലുള്ള ഇന്റർനെറ്റ് ബ്രൌസിങിന് പരിധികളൊന്നും ഇല്ല. ലാൻഡ് ഫോണിൽ സൌജന്യ കോളുകളും ഈ പ്ലാൻ നൽകുന്നു. ആൻഡമാൻ നിക്കോബാർ ഒഴികെയുള്ള ബിഎസ്എൻഎല്ലിന്റെ എല്ലാ സർക്കിളുകളിലും ഉപയോക്താക്കൾക്ക് 499 രൂപയുടെ പ്ലാൻ ലഭ്യമാണ്. 2020 ജൂൺ 29 വരെ മാത്രമേ പ്ലാൻ ലഭിക്കുകയുള്ളു.

ബ്രോഡ്ബാൻഡ് പ്ലാൻ

499 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല ഈ പ്ലാൻ പ്രതിമാസ അടിസ്ഥാനത്തിൽ മാത്രമേ ലഭ്യമാകൂ. ബി‌എസ്‌എൻ‌എല്ലിന്റെ 399 രൂപയ്ക്ക് മുകളിലുള്ള എല്ലാ ബ്രോഡ്‌ബാൻഡ് പ്ലാനുകളും ഒരു വർഷത്തേക്ക് തിരഞ്ഞെടുത്താൻ അതിനൊപ്പം 999 രൂപ വിലമതിക്കുന്ന ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും കമ്പനി നൽകുന്നുണ്ട്. 499 രൂപയുടെ പ്ലാൻ ഒരുമാസത്തേക്ക് മാത്രമേ ലഭ്യമാവുകയുള്ളു.

മറ്റ് ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

മറ്റ് ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ജൂൺ വരെ ലഭ്യമാകും എന്നതിനാൽ 499 രൂപയുടെ ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ നിലവിലുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണ്. ബി‌എസ്‌എൻ‌എല്ലിന് നിലവിൽ എട്ട് ഭാരത് ഫൈബർ പ്ലാനുകളുണ്ട്. 499 രൂപ, 777 രൂപ (പുതിയ ഉപയോക്താക്കൾക്ക് മാത്രം, ആറ് മാസത്തിന് ശേഷം 849 രൂപയിലേക്ക് മാറും) 849 രൂപ, 1,277 രൂപ, 2,499 രൂപ, 4,499 രൂപ, 5,999 രൂപ, 9,999 രൂപ, 16,999 രൂപ എന്നീ നിരക്കുകളിലാണ് എയർടെല്ലിന്റെ പ്ലാനുകൾ.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ 500 ജിബി വരെ ഡാറ്റ നേടാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ 500 ജിബി വരെ ഡാറ്റ നേടാം

Best Mobiles in India

Read more about:
English summary
Bharat Sanchar Nigam Limited (BSNL) has extended the availability of promotional Rs 499 Bharat Fibre broadband plan till June 29, 2020. Launched in February this year, the Rs 499 broadband plan from BSNL offers 100GB data with speeds up to 20 Mbps. However, the plan was introduced with only limited availability up to March 31, 2020. And now, the country’s largest Internet Service Provider (ISP) has extended the availability of its affordable Bharat Fibre plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X