അൺലിമിറ്റഡ് കോളുകളുമായി ബിഎസ്എൻഎല്ലിന്റെ 96 രൂപ പ്ലാൻ തിരിച്ചെത്തി

|

ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) അടുത്തിടെയായി മികച്ച പ്ലാനുകളാണ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. മുൻനിര ടെലിക്കോം ഓപ്പറേറ്റമാരെല്ലാം താരിഫ് വില വർദ്ധിപ്പിച്ചപ്പോൾ വില വർദ്ധിപ്പിക്കാതെ പ്ലാനുകളുടെ വാലിഡിറ്റിയിലും മറ്റും മാറ്റങ്ങൾ വരുത്തുകയാണ് ബിഎസ്എൻഎൽ ചെയ്തത്. പല പ്ലാനുകളും വിപണിയിലെത്തിക്കുകയും അത് പിൻ വലിക്കുകയും വീണ്ടും വിപണിയിലെത്തിക്കുകയും ചെയ്യുന്ന രീതി ബിഎസ്എൻഎല്ലിന് ഉണ്ട്. അത്തമൊരു പ്ലാനാണ് 96 രൂപയുടെ വസന്തം പ്രീപെയ്ഡ് പ്ലാൻ.

ജനപ്രീയ പ്ലാൻ
 

ഈ ജനപ്രീയ പ്ലാൻ കമ്പനി കുറച്ച് നാൾ മുമ്പ് പിൻവലിച്ചിരുന്നുവെങ്കിലും ഇപ്പോഴിതാ വീണ്ടും പ്ലാൻ വിപണിയിലെത്തിച്ചിരിക്കുകയാണ്. ഇത്തവണ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയാണ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. മാറ്റം വരുത്തിയ ആനുകൂല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വാലിഡിറ്റിയിൽ ഉണ്ടായ മാറ്റമാണ്. വാലിഡിറ്റി പകുതിയായി വെട്ടികുറച്ചാണ് ഇത്തവണ 96 രൂപ പ്ലാൻ ഉപയോക്താക്കൾക്കായി കമ്പനി എത്തിച്ചിരിക്കുന്നത്.

ആനുകൂല്യങ്ങളിലെ മാറ്റം

ആനുകൂല്യങ്ങളിലെ മാറ്റം

96 രൂപയുടെ വസന്തം പ്ലാൻ ഒരു വോയിസ് കോളിനു വേണ്ടിയുള്ള പ്ലാനാണ് അത് യാതൊരു വിധ ഡാറ്റ ആനുകൂല്യങ്ങളും നൽകുന്നില്ല. ദിവസേന 250 മിനുറ്റ് എന്ന എഫ്യുപി ലിമിറ്റോട് കൂടി ഈ പ്ലാൻ 21 ദിവസത്തേക്ക് സൌജന്യ കോളുകൾ നൽകുന്നുണ്ട്. ഇതേ കാലയളവിൽ ദിവസേന 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. പ്ലാൻ ഇപ്പോൾ 90 ദിവസത്തെ വാലിഡിറ്റി മാത്രമാണ് നൽകുന്നത്. ഒക്ടോബറിൽ ഈ പ്ലാൻ പിൻവലിക്കുന്നതിന് മുമ്പ് വരെ 180 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ നൽകിയിരുന്നത്.

കൂടുതൽ വായിക്കുക: വോ വൈഫൈ മുതൽ 5ജി വരെ; 2020ലെ ടെലിക്കോം വിപണി

വസന്തം പ്ലാൻ

96 രൂപയുടെ വസന്തം പ്ലാൻ വീണ്ടും അവതരിപ്പിക്കുമ്പോൾ നൽകുന്ന പണത്തിനുള്ള മൂല്യം പ്ലാനിലൂടെ ലഭിക്കുന്നുണ്ടോ എന്ന സംശയം ഉണ്ടായേക്കാം. മുമ്പ് ജനപ്രിയമായിരുന്ന പ്ലാനാണ് ഇത്. ഇപ്പോൾ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തിയതുകൊണ്ട് തന്നെ മുമ്പ് പ്ലാനിനെ ആശ്രയിച്ചിരുന്ന ആളുകൾ ഇനി ഈ പ്ലാൻ തിരഞ്ഞെടുക്കണമെന്നില്ല. സൌജന്യ കോളുകളും എസ്എംഎസുകളും നൽകുന്ന കാലാവധിയിൽ മാറ്റം വരുത്തിയിട്ടില്ല എന്ന് പ്രത്യേകം പറയേണ്ടതുണ്ട്.

സൌജന്യ കോളുകൾ
 

ഇപ്പോൾ 21 ദിവസം ലഭിക്കുന്ന സൌജന്യ കോളുകളും എസ്എംഎസുകളും ഒക്ടോബറിൽ ഈ പ്ലാൻ പിൻവലിക്കുന്നതിനു മുമ്പും ഇതേ ആനൂകൂല്യമാണ് നൽകിയിരുന്നത്. എന്നാൽ പ്ലാനിലൂടെ ലഭിക്കുന്ന വാലിഡിറ്റി 180 ദിവസമായിരുന്നത് 90 ദിവസമായി കുറച്ചത് പല ഉപയോക്താക്കൾക്കും പ്ലാൻ വേണ്ടെന്ന് വയ്ക്കാൻ കാരണമായേക്കും. ഡാറ്റ ആവശ്യമില്ലാത്ത കോളുകളും എസ്എംഎസുകളും വാലിഡിറ്റിയും ആവശ്യമുള്ള ആളുകളാണ് ഈ പ്ലാൻ റീച്ചാർജ്ജ് ചെയ്യുന്നത്. അവരെ സംബന്ധിച്ച് പകുതി വാലിഡിറ്റി കുറച്ചത് വലിയ കുറവായി തന്നെ അനുഭവപ്പെടും. ചെന്നെ തമിഴ്നാട് സർക്കിളുകളിലാണ് നിലവിൽ ഈ മാറ്റം വരുത്തിയിട്ടുള്ളത്.

മറ്റ് പ്ലാനുകൾ

മറ്റ് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്കായി സൌജന്യ വോയിസ് കോളുകൾ ലഭിക്കുന്ന മറ്റ് നിരവധി പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. കോളുകൾ മാത്രം ആവശ്യമുള്ള ഉപയോക്താക്കൾക്ക് 188 രൂപയുടെയും 153 രൂപയുടെയും എസ്ടിവികൾ തിരഞ്ഞെടുക്കാവുന്നതാണ്. അത്യാവശ്യം ഉപയോഗിക്കാനുള്ള ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ രണ്ട് പ്ലാനുകളിലും പ്രതിദിനം 500 എംബി ഡാറ്റയും 250 മിനുറ്റ് വോയിസ് കോളുകളും ലഭിക്കുന്നു. 153 രൂപ പ്ലാൻ മുംബൈ ഡൽഹി സർക്കിളുകളിലേക്ക് അൺലിമിറ്റ്ഡ് ആനുകൂല്യവും പിആർബിടി ആനുകൂല്യവും നൽകുന്നു. രണ്ട് പ്ലാനുകളും 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎല്ലിന്റെ പുതുവത്സര സമ്മാനം, ഈ വർഷവും ബ്ലാക്ക്ഔട്ട് ഡേയ്സ് ഇല്ല

Most Read Articles
Best Mobiles in India

Read more about:
English summary
There are of popular plans from Bharat Sanchar Nigam Limited (BSNL) out there in the market. However, the thing with these plans is that they keep coming and going out of the market. There is a chance that BSNL might discontinue a plan only to renew it a few days later with new benefits and avail it again for the subscribers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X