Home
News

ബ്രോഡ്ബാന്റിൽ ഉപയോക്താക്കളെ നഷ്ടപ്പെട്ട് ബിഎസ്എൻഎൽ, ജിയോയ്ക്ക് നേട്ടം

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ജനുവരിയിലെ വരിക്കാരെ ചേർത്ത ബ്രോഡ്ബാന്റ് സേവനദാതാക്കളുടെ കണക്ക് പുറത്ത് വിട്ടു. ജനുവരിയിൽ ഏറ്റവും കൂടുതൽ വയർലൈൻ വരിക്കാരെ ചേർത്തതിന്റെ നേട്ടം സ്വകാര്യ കമ്പനികൾക്കാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്ബാന്റ് സേവന ദാതാവായ ബി‌എസ്‌എൻ‌എല്ലിനും എം‌ടി‌എൻ‌എല്ലിനും വലിയ തിരിച്ചടിയാണ് ഉണ്ടായത്. ബി‌എസ്‌എൻ‌എല്ലിന് 2.13 ലക്ഷം ഉപയോക്താക്കളെയും എം‌ടി‌എൻ‌എല്ലിന് 18,545 ഉപയോക്താക്കളെയും നഷ്ടപ്പെട്ടു.

2021 ജനുവരി

2021 ജനുവരിയിൽ വലിയൊരു വിഭാഗം വരിക്കാരെ നഷ്ടപ്പെട്ടിട്ടും ബി‌എസ്‌‌എൻ‌എൽ ഇന്ത്യയിലെ വയർ‌ലൈൻ വിഭാഗത്തിലെ ഏറ്റവും വലിയ ഓപ്പറേറ്ററായി തുടരുകയാണ്. 7.69 ദശലക്ഷം വരിക്കാരാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. എയർടെല്ലിന് 4.64 ദശലക്ഷം വരിക്കാരാണ് ഉള്ളത്. 2021 ജനുവരിയിൽ 1.96 ലക്ഷത്തിലധികം വയർലൈൻ ഉപയോക്താക്കളെ ചേർക്കാൻ ജിയോ ഫൈബറിന് സാധിച്ചു. എയർടെൽ 76,654 പുതിയ വയർലൈൻ വരിക്കാരെ ചേർത്തു.

വയർ‌ലൈൻ

നിലവിലെ കണക്കനുസരിച്ച്, മൊത്തം വയർ‌ലൈൻ വരിക്കാരുടെ എണ്ണത്തിൽ ബി‌എസ്‌എൻ‌എൽ ഒന്നാമതാണ്, എയർടെൽ 4.64 ദശലക്ഷം ഉപയോക്താക്കളുമായി രണ്ടാം സ്ഥാനത്തും 2.25 ദശലക്ഷം മൊത്തം വരിക്കാരുള്ള ജിയോ ഫൈബർ മൂന്നാം സ്ഥാനത്തുമാണ്. എസിടി ഫൈബർ‌നെറ്റ്, ഹാത്ത്‌വേ കേബിൾ, ഡാറ്റാകോം എന്നിവ യഥാക്രമം 1.80 ദശലക്ഷം, 1.05 ദശലക്ഷം ഉപയോക്താക്കളുമായി പട്ടികയിലുണ്ട്. 2021 ജനുവരിയിൽ നെറ്റ് വയർലൈൻ സബ്സ്ക്രിപ്ഷൻ 26, 331 വരിക്കാരാണ്.

ജിയോ

2021 ജനുവരിയിലെ കണക്കുകൾ അനുസരിച്ച് വയർലെസ് സബ്‌സ്‌ക്രിപ്‌ഷനുകളിൽ ജിയോയ്ക്ക് 410.7 ദശലക്ഷം വയർലെസ് വരിക്കാരാണ് ഉള്ളത്. ഈ വിഭാഗത്തിൽ ജിയോയുടെ ആധിപത്യം തുടരുകയാണ്. എന്നാൽ ജിയോ ഓരോ മാസവും ചേർക്കുന്ന ഉപയോക്താക്കളുടെ എണ്ണം കുറവാണ്. എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ യഥാക്രമം 344.6 ദശലക്ഷവും 286 ദശലക്ഷവും ഉപയോക്താക്കളുമായി വിപണിയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഉള്ളത്. ജിയോയെക്കാൾ വരിക്കാരെ ജനുവരിയിൽ ചേർത്തത് എയർടെല്ലാണ്.

വോഡഫോൺ ഐഡിയ

വളരെ കാലത്തിന് ശേഷം വോഡഫോൺ ഐഡിയ ജനുവരിയിൽ 1.7 ദശലക്ഷം ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തിട്ടുണ്ട്. 15 മാസത്തിനിടെ ഇതാദ്യമായിട്ടാണ് വിഐയ്ക്ക് ഉപയോക്താക്കളെ നഷ്ടപ്പെടാതെ ചേർക്കാൻ സാധിച്ചത്. വോഡഫോണും ഐഡിയയും ലയിപ്പിച്ചതിനുശേഷമുണ്ടായ ശ്രദ്ധേയമായ മാറ്റമാണ് ഇത്. 5.9 ദശലക്ഷം വരിക്കാരെ ഉൾപ്പെടുത്തി എയർടെൽ ജനുവരിയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളെ ചേർക്കുന്ന ടെലിക്കോം കമ്പനിയായി. ജിയോ 1.95 ദശലക്ഷം വരിക്കാരെയാണ് ജനുവരിയിൽ ചേർത്തത്.

ട്രായ്

2021 ജനുവരി വരെയുള്ള ട്രായ് കണക്കുകൾ അനുസരിച്ച് ഏറ്റവും കൂടുതൽ ആക്ടീവ് ഉപയോക്താക്കൾ ഉള്ള ടെലിക്കോം ഓപ്പറേറ്റർ എയർടെല്ലാണ്. എയർടെല്ലിന്റെ ഉപയോക്താക്കളിൽ 97.44 ശതമാനം അഥവാ 335.8 ദശലക്ഷം പേരും സജീവ ഉപയോക്താക്കളാണ്. റിലയൻസ് ജിയോയ്ക്ക് 324.5 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ഉള്ളത്. ഇത് മൊത്തം ജിയോ ഉപയോക്താക്കളുടെ എണ്ണത്തിന്റെ 79.01 ശതമാനമാണ്. 2021 ജനുവരി അവസാനത്തോടെ ഇന്ത്യയിലെ മൊത്തം ബ്രോഡ്ബാന്റ് ഉപയോക്താക്കളുടെ എണ്ണം 1,163.41 ദശലക്ഷമായി ഉയർന്നു. വർക്ക് ഫ്രം ഹോം അടക്കമുള്ള കാരണങ്ങൾ ബ്രോഡ്ബാന്റ് സേവനങ്ങളുടെ വളർച്ച വേഗത്തിലാക്കി.

More from GizBot

Best Mobiles in India

English summary
BSNL, India's largest broadband service provider, lost 2.13 lakh users in January, according to TRAI report.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X