Home
News

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാനുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്ബാന്റ് സേവനദാതാവായ ബിഎസ്എൻഎല്ലിന് ഉപയോക്താക്കളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ കൂടുതൽ ആകർഷകമായ പ്ലാനുകൾ പുറത്തിറക്കി. ഉപയോക്താക്കളെ പിടിച്ചു നിർത്തനായി വില കുറഞ്ഞ പ്ലാനുകൾ പുറത്തിറക്കുന്നതിനൊപ്പം തന്നെ പ്ലാനുകൾക്കൊപ്പം കമ്പനി ഒടിടി ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രാൻഡിംഗിന്റെ ഭാഗമായുള്ള 449 രൂപയിൽ ആരംഭിക്കുന്ന പ്ലാനുകൾ 300 എംബിപിഎസ് വരെ വേഗത നൽകുന്നവയാണ്.

 ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

449 രൂപ (ഫൈബർ ബേസിക്), 599 രൂപ (ഫൈബർ ബേസിക് പ്ലസ്), 799 രൂപ (ഫൈബർ വാല്യൂ), 999 രൂപ (ഫൈബർ പ്രീമിയം), 1,499 രൂപ (ഫൈബർ അൾട്രാ) എന്നിവയാണ് ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളുമായി ബി‌എസ്‌എൻ‌എല്ലിന് കരാറുകളില്ല എന്നതിനാൽ തന്നെ ഈ ആനുകൂല്യങ്ങളൊന്നും പ്ലാനുകൾക്കൊപ്പം ലഭിക്കില്ല. ഐ‌എസ്‌പിയുടെ ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകളിൽ ചിലത് ഡിസ്നി + പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നുണ്ട്.

ഡിസ്നി+ ഹോട്ട്സ്റ്റാർ

മുകളിൽ സൂചിപ്പിച്ച അഞ്ച് പ്ലാനുകളിൽ രണ്ട് പ്ലാനുകൾക്കൊപ്പം ബി‌എസ്‌എൻ‌എൽ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്നു. 999 രൂപയുടെയും 1,499 രൂപയുടെയും പ്ലാനുകൾക്കൊപ്പമാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ സൌജന്യമായി ലഭിക്കുന്നത്. ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് ഒരു മാസത്തേക്ക് 299 രൂപയാണ് വില. ഒരു വർഷത്തേക്ക് ഈ പ്ലാനിന് 1,499 രൂപയാണ് നൽകേണ്ടി വരുന്നത്.

999 രൂപ

999 രൂപ വിലയുള്ള ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാൻ എല്ലാ മാസവും 3.3 ടിബി വരെ ഡാറ്റയാണ് നൽകുന്നത്. 200 എം‌ബി‌പി‌എസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കും. എഫ്‌യുപി ലിമിറ്റിന് ശേഷം ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് 2 എം‌ബി‌പി‌എസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ബ്രൌസ് ചെയ്യാനും സാധിക്കും. 1,499 രൂപയുടെ ഭാരത് ഫൈബർ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 300 എംബിപിഎസ് സ്പീഡിൽ 3.3 ടിബി എഫ്യുപി ലിമിറ്റോടെ അൺലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുന്നത്. ഈ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും നൽകുന്നു.

വിപണിയിലെ ആധിപത്യം

മറ്റ് ബ്രോഡ്ബാന്ര് സേവന ദാതാക്കളുടെ പ്ലാനകളിൽ ലഭിക്കാത്ത ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നൽകികൊണ്ട് വിപണിയിലെ ആധിപത്യം നിലനിർത്താനാണ് ബിഎസ്എൻഎൽ ശ്രമിക്കുന്നത്. എയർടെൽ എക്‌സ്ട്രീം ഫൈബർ, ജിയോ ഫൈബർ പോലുള്ള കമ്പനികൾ ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കൊപ്പം ധാരാളം ഒ‌ടി‌ടി സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകുന്നുണ്ടെങ്കിലും ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം മെമ്പർഷിപ്പ് നൽകുന്ന ഏക ഐ‌എസ്‌പി ബി‌എസ്‌എൻ‌എൽ ആണ്. മറ്റ് കമ്പനികൾ ഒരു വർഷത്തേക്ക് 399 രൂപ വിലയുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ മാത്രമാണ് നൽകുന്നത്.

ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ

ബിഎസ്എൻഎല്ലിന്റെ 449 രൂപ, 599 രൂപ, 799 രൂപ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകുന്നില്ല. മറ്റ് കമ്പനികൾ 799 രൂപയിൽ താഴെയുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകളിലാണ് ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകാതെയുള്ളത്. 449 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 30 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റ് നൽകുന്നു. 60 എംബിപിഎസ് വേഗതയാണ് 599 രൂപ പ്ലാൻ നൽകുന്നത്. 100 എംബിപിഎസ് വേഗതയാണ് 799 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
BSNL Broadband's Rs 999 and Rs 1499 plans offer customers a free Disney + Hotstar subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X