ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് നാല് മാസത്തെ സൌജന്യ സേവനം
ലോക്ക്ഡൌൺ കാലയളവിൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ പുറത്തിറക്കിയ ശേഷം, ബിഎസ്‌എൻഎൽ തങ്ങളുടെ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്കായും പ്രത്യേക ഓഫറുകൾ നൽകുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബ്രോഡ്ബാന്റ് സേവനദാതാക്കളായ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നാല് മാസം വരെ സൌജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ബോണാൻസാ ഓഫറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ്എൻഎൽ ബ്രോഡ്ബാന്റിനിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കാണ് ബോണാൻസാ ഓഫർ ലഭ്യമാവുക. കഴിഞ്ഞ ദിവസം കമ്പനി 499 രൂപയുടെ ബ്രോഡ്ബാന്റ് പ്ലാൻ ഇനിയും ലഭ്യമാവുമെന്ന് അറിയിച്ചിരുന്നു. മാർച്ച് അവസാനത്തോടെ പിൻവലിക്കേണ്ട പ്ലാനാണ് 499 രൂപയുടേത്. 100 ജിബി ഡാറ്റ 20 എംബിപിഎസ് വേഗതയോടെ വാഗ്ദാനം ചെയ്യുന്ന പ്ലാനാണ് ഇത്.

ബോണൻസ ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ നാല് ബ്രോഡ്ബാന്റ് പ്ലാനുകൾ പരിഷ്കരിച്ചു. 12 മാസത്തെ കാലാവധിയുള്ള പ്ലാനിൽ ഒരു മാസം കൂടി സൌജന്യമായി സേവനം ലഭിക്കും. 24 മാസത്തെ പ്ലാനിൽ മൂന്ന് മാസം അധികം വാലിഡിറ്റി ലഭിക്കും. 36 മാസത്തേക്കുള്ള പ്ലാനിൽ നാല് മാസത്തെ സേവനം അധികമായി ലഭിക്കും. അതായത് 36 മാസത്തേക്കുള്ള പ്ലാനിലൂടെ മൊത്തത്തിൽ ബിഎസ്എൻഎൽ 40 മാസം സേവനങ്ങൾ നൽകും.

ബിഎസ്എൻഎൽ അതിന്റെ എല്ലാ ഭാരത് ഫൈബർ, വൈഫൈ ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ ഉപയോക്താക്കൾ ഈ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. മേൽപ്പറഞ്ഞ ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് സേവനങ്ങളിൽ ഏതെങ്കിലുമൊത്തിന്റെ കണക്ഷൻ എടുത്തിട്ടുള്ള പുതിയ വരിക്കാർക്ക് കമ്പനിയുടെ ടോൾ ഫ്രീ നമ്പറായ 18003451500 എന്ന നമ്പറിൽ വിളിച്ച് ഈ പ്ലാനുകൾ നേടാം. പ്ലാനുകൾ റീചാർജ് ചെയ്യുന്നതിനൊപ്പവും ഈ ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാം.

അധിക സർവ്വീസ് ആനുകൂല്യങ്ങൾ നേടുന്നതിന് ഉപയോക്താക്കൾ ബിഎസ്എൻല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് മേൽപ്പറഞ്ഞ ഈ പ്ലാനുകൾ പരിശോധിക്കാനും സാധിക്കും. ലോക്ക്ഡൌൺ കാലത്ത് ദീർഘകാല പ്ലാനുകൾ വേണമെന്നുള്ള ഉപയോക്താക്കളെ സംബന്ധിച്ച് അധിക സർവ്വീസ് സൌജന്യമായി ലഭിക്കുന്ന ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

ബിഎസ്എൻഎൽ 99 രൂപയുടെ ഒരു ബ്രോഡ്‌ബാൻഡ് പ്ലാൻ ആരംഭിച്ചിരുന്നു. ഈ പ്ലാനിലൂടെ എല്ലാ സർക്കിളുകളിലും 20 എംബിപിഎസ് വേഗതയിൽ 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. 1.5 ജിബി ഡാറ്റ കഴിഞ്ഞാൽ ഉപയോക്താക്കളുടെ ഇന്റർനെറ്റിന്റെ വേഗത 512 Kbps ആയി കുറയും. ഇത് ബ്രൌസ് ചെയ്യാൻ സഹായിക്കുന്ന വേഗത തന്നെയാണ്. ഡൌൺലോഡ് ചെയ്യാനും വീഡിയോ സ്ട്രീമിങിനും ഈ വേഗത മതിയാകില്ല.

അധിക ചെലവുകളില്ലാതെ ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് ഉപയോക്താക്കൾക്ക് കമ്പനി അൺലിമിറ്റഡ് കോളിംഗും ആമസോൺ പ്രൈം മെമ്പർഷിപ്പും വാഗ്ദാനം ചെയ്യുന്നു. ലോക്ക്ഡൌൺ സമയത്ത് ഒരു ഹോം പ്ലാനും ബിഎസ്എൻഎൽ അവതരിപ്പിച്ചു. ഈ പ്ലാൻ ലാൻഡ്‌ലൈൻ ഉപയോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്ലാനാണ്. ലാൻഡ്‌ലൈൻ ഉപയോക്താക്കളെ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളാക്കി മാറ്റുക എന്നതാണ് ഈ പ്ലാനിന്റെ ലക്ഷ്യം.

499 രൂപ പ്ലാൻ കൂടാതെ ബിഎസ്‌എൻഎല്ലിന് നിലവിൽ എട്ട് ഭാരത് ഫൈബർ പ്ലാനുകളുണ്ട്. 499 രൂപ, 777 രൂപ (പുതിയ ഉപയോക്താക്കൾക്ക് മാത്രം, ആറ് മാസത്തിന് ശേഷം 849 രൂപയിലേക്ക് മാറും) 849 രൂപ, 1,277 രൂപ, 2,499 രൂപ, 4,499 രൂപ, 5,999 രൂപ, 9,999 രൂപ, 16,999 രൂപ എന്നീ നിരക്കുകളിലാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ.


Click it and Unblock the Notifications