ബിഎസ്എൻഎൽ ലാന്റ് ലൈനിൽ നിന്ന് കോളുകൾ വിളിച്ചാൽ ബില്ലിൽ 50 രൂപ വരെ ലാഭിക്കാം

|

ടെലികോം വിപണിയിൽ മത്സരം കടുക്കുമ്പോൾ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബി‌എസ്‌എൻ‌എൽ പുതിയ ഓഫറുകളും ഉപഭോക്തൃ കേന്ദ്രീകൃത തന്ത്രങ്ങളും അവതരിപ്പിക്കുന്നു. പെതുമേഖല ടെലിക്കോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) സർക്കാരിൽ നിന്ന് പുനരുജ്ജീവന പാക്കേജ് ലഭിച്ച ശേഷം വിപണിയിൽ സജീവമായി ഇടപെടൽ നടത്തുന്നുണ്ട്. ഉപഭോക്താക്കളെ നിലനിർത്തുന്നതിനും പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിന്റെയും ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങൾ ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്കായും കമ്പനി നടപ്പിലാക്കുന്നു.

 

 ജിയോ

മുൻ നിര ടെലിക്കോം ഓപ്പറേറ്ററായ ജിയോ മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോളുകൾക്ക് നൽകേണ്ട ഐയുസി ചാർജ്ജ് ഉപയോക്താക്കളിൽ നിന്ന് ഈടാക്കാൻ ആരംഭിച്ചപ്പോഴും എല്ലാ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാരും താരിഫ് നിരക്ക് വർദ്ധിപ്പിച്ചപ്പോഴും ജിയോ ഇത്തരം നടപടികളിലേക്ക് കടന്നില്ല. താരിഫ് നിരക്ക് ഉയർത്തുന്നതിന് പകരം വാലിഡിറ്റിയിൽ മാറ്റം വരുത്തുന്നതടക്കമുള്ള നടപടികളിലേക്കാണ് കമ്പനി കടന്നത്. ഇപ്പോഴിതാ ബിഎസ്എൻഎൽ ലാന്റ് ലൈനിൽ നിന്ന് കോളുകൾ ചെയ്താൽ കമ്പനി ക്യാഷ് ബാക്ക് ഓഫർ നൽകുന്നു.

ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ കോളിംഗ്

ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ കോളിംഗ്

പുതിയ ഓഫറിലൂടെ കോളുകൾ വിളിക്കാൻ ലാൻഡ്‌ലൈൻ ഉപയോഗിക്കുന്ന വരിക്കാർക്ക് കോളിംഗ് 5 മിനിറ്റിന് 6 പൈസ നിരക്കിൽ ക്യാഷ്ബാക്ക് ലഭിക്കുമെന്ന് ബി‌എസ്‌എൻ‌എൽ അറിയിച്ചു. ഫെബ്രുവരി അവസാനം വരെ ഈ ഓഫർ ഉണ്ടായിരിക്കും. ബ്രോഡ്‌ബാൻഡ് അല്ലെങ്കിൽ ലാൻഡ്‌ലൈൻ കണക്ഷനുള്ള ഉപഭോക്താവിന് അവരുടെ ലാൻഡ്‌ലൈനിൽ നിന്ന് കോളുകൾ വിളിക്കാം.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ നിരക്ക് കുറച്ചുകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനിന്റെ നിരക്ക് കുറച്ചു

6 പൈസ
 

ലാൻഡ്‌ലൈനിൽ നിന്ന് കോളുകൾ വിളിക്കുമ്പോൾ ഓരോ 5 മിനിറ്റിലും വരിക്കാർക്ക് 6 പൈസ ക്യാഷ്ബാക്ക് ലഭിക്കും. മൊത്തത്തിൽ ബി‌എസ്‌എൻ‌എൽ വരിക്കാർക്ക് അവരുടെ ബില്ലിൽ നിന്ന് 50 രൂപ വരെ ക്യാഷ്ബാക്ക് നേടാൻ കഴിയും. അതായത് വരിക്കാർക്ക് അവരുടെ ലാൻഡ്‌ലൈൻ അല്ലെങ്കിൽ ബ്രോഡ്‌ബാൻഡ് ബിൽ 50 രൂപ വരെ കുറയ്ക്കാൻ കഴിയും.

ഓഫർ ആക്ടിവേറ്റ് ചെയ്യാൻ

ഓഫർ ആക്ടിവേറ്റ് ചെയ്യാൻ

നിങ്ങൾ ഒരു ബി‌എസ്‌എൻ‌എൽ വരിക്കാരനാണെങ്കിൽ‌ ഈ ഓഫർ‌ നേടാൻ‌ ആദ്യം നിങ്ങൾ‌ ഓഫറിനായി രജിസ്റ്റർ ചെയ്യണം. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് ACT 6PAISA എന്ന മെസേജ് അയയ്‌ക്കുക. ഇത് ചെയ്തുകഴിഞ്ഞാൽ ഓഫറിനായി നിങ്ങളുടെ കണക്ഷൻ രജിസ്റ്റർ ചെയ്യും. ഇതോടെ ബിഎസ്എൻഎൽ നൽകുന്ന ക്യാഷ്ബാക്ക് ഓഫറുകൾ ആസ്വദിക്കാം.

599 രൂപയുടെ ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാൻ

599 രൂപയുടെ ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് പ്ലാൻ

ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ‌ പ്രതിമാസം 599 രൂപയിൽ‌ ആരംഭിക്കുന്നു. 10 എം‌ബി‌പി‌എസ് വേഗതയും 4 ജിബി പ്രതിദിന ഡാറ്റയും നൽകുന്ന പ്ലാനാണ് 599 രൂപയ്ക്ക് ലഭിക്കുക. ബി‌എസ്‌എൻ‌എല്ലിന്റെ ഈ പ്ലാനുകളുടെ സവിശേഷത ബ്രോഡ്ബാന്റ് വിപണിയിലെ മറ്റ് പ്ലാനുകൾ ഒരു മാസത്തേക്കുള്ള ഡാറ്റ ലിമിറ്റ് നൽകുമ്പോൾ ഇവ ഒരു ദിവസത്തേക്കുള്ള ലിമിറ്റാണ് നൽകുന്നത്. ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ പോർട്ട്‌ഫോളിയോയിൽ മറ്റ് ചില പ്ലാനുകളും ഉണ്ട്, അതിൽ 50 എം‌ബി‌പി‌എസ്, 100 എം‌ബി‌പി‌എസ് ഡാറ്റാ സ്പീഡ് ഉള്ള പ്ലാനുകളും ഉൾപ്പെടുന്നു. ചില പ്ലാനുകൾ ഉയർന്ന നിലവാരമുള്ളതും 100 എം‌ബി‌പി‌എസ് വേഗതയിൽ പ്രതിദിനം 100 ജിബി ഡാറ്റ നൽകുന്നതുമാണ്

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി സേവനങ്ങൾ മാർച്ച് 1 മുതൽ ആരംഭിക്കുംകൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 4ജി സേവനങ്ങൾ മാർച്ച് 1 മുതൽ ആരംഭിക്കും

Best Mobiles in India

English summary
BSNL has detailed that subscribers using a landline to make calls will receive a cashback of 6 paise per 5 minutes of calling. BSNL has also noted that this offer would be valid until February end. To understand the offer, it is notable that the customer who have a broadband or landline connection will have to make calls from their landline and for every 5 minute spent on their landline, the subscriber would get a cashback of 6 paise.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X