ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാനിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നേടാം

|

ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കൊപ്പം ഡിസ്നി + ഹോട്ട്സ്റ്റാർ ആക്‌സസ് നൽകുന്ന പുതിയ പ്ലാനുകൾ ബി‌എസ്‌എൻ‌എൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എല്ലാ ടെലികോം സർക്കിളുകളിലും ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്. സ്വകാര്യ ബ്രോഡ്ബാന്റ് സേവനദാതാക്കൾ വിപണിയിൽ ആധിപത്യം നേടാൻ ശ്രമിക്കുന്ന അവസരത്തിലാണ് ബിഎസ്എൻഎല്ലിന്റെ ഈ നീക്കം. എല്ലാ സ്വകാര്യ ബ്രോഡ്ബാന്റ് സേവനദാതാക്കളും മികച്ച ഒടിടി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇതിനെ നേരിടുക എന്നതാണ് ബിഎസ്എൻഎല്ലിന്റെ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകളുടെ ലക്ഷ്യം.

 

ഡിസ്നി+ ഹോട്ട്സ്റ്റാർ

ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ എഫ്‌ടി‌ടി‌എച്ച് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ സൂപ്പർസ്റ്റാർ 300, സൂപ്പർസ്റ്റാർ 500 എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഈ ഈ പായ്ക്കുകൾ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, പ്രീമിയം സൌജന്യ സബ്സ്ക്രിപ്ഷനുകൾ നൽകുന്നു. എഫ്‌എം‌സി എന്നറിയപ്പെടുന്ന രണ്ട് പായ്ക്കുകൾ കൂടി കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എഫ്‌എം‌സി 999 രൂപ (ഫൈബർ പ്ലാറ്റിനം), എഫ്‌എം‌സി 1,499 രൂപ (ഫൈബർ അൾട്രാ) എന്നിവയാണ് ഈ പ്ലാനുകൾ. പ്ലാൻ റീചാർജ് ചെയ്ത് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നേടുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ, എയർടെൽ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ, എയർടെൽ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

സെൽഫ് കെയർ പോർട്ടൽ

കമ്പനിയുടെ സെൽഫ് കെയർ പോർട്ടലിൽ സൂപ്പർസ്റ്റാർ ബ്രോഡ്ബാൻഡ് പ്ലാൻ, നിങ്ങളുടെ ഐഡി, ലാൻഡ്‌ലൈൻ ടെലിഫോൺ നമ്പർ, എസ്ടിഡി കോഡ് എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി വെബ്സൈറ്റിൽ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം. നാല് അക്ക ഒടിപിയാണ് ഇതിനായി ലഭിക്കുക. ഇതിന് ശേഷം സൂപ്പർസ്റ്റാർ 300 പ്ലാനിനൊപ്പം പ്ലാനിന്റെ വിശദാംശങ്ങളും സ്ക്രീനിൽ കാണും.

സബ്മിറ്റ്
 

സബ്മിറ്റ് ബട്ടണിൽ ക്ലിക്കുചെയ്ത് കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് കമ്പനിയിൽ നിന്നും ഒരു കോൾ ലഭിക്കും. അതിനുശേഷം ബി‌എസ്‌എൻ‌എൽ നിങ്ങൾക്ക് ഒരു അക്കൌണ്ട് ഐഡി നമ്പറും മറ്റ് വിശദാംശങ്ങളും നൽകും. ഇനി പിസിയിലോ ലാപ്‌ടോപ്പിലോ സ്മാർട്ട്ഫോണിലോ ഹോട്ട്സ്റ്റാർ ആപ്പ് ഓപ്പൺ ചെയ്യുക. നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ക്ലിക്ക് ചെയ്യുക. ഹോട്ട്സ്റ്റാറിൽ നിന്ന് ലഭിക്കുന്ന ഒടിപി കൂടി നൽകിയാൽ അക്കൌണ്ട് ആക്ടീവ് ആകും.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം ബ്രോഡ്ബാന്റ് പ്ലാനുകൾകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ എന്നിവയുടെ മികച്ച വർക്ക് ഫ്രം ഹോം ബ്രോഡ്ബാന്റ് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ സൂപ്പർസ്റ്റാർ 300, 500 എഫ്‌ടി‌ടി‌എച്ച് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ സൂപ്പർസ്റ്റാർ 300, 500 എഫ്‌ടി‌ടി‌എച്ച് പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ സൂപ്പർസ്റ്റാർ 300 പ്ലാൻ 50 എം‌ബി‌പി‌എസ് വേഗത, ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, ഒരു മാസത്തേക്ക് 300 ജിബി ഡാറ്റ എന്നിവ നൽകുന്ന പ്ലാനാണ്. ഈ ഓഫർ ലഭിക്കുന്നതിന് ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ 18003451500 (ടോൾ ഫ്രീ നമ്പർ) ൽ വിളിക്കുകയോ ഓൺലൈനിൽ ഒരു റിക്വസ്റ്റ് ഫയൽ ചെയ്യുകയോ ചെയ്യണം. ബിഎസ്എൻഎല്ലിന്റെ സൂപ്പർസ്റ്റാർ 500 എന്നറിയപ്പെടുന്ന പായ്ക്കിന് 949 രൂപയാണ് വില. പായ്ക്ക് 50 എംബിപിഎസ് വേഗത, 500 ജിബി ഡാറ്റ, ഡിസ്നി + ഹോട്ട്സ്റ്റാർ ആക്സസ് എന്നിവ ഒരു മാസത്തേക്ക് നൽകുന്നു.

ബി‌എസ്‌എൻ‌എൽ ഫൈബർ പ്ലാറ്റിനം, ഫൈബർ അൾട്രാ പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ ഫൈബർ പ്ലാറ്റിനം, ഫൈബർ അൾട്രാ പ്ലാനുകൾ

999 രൂപ വിലയുള്ള ബിഎസ്എൻഎൽ ഫൈബർ പ്ലാറ്റിനം പ്ലാൻ 3300 ജിബി ഡാറ്റ, 200 എംബിപിഎസ് വേഗത, ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം ആക്സസ് എന്നിവ നൽകുന്നു. ഫൈബർ അൾട്രാ പ്ലാനിന് 1,499 രൂപയാണ് വില. ഈ പ്ലാൻ 4000 ജിബി ഡാറ്റ, 300 എംബിപിഎസ് സ്പീഡ്, ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം, അൺലിമിറ്റഡ് കോളിങ് എന്നീ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നു.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ, എയർടെൽ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ, ജിയോ, വിഐ, എയർടെൽ എന്നിവയുടെ 400 രൂപയിൽ താഴെ വിലയുള്ള മികച്ച പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
BSNL has recently announced new plans offering Disney + Hotstar access along with broadband plans. This service is available to users in all telecom circles.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X