800 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാന്റ് രാജ്യത്തെ ശക്തമായ ഇന്റർനെറ്റ് സേവനദാതാവാണ്. ഉപഭോക്താക്കൾക്ക് ഒന്നിലധികം പ്രീമിയം ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. 800 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ ഒടിടി ആനുകൂല്യങ്ങളുള്ള ബ്രോഡ്‌ബാൻഡ് പ്ലാനാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ജിയോ, എയർടെൽ തുടങ്ങിയ ബ്രോഡ്ബാന്റ് സേവനദാതാക്കളോടാണ് ബിഎസ്എൻഎൽ മത്സരിക്കുന്നത്.

ബിഎസ്എൻഎൽ നൽകുന്നതിന് സമാനമായ പ്ലാൻ സ്വകാര്യ ബ്രോഡ്ബാന്റ് സേവനദാതാക്കൾ നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ആകർഷകമായ ഡാറ്റ ആനുകൂല്യവും വേഗതയും ബിഎസ്എൻഎൽ പ്ലാനുകളിലൂടെ നൽകുന്നുണ്ട്. ഒടിടി ആക്സസ് വേണമെന്ന് ആഗ്രഹമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകൾ തന്നെയാണ് ഇവ. 800 രൂപയിൽ താഴെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ ഒടിടി ആനുകൂല്യം നൽകുന്ന പ്ലാനുകൾ വിശദമായി നോക്കാം.

800 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎല്ലിന്റെ ഏറ്റവും ആകർഷകമായ പ്ലാനിന് 749 രൂപയാണ് വില വരുന്നത്. ഈ പ്ലാൻ സൂപ്പർസ്റ്റാർ പ്രീമിയം-1 എന്ന പേരിലാണ് അറിയപ്പെടുന്നത്. സോണി ലിവ് പ്രീമിയം, സീ5 പ്രീമിയം, വൂട്ട് സെലക്ട്, യപ്പ് ടിവി ലൈവ് എന്നിങ്ങനെയുള്ള ഒടിടി ആനുകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്. 749 രൂപയുടെ ബ്രോഡ്‌ബാൻഡ് പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് ഒരു മാസത്തേക്ക് 1 ടിബി വരെ ഡാറ്റ ലഭിക്കുന്നു. 100 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ വേഗത 5 എംബിപിഎസ് ആയി കുറയുന്നു. സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനുകൾക്കൊപ്പം ലഭിക്കുന്നു.

749 രൂപയ്ക്ക് 1ടിബിയിൽ അധികം ഡാറ്റയും ഒന്നിലധികം ഒടിടി ആനുകൂല്യങ്ങളും നൽകുന്ന 100 എംബിപിഎസ് വേഗതയും നൽകുന്ന ബ്രോഡ്‌ബാൻഡ് പ്ലാൻ നൽകുന്ന മറ്റൊരു ബ്രോഡ്‌ബാൻഡ് കമ്പനിയും ഇന്ത്യൻ വിപണിയിൽ ഇല്ല. ഈ വിലയിൽ ജിഎസ്ടി ഉൾപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക. 18% ജിഎസ്ടിയാണ് ഉപയോക്താക്കൾ തങ്ങളുടെ പ്ലാനുകളുടെ തുകയ്ക്കൊപ്പം അധികമായി നൽകേണ്ടി വരുന്നത്. അതോടെ ഇത് പ്ലാനിന്റെ ആകെ തുക 883.82 രൂപയാക്കും.

ഒടിടി ആനുകൂല്യങ്ങളുള്ള വിലകുറഞ്ഞതും ഉയർന്ന വേഗതയുള്ളതുമായ പ്ലാൻ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ബ്രോഡ്‌ബാൻഡ് പ്ലാനാണ് 749 രൂപയുടേത്. മറ്റ് ഇന്റർനെറ്റ് സേവന ദാതാക്കൾ ഈ വിലയ്‌ക്കുള്ള അവരുടെ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്നില്ല. എന്നാൽ പ്ലാനുകൾക്കൊപ്പം ശരാശരി 3.3 ടിബി വരെ ഡാറ്റ നൽകാൻ ഈ കമ്പനികൾ ശ്രദ്ധിക്കുന്നുണ്ട്. മിക്ക ഉപഭോക്താക്കൾക്കും പ്രതിമാസം 1 ടിബി ഇന്റർനെറ്റ് ഡാറ്റ മതിയാകും എന്നതിനാൽ ബിഎസ്എൻഎൽ പ്ലാൻ മികച്ചതാണ്.

കൂടുതൽ ആളുകളും 1 ടിബി ഡാറ്റയും ഒടിടി ആനുകൂല്യങ്ങളും ഉള്ള പ്ലാനുകൾ തിരഞ്ഞെടുക്കാനാണ് സാധ്യത. ഒരു മാസത്തേക്ക് 3.3 ടിബി ഡാറ്റയെന്നത് സാധാരണ നിലവിൽ വീടുകളിൽ ഉപയോഗിച്ച് തീരാത്ത ഡാറ്റയാണ്. ഇത് കൂടാതെ മറ്റ് നിരവധി പ്ലാനുകളും ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് വേണ്ടി അവതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന് ആധിപത്യമുള്ള ബ്രോഡ്ബാന്റ് വിപണി പിടിച്ചടക്കാനുള്ള ജിയോ, എയർടെൽ ശ്രമങ്ങളെ തടയിടാൻ ആകർഷകമായ ആനുകൂല്യങ്ങൾ അവതരിപ്പിക്കുകയും സേവനം കൂടുതൽ മെച്ചപ്പെടുത്തുകയുമാണ് ബിഎസ്എൻഎൽ.

സൂപ്പർസ്റ്റാർ പ്രീമിയം-2 എന്നൊരു പ്ലാനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ പ്ലാൻ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു ജനപ്രിയ പ്ലാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. 949 രൂപയാണ് ഈ പ്ലാനിന്റെ വില. ഉപയോക്താക്കൾക്ക് 150 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും 2000 ജിബി വരെ ഡാറ്റയുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 949 രൂപ പ്ലാൻ നൽകുന്ന 2000 ജിബി അതിവേഗ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 10 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. ഈ പ്ലാൻ അൺലിമിറ്റഡ് ഡാറ്റ ഡൗൺലോഡും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും നൽകുന്നുണ്ട്. ഈ പ്ലാനിനൊപ്പം സോണി ലിവ് പ്രീമിയം, സീ5 പ്രീമിയം എന്നിവയടക്കമുള്ള ഒടിടി ആനുകൂല്യങ്ങളും ലഭിക്കും.


Click it and Unblock the Notifications








