129 രൂപയ്ക്ക് ഒടിടി സബ്ക്രിപ്ഷനുകളുമായി ബിഎസ്‌എൻഎൽ സിനിമാ പ്ലസ് സർവ്വീസ്
രാജ്യത്തെ ഏറ്റവും വലിയ വയർഡ് ബ്രോഡ്ബാന്റ് സേവനദാതാവായ ബിഎസ്‌എൻഎല്ലിന് കഴിഞ്ഞ കുറച്ച് കാലമായി വൻതോതിൽ ഉപയോക്താക്കളെ നഷ്ടപ്പെടുന്നുണ്ട്. ജിയോഫൈബർ, എയർടെൽ എക്സ്ട്രീം ഫൈബർ എന്നിവയുടെ പ്രവർത്തനം ശക്തമായതാണ് ബിഎസ്എല്ലിന് തിരിച്ചടിയായത്. വരിക്കാരെ ആകർഷിക്കാൻ ബിഎസ്‌എൻഎൽ ഒരു പുതിയ 'സിനിമാ പ്ലസ്' സേവനം അവതരിപ്പിച്ചു. ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളെ ഒരൊറ്റ പാക്കേജിൽ തന്നെ നൽകുന്ന സേവനമാണ് ഇത്. നേരത്തെ ഒടിടി ആഡ്-ഓൺ പായ്ക്കുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു.

ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്കുള്ള പുതിയ ആഡ്-ഓൺ പായ്ക്കുകൾ ‘സിനിമാ പ്ലസ്' പായ്ക്കുകളായി ലഭ്യമാകും. ബിഎസ്‌എൻഎൽ സിനിമാ പ്ലസ് എന്നത് പേര് മാറ്റി അവതരിപ്പിക്കുന്ന ‘യുപ് ടിവി സ്കോപ്പ് എന്റർടൈൻമെൻറ്' സേവനമാണ്. ഇത് പൂർണ്ണമായും യുപ് ടിവിയുടെ ഉടമസ്ഥതയിലാണ്. നിലവിലുള്ള ബിഎസ്‌എൻഎൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്ക് പ്രതിമാസം വെറും 129 രൂപ ചിലവിൽ സിനിമാ പ്ലസ് പായ്ക്ക് ലഭിക്കും.

ബിഎസ്‌എൻഎൽ സിനിമാ പ്ലസ് എന്റർടൈൻമെൻറ് പായ്ക്ക്
ബിഎസ്‌എൻഎൽ സിനിമാ പ്ലസ് നിലവിൽ ‘എന്റർടൈൻമെന്റ്' എന്ന പായ്ക്കിലാണ് ലഭ്യമാകുന്നത്. ഈ പ്ലാൻ യുപ് ടിവി സ്കോപ്പ് എന്റർടൈൻമെന്റ് പായ്ക്ക് എന്ന പേരിലും ലഭ്യമാണ്. ഈ പായ്ക്കിന്റെ വില 129 രൂപയാണ്. നാല് ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകളാണ് ഈ പായ്ക്കിലൂടെ ലഭിക്കുന്നത്. യുപ് ടിവി, സീ5, സോണിലിവ്, വൂട്ട് എന്നീ ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ ഒരൊറ്റ പ്ലാനിലൂടെ ലഭ്യമാക്കുകയാണ് ബിഎസ്എൻഎൽ. ഈ പ്ലാനിന്റെ യഥാർത്ഥ വില 199 രൂപയാണ്. എന്നാൽ ഉപയോക്താക്കൾക്ക് ഇത് ഒരു പ്രൊമോഷണൽ ഓഫറിന്റെ ഭാഗമായി 129 രൂപയ്ക്ക് ലഭിക്കും.

യുപ്പ് ടിവി സ്കോപ്പ് എന്റർടൈൻമെൻറ് പായ്ക്ക് നൽകുന്ന ഒടിടി സബ്‌സ്‌ക്രിപ്‌ഷനുകൾ വിശദമായി പരിശോധിച്ചാൽ 100 ലധികം ലൈവ് ടിവി ചാനലുകളുള്ള യുപ്പ്ടിവി സബ്‌സ്‌ക്രിപ്‌ഷനും 80 ലധികം ലൈവ് ടിവി ചാനലുകൾ, 500+ ടിവി സീരീസുകൾ, ഒറിജിനൽ ടിവി ഷോകൾ, 2000 ത്തിലധികം മൂവികൾ എന്നിവയുള്ള സീ5 സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും. 15+ ലൈവ് ടിവി ചാനലുകളും 200+ മൂവികളും ഉൾക്കൊള്ളുന്ന സോണിലൈവ് സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

വൂട്ട് സബ്സ്ക്രിപ്ഷനും ബിഎസ്എൻഎല്ലിന്റെ 129 രൂപ പായ്ക്കിലൂടെ ലഭിക്കും. 35 ചാനലുകളിൽ ലൈവ് ടിവി കാണാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും. 400ൽ അധികം സിനിമകളും വൂട്ടിൽ ഉണ്ട്. ഈ പായ്ക്ക് മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്ത ഓഫറാണ്. നിലവിലുള്ള ബിഎസ്‌എൻഎൽ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. ബിഎസ്‌എൻഎൽ ബ്രോഡ്‌ബാൻഡ് കണക്ഷന്റെ വിവരങ്ങൾ നൽകി മാത്രമേ ഈ പ്ലാൻ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു.

ബിഎസ്‌എൻഎൽ സിനിമാ പ്ലസ് പായ്ക്ക് സബ്‌സ്‌ക്രൈബുചെയ്‌തതിനുശേഷം കണ്ടന്റ് സൌജന്യമായി ലഭിക്കുന്നതിന് ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ യുപ്പ് ടിവി സ്കോപ്പ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക. ആൻഡ്രോയിഡ് ടിവി, ആമസോൺ ഫയർ ടിവി പ്ലാറ്റ്ഫോമുകളിലും യുപ്പ് ടിവി സ്കോപ്പ് ആപ്ലിക്കേഷൻ ലഭ്യമാണ്.


Click it and Unblock the Notifications