ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾക്കൊപ്പം ഇനി അൺലിമിറ്റഡ് കോളിങ്

|

ബി‌എസ്‌എൻ‌എൽ ഇനി ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കൊപ്പം വോയ്‌സ് ഓൺലി ഓഫറുകൾ നൽകില്ല. കോംബോ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ മാത്രമേ ബിഎസ്എൻഎൽ നൽകുകയുള്ളു. ഈ കോംബോ പ്ലാനുകളെല്ലാം ഡാറ്റയും കോളിങ് ആനുകൂല്യങ്ങളും ഒരുമിച്ച് നൽകുന്നവയാണ്. ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾ‌ക്ക് അവരുടെ പ്ലാനുകളുടെ വിഭാഗങ്ങളിൽ നേരത്തെ വോയ്‌സ്-ഓൺലി ആനുകൂല്യങ്ങൾ‌ തിരഞ്ഞെടുക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ഇത് ലഭിക്കില്ല.

കണക്ഷൻ

പുതിയ ടെലിഫോൺ കണക്ഷനുകളും കോപ്പർ വോയ്‌സിൽ നിന്ന് ഫൈബർ വോയ്‌സിലേക്ക് മാറുന്നതുകൊണ്ട് തന്നെ ഭാരത് ഫൈബർ കണക്ഷനാണ് എല്ലാവർക്കും ലഭ്യമാകുന്നത്. ഇതിൽ പ്രത്യേകം വോയ്‌സ് കണക്ഷൻ നൽകേണ്ടതില്ലെന്നാണ് ബിഎസ്എൻഎൽ തീരുമാനിച്ചിരിക്കുന്നത്. എഫ്‌ടി‌ടി‌എച്ച് അതിവേഗ ബ്രോഡ്‌ബാൻഡിനായുള്ള ഒരു സേവനമായതിനാൽ തന്നെ വോയിസ് കോളുകൾക്ക് പ്രാധാന്യം നൽകുന്നില്ല. എന്നാൽ ഇതിനൊപ്പം അൺലിമിറ്റഡ് കോളിങ് നൽകുകയും ചെയ്യുന്നു.

കൂടുതൽ വായിക്കുക: ഈ മാസം തിരഞ്ഞെടുക്കാവുന്ന മികച്ച ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ഈ മാസം തിരഞ്ഞെടുക്കാവുന്ന മികച്ച ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

വോയ്‌സ് കോളുകൾ

വോയ്‌സ് കോളുകൾക്ക് പ്രത്യേക നിരക്കുകൾ ഈടാക്കാത്തതിനാൽ നിലവിലുള്ള ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കളെ കോംബോ പ്ലാനുകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിരുന്നു. ബി‌എസ്‌എൻ‌എൽ അതിന്റെ 449 രൂപ മുതൽ വിലയുള്ള പ്രമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ 2021 ജൂലൈ വരെ നീട്ടി. 30 എം‌ബി‌പി‌എസ് മുതൽ 70 എം‌ബി‌പി‌എസ് വരെ വേഗതയുള്ള എയർ ഫൈബർ പ്ലാനുകളും കമ്പനി അവതരിപ്പിച്ചു. 499 രൂപയിൽ ആരംഭിക്കുന്ന പ്ലാനുകൾ 3300 ജിബി ഡാറ്റയും 30 എംബിപിഎസ് ഡൗൺലോഡ് വേഗതയുമാണ് നൽകുന്നത്.

പ്രമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ
 

999 രൂപ, 1499 രൂപ പ്രമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ യഥാക്രമം 200 എം‌ബി‌പി‌എസ് വേഗതയും 300 എം‌ബി‌പി‌എസ് വേഗതയും നൽകുന്നു. 999 രൂപ പ്ലാൻ 3300 ജിബിയും 1499 രൂപ പ്ലാൻ 4000 ജിബി ഡാറ്റയുമാണ് നൽകുന്നത്. ഈ പ്ലാനുകൾ രാജ്യത്തിനകത്ത് അൺലിമിറ്റഡ് കോളുകൾ നൽകുന്നു. ഇന്ത്യയിൽ തന്നെ ഡിസ്നി+ ഹോസ്റ്ററിന്റെ സൌജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന ബ്രോഡ്‌ബാൻഡ് പ്ലാനുകളും ഇവ മാത്രമാണ്. എഫ്‌യുപി ലിമിറ്റ് കഴിഞ്ഞ ശേഷം പ്ലാനുകളുടെ വേഗത യഥാക്രമം 2 എം‌ബി‌പി‌എസ്, 4 എം‌ബി‌പി‌എസ് എന്നിങ്ങനെ കുറയുന്നു.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 397 രൂപ, 398 രൂപ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 397 രൂപ, 398 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

599 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ സാധാരണ ബ്രോഡ്‌ബാൻഡ് പ്ലാനുകളും നിരവധി ഉണ്ട്. ഇതിൽ 599 രൂപ പ്ലാൻ ഫൈബർ ബേസിക് പ്ലസ് പ്ലാൻ എന്നാണ് അറിയപ്പെടുന്നത്. ഇത് 60 എംബിപിഎസ് വേഗതയും അൺലിമിറ്റഡ് കോളുകളും നൽകുന്നു. മൊത്തം 3300 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ ഡാറ്റ തീർന്നുപോയതിനുശേഷം വേഗത 2 എംബിപിഎസ് ആയി കുറയുന്നു. ഫൈബർ പ്രീമിയം പ്ലസ് പ്ലാൻ എന്നറിയപ്പെടുന്ന 1277 രൂപ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ 200 എംബിപിഎസ് വേഗതയിൽ 3300 ജിബി വരെ ഡാറ്റ നൽകുന്നു. 3300 ജിബി ലിമിറ്റ് അവസാനിച്ചതിന് ശേഷം വേഗത 15 എംബിപിഎസായി കുറയുന്നു. ഈ പ്ലാനുകൾ 1 മാസം, 6 മാസം, 12 മാസം, 24 മാസത്തെ വാലിഡിറ്റിയിൽ ലഭ്യമാകും.

ഒടിടി

ഒടിടി സബ്‌സ്‌ക്രിപ്ഷൻ വേണ്ടവർക്ക് ബി‌എസ്‌എൻ‌എൽ പ്രതിമാസം 129 രൂപയ്ക്ക് യുപ്പ് ടിവി പ്രത്യേകമായി ആക്സസ് ചെയ്യാനുള്ള സംവിധാനം നൽകുന്നുണ്ട്. ഇതിലൂടെ വൂട്ട് സെലക്ട്, സോണി ലിവ് സ്പെഷ്യൽ, സീ5 പ്രീമിയം ഓൾ ആക്സസ് പായ്ക്ക്, യുപ്പ് ടിവി ലൈവ്, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ, യപ്പ് ടിവി മൂവീസ് എന്നിവ പോലുള്ള ഒടിടി സേവനങ്ങളിലേക്ക് ആക്സസ് ലഭിക്കും. ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾ‌ക്ക് മാത്രമേ ഈ പ്ലാനുകൾ‌ ആക്‌സസ് ചെയ്യാൻ കഴിയുകയുള്ളു.

കൂടുതൽ വായിക്കുക: ഏറ്റവും മികച്ച 4ജി പ്ലാനുകൾ നൽകുന്നത് ബി‌എസ്‌എൻ‌എൽ, പക്ഷേ കാര്യമില്ലകൂടുതൽ വായിക്കുക: ഏറ്റവും മികച്ച 4ജി പ്ലാനുകൾ നൽകുന്നത് ബി‌എസ്‌എൻ‌എൽ, പക്ഷേ കാര്യമില്ല

Best Mobiles in India

English summary
BSNL will no longer offer voice only offers with broadband plans. BSNL will only offer combo broadband plans. All these combo plans combine data and calling benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X