300 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ 499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ സെപ്റ്റംബർ വരെ ലഭിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്ബാന്റ് സേവനദാതാക്കളായ ബിഎസ്‌എൻഎൽ തങ്ങളുടെ ജനപ്രീയ പ്ലാനായ 499 രൂപ പ്ലാനിന്റെ ലഭ്യത കാലാവധി സെപ്റ്റംബർ വരെ നീട്ടി. 300 ജിബി പ്ലാൻ സിഎസ് 337 എന്ന് അറിയപ്പെട്ടിരുന്ന പ്ലാൻ ഇടക്കാല പ്ലാനായാണ് അവതരിപ്പിച്ചത്. ജൂൺ 10 വരെമാത്രം ലഭ്യമാകുമെന്ന് അറിയിച്ചാണ് ഈ പ്ലാൻ അവതരിപ്പിച്ചതെങ്കിലും ഇനി സെപ്റ്റംബർ 9 വരെ പ്ലാൻ ഉപയോക്താക്കൾക്കായി ലഭ്യമാക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്.

ബിഎസ്എൻഎൽ സർക്കിളുകളുടെ വെബ്‌സൈറ്റുകളിൽ പ്ലാനിന്റെ ലഭ്യതാ കാലാവധി വർദ്ധിപ്പിച്ചത് കമ്പനി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. സ്റ്റാൻഡേർഡ് 499 രൂപ പ്ലാനും 777 രൂപ പ്ലാനും ഉൾപ്പെടെ നിരവധി ബ്രോഡ്‌ബാൻഡ് പ്ലാനുകൾ വരും മാസങ്ങളിൽ അവസാനിക്കും. ഈ ജനപ്രീയ പ്ലാനുകൾക്ക് പകരം പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

"300 ജിബി പ്ലാൻ സിഎസ് 337" 300 ജിബി വരെ ഡാറ്റ 40 എംബിപിഎസ് വേഗതയിൽ ബ്രൌസ് ചെയ്യാൻ സഹായിക്കുന്ന പ്ലാനാണ്. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 1 എംബിപിഎസ് ആയി കുറയും. നിലവിൽ കൊൽക്കത്ത, സിക്കിം, പശ്ചിമ ബംഗാൾ സർക്കിളുകളിലാണ് ഈ പ്ലാൻ ലഭ്യമായിട്ടുള്ളത്. 300 ജിബി പ്ലാൻ CS337 തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ഇന്ത്യയിലുടനീളം അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ വിളിക്കാൻ കഴിയും.

ഒഡീഷയിൽ "ഭാരത് ഫൈബർ 300 ജിബി സിയുഎൽ സിഎസ് 346" എന്ന് പേരിൽ അറിയപ്പെടുന്ന പ്ലാനും സമാനമായ ആനുകൂല്യങ്ങളാണ് നൽകുന്നത്. ഈ പ്ലാനിലൂടെ 40 എംബിപിഎസ് വേഗതയിൽ 300 ജിബി വരെ ഡാറ്റ ലഭിക്കും. പ്രതിമാസം 600 രൂപയാണ് ഈ പ്ലാനിനായി നൽകേണ്ടത്. ഈ പ്ലാനിൽ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 2 എംബിപിഎസ് ആയി കുറയും. 600 രൂപയുടെ പ്ലാൻ ജൂലൈ 27 വരെ മാത്രമേ ഒഡീഷ സർക്കിളിൽ ലഭ്യമാവുകയുള്ളു.

വർക്ക് അറ്റ് ഹോം ബ്രോഡ്‌ബാൻഡ് പ്ലാൻ
ബിഎസ്‌എൻഎൽ അടുത്തിടെ അവതരിപ്പിച്ച വർക്ക് അറ്റ് ഹോം ബ്രോഡ്‌ബാൻഡ് പ്ലാൻ ദിവസവും 5 ജിബിയുടെ ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. 10 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുക. ദിവസേനയുള്ള 5ജിബി പരിധി തീർന്നുകഴിഞ്ഞാൽ വേഗത 1Mbps ആയി കുറയും. സൌജന്യ ഇമെയിൽ ഐഡി, 1 ജിബി സ്റ്റോറേജ് സ്പേസ് എന്നിവ പോലുള്ള മറ്റ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു.

വർക്ക് അറ്റ് ഹോം ബ്രോഡ്ബാന്റ് പ്ലാൻ ലഭിക്കുന്നതിന് സെക്യൂരിറ്റി ഡിപ്പോസിറ്റോ പ്രതിമാസ നിരക്കുകളോ കമ്പനി ഈടാക്കുന്നില്ല. ഉപയോക്താക്കളുടെ നിലവിലുള്ള വോയ്‌സ് കോളിംഗ് ചാർജുകളിലും സബ്‌സ്‌ക്രിപ്‌ഷനിലും മാറ്റങ്ങളൊന്നും ഉണ്ടാവുകയില്ല. ഉപയോക്താക്കൾ ഇതിനകം സബ്‌സ്‌ക്രൈബുചെയ്‌തിട്ടുള്ള ലാൻഡ്‌ലൈൻ പ്ലാനിനൊപ്പം അധികമായി നൽകുന്ന ഓഫറാണ് ഇത്. ഔദ്യോഗിക ടോൾ ഫ്രീ നമ്പറായ 1800-345-1504 ൽ വിളിച്ചാൽ ബിഎസ്‌എൻഎൽ ലാൻഡ് ലൈൻ വരിക്കാർക്ക് ബ്രോഡ്‌ബാൻഡ് ലഭിക്കും.


Click it and Unblock the Notifications