ദിവസവും 22 ജിബി ഡാറ്റയുമായി ബി‌എസ്‌എൻ‌എല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാൻ

|

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകുന്ന പൊതുമേഖല കമ്പനിയാണ് ബി‌എസ്‌എൻ‌എൽ. ബ്രോഡ്ബാന്റ് വിപണിയിൽ സ്വകാര്യ കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരത്തിനിടയിലും ഒന്നാം സ്ഥാനം കൈവിടാതെ പിടിച്ച് നിൽകുന്ന ബിഎസ്എൻഎൽ തങ്ങളുടെ ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ പട്ടിക നിരന്തരം പുതുക്കുകയും എല്ലാതരം ഉപയോക്താക്കളുടെ ആവശ്യവും തൃപ്തിപ്പെടുത്തുന്ന പ്ലാനുകളും കമ്പനി അവതരിപ്പിക്കുന്നു.

22 ജിബി ഡാറ്റ

ബി‌എസ്‌എൻ‌എൽ അവതരിപ്പിച്ച പുതിയ ബ്രോഡ്ബാന്റ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 22 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 1,299 രൂപ വിലയുള്ള ഈ പ്ലാൻ ബി‌എസ്‌എൻ‌എൽ 22 ജിബി സി‌യു‌എൽ ബ്രോഡ്‌ബാൻഡ് പ്ലാൻ എന്നാണ് അറിയപ്പെടുന്നത്. ധാരാളം ഡാറ്റ ആവശ്യമായി വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പ്ലാൻ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ധാരാളം ഡാറ്റയ്ക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും കമ്പനി ഈ പ്ലാനിനൊപ്പം നൽകുന്നുണ്ട്.

കൂടുതൽ വായിക്കുക: പ്രീപെയ്ഡ് പ്ലാനുകളിൽ മൾട്ടിപ്പിൾ റീചാർജ് സൗകര്യമൊരുക്കി ബി‌എസ്‌എൻ‌എൽ; അറയേണ്ടതെല്ലാംകൂടുതൽ വായിക്കുക: പ്രീപെയ്ഡ് പ്ലാനുകളിൽ മൾട്ടിപ്പിൾ റീചാർജ് സൗകര്യമൊരുക്കി ബി‌എസ്‌എൻ‌എൽ; അറയേണ്ടതെല്ലാം

ബി‌എസ്‌എൻ‌എൽ 22 ജിബി സി‌യു‌എൽ ബ്രോഡ്‌ബാൻഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 22 ജിബി സി‌യു‌എൽ ബ്രോഡ്‌ബാൻഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ 22 ജിബി സി‌യു‌എൽ ബ്രോഡ്‌ബാൻഡ് പ്ലാൻ 2020 ജൂലൈ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഈ പ്ലാൻ ഉപയോക്താവിന് 10 എം‌ബി‌പി‌എസ് വരെ ഡൌൺ‌ലോഡ് സ്പീഡി നൽകുന്നു. ഒരോ ദിവസത്തെയും ഡാറ്റ ലിമിറ്റ് 22 ജിബിയാണ്. ഈ ലിമിറ്റിന് ശേഷം ഇന്റർനെറ്റ് വേഗത 2 എംബിപിഎസായി കുറയും. മാസത്തേക്കോ വർഷത്തേക്കോ ആയി മറ്റൊരു ഡാറ്റ ലിമിറ്റ് ഈ പ്ലാനിനില്ല. അതുകൊണ്ട് തന്നെ ഈ പ്ലാൻ വാലിഡിറ്റി കാലയളവ് വരെ ദിവസവും ഒരേ അളവിൽ ഡാറ്റ നൽകുന്നു.

ആൻഡമാൻ നിക്കോബാർ

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഉപയോക്താക്കൾക്ക് ഒഴികെ എല്ലാ ടെലികോം സർക്കിളുകളിലും പുതിയ ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാൻ ലഭ്യമാണ്. ഈ പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ ഉപയോക്താവിന് ആകെ നാല് ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്. ആദ്യത്തേത് ഒരു മാസത്തേക്കുള്ള പ്ലാനാണ്. ഇതിന് 1,299 രൂപയാണ് ഉപയോക്താവ് നൽകേണ്ടി വരുന്നത്. രണ്ടാമത്തെ ഓപ്ഷൻ ഒരു വാർഷിക പേയ്‌മെന്റ് ഓപ്ഷനാണ്. ഇതിനായി 12,990 രൂപയാണ് ഉപയോക്താവ് നൽകേണ്ടി വരുന്നത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

വാർഷിക ഓപ്ഷൻ

വാർഷിക ഓപ്ഷൻ തിരഞ്ഞെടുത്താൽ മെത്തത്തിൽ 2,598 രൂപ ലാഭിക്കാം. ദിവസവും 22 ജിബി ഡാറ്റ നൽകുന്ന ബ്രോഡ്ബാന്റ് പ്ലാനിനായി ബിഎസ്എൻഎൽ നൽകുന്ന മറ്റൊരു ഓപ്ഷൻ 2 വർഷത്തേക്കുള്ള പ്ലാൻ ആക്ടിവേറ്റ് ചെയ്യുക എന്നതാണ്. ഇതിനായി 24,681 രൂപയാണ് ചിലവഴിക്കേണ്ടി വരുന്നത്. 3 വർഷത്തേക്കും ഇതേ പ്ലാൻ ലഭ്യമാണ്. ഇതിനായി ഉപഭോക്താവ് 36,372 രൂപ നൽകേണ്ടി വരും.

ക്ലൌഡ് സ്റ്റോറേജ്

ബി‌എസ്‌എൻ‌എൽ 22 ജിബി സി‌യു‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് ഇമെയിൽ ഐഡിയുമായി ബന്ധപ്പെടുത്തുന്ന 1 ജിബി സൌജന്യ ക്ലൌഡ് സ്റ്റോറേജ് അക്കൌണ്ട് ലഭിക്കും. ഇതോടൊപ്പം പ്രതിവർഷം 2,000 രൂപ നൽകി ഒരു സ്റ്റാറ്റിക് ഐപി അഡ്രസും നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. ആവശ്യമെങ്കിൽ ഉപഭോക്താവിന് സ്റ്റാറ്റിക് ഐപി അഡ്രസിനായി ആവശ്യപ്പെടാം. ഒരു മാസത്തെ റെന്റ് സെക്യൂരിറ്റി ഡെപ്പോസിറ്റായും ഇതിന് നൽകേണ്ടി വരും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

അൺലിമിറ്റഡ് കോളിംഗ്

ബ്രോഡ്‌ബാൻഡ് കണക്ഷനോടൊപ്പം അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ബി‌എസ്‌എൻ‌എൽ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ബ്രോഡ്‌ബാൻഡിനുപുറമെ ലാൻഡ്‌ലൈൻ കണക്ഷനും ലഭിക്കും, ഇതിൽ അൺലിമിറ്റഡ് കോളിംഗും ലഭിക്കും. ഇതിനകം 1,199 രൂപ പ്ലാൻ തിരഞ്ഞെടുത്ത നിരവധി ഉപയോക്താക്കളുണ്ട്. ഇവർക്ക് നിലവിൽ എല്ലാ ദിവസവും 20 ജിബി ഡാറ്റയാണ് ലഭിച്ചിരുന്നത്. എന്നാൽ പുതിയ പ്ലാൻ വന്നതോടെ അവരുടെ പ്ലാൻ ഓട്ടോമാറ്റിക്കായി 22GB CUL ബ്രോഡ്‌ബാൻഡ് പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തു.

Best Mobiles in India

Read more about:
English summary
BSNL has introduced a new plan called the BSNL 22GB CUL broadband plan. So if you are a broadband customer of BSNL or want to be, check this plan out.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X