BSNL Combo Plans: ബിഎസ്എൻഎൽ 100 രൂപയിൽ താഴെയുള്ള മികച്ച കോംബോ പ്ലാനുകൾ

|

100 രൂപയിൽ താഴെയുള്ള തുകയ്ക്ക് മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ഏക ടെലികോം ഓപ്പറേറ്ററാണ് ബി‌എസ്‌എൻ‌എൽ. ടെലികോം മേഖലയിലെ സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോ അടക്കമുള്ള എല്ലാ ഓപ്പറേറ്റർമാരും ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി 100 രൂപയ്ക്ക് താഴെയുള്ള നിരവധി പായ്ക്കുകളാണ് ഒഴിവാക്കിയത്. എന്നാൽ ബിഎസ്എൻഎൽ എല്ലാ വിഭാഗം ഉപയോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന പ്ലാൻ എന്ന നിലയിൽ ഇപ്പോഴും 100 രൂപയിൽ താഴെ മാത്രം നിരക്കുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നു.

അഞ്ച് പ്ലാനുകൾ

റിലയൻസ് ജിയോ 100 രൂപയിൽ താഴെയുള്ള നിരവധി പ്ലാനുകൾ ഒഴിവാക്കിയെങ്കിലും 98 രൂപയുടെ പ്ലാൻ ഇപ്പോഴും ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. എന്നാൽ ഈ പ്ലാനിനൊപ്പം ഐയുസി നിരക്ക് കൂടി ചേർത്ത് ഉപയോക്താവ് 108 രൂപ (98 + 10) നൽകേണ്ടി വരും. അതേസമയം ബിഎസ്എൻഎൽ 100 രൂപയ്ക്ക് താഴെ അഞ്ച് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. വോയിസ് കോളുകൾ, ഡാറ്റ, എസ്എംഎസ് എന്നിവ ലഭ്യമാക്കുന്ന പ്ലാനുകളാണ് ഇവ. ബിഎസ്എൻഎല്ലിന്‍റെ ചെറിയ നിരക്കിലുള്ള പ്ലാനുകൾ പരിശോധിക്കാം.

ബി‌എസ്‌എൻ‌എൽ ഫ്രീഡം ചോട്ട പ്ലാനുകൾ

ബി‌എസ്‌എൻ‌എൽ ഫ്രീഡം ചോട്ട പ്ലാനുകൾ

ബിഎസ്എൻ‌എൽ 'ഫ്രീഡം ചോട്ട' എന്ന പേരിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തേക്ക് 9 രൂപയുടെ പ്ലാനാണ്. ഈ പ്ലാൻ 100 എംബി ഡാറ്റയും 100 എസ്എംഎസുകളും ഒരു ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തെ പ്ലാൻ 29 രൂപയുടെ പ്ലാനാണ്. ഇതിലൂടെ 250 മിനിറ്റ് വോയ്‌സ് കോളുകൾ, 300 എസ്എംഎസുകൾ, 1 ജിബി 3 ജി / 2 ജി ഡാറ്റ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. ഏഴു ദിവസമാണ് ഈ പ്ലാനിന്‍റെ കാലാവധി. 61 രൂപയുട പ്ലാൻ 15 ദിവസം കാലാവധിയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ 250 മിനിറ്റ് വോയ്‌സ് കോളിംഗ്, 2 ജിബി ഡാറ്റ, 500 എസ്എംഎസുകൾ എന്നിവയാണ് ഉപയോക്താവിന് ലഭ്യമാവുക.

കൂടുതൽ വായിക്കുക: BSNL 4G: ബിഎസ്എൻഎൽ വിന്യസിക്കുന്നത് 50,000 4ജി സൈറ്റുകൾ; ടെണ്ടർ നടപടികൾ ആരംഭിച്ചുകൂടുതൽ വായിക്കുക: BSNL 4G: ബിഎസ്എൻഎൽ വിന്യസിക്കുന്നത് 50,000 4ജി സൈറ്റുകൾ; ടെണ്ടർ നടപടികൾ ആരംഭിച്ചു

മറ്റ് ചോട്ടാ പ്ലാനുകൾ

ചോട്ടാ പ്ലാനുകളിലെ മറ്റൊരു പ്ലാൻ 89 രൂപയുടേതാണ്. ഇത് 61 രൂപയുടെ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ നൽകുന്നു. പക്ഷേ ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ 10 ജിബിയാണ്. ചോട്ടാ പ്ലാനുകളിലെ മറ്റൊരു പ്ലാൻ 99 രൂപയുടേതാണ്. ഉപയോക്താക്കൾക്ക് 250 മിനിറ്റ് സൗജന്യ കോളുകളാണ് ഈ പ്ലാൻ ലഭ്യമാക്കുക. കൂടാതെ വാലിഡിറ്റി കാലയളവിൽ മുഴുവനും കമ്പനി സൗജന്യ പേഴ്സണൽ റിംഗ്ബാക്ക് ടോൺ നൽകുന്നു. 22 ദിവസമാണ് ഈ പ്ലാനിന്‍റെ കാലാവധി.

അൺലിമിറ്റഡ് കോളിംഗ്

ചോട്ടാ പ്ലാനുകളിലെ 61 രൂപ, 89 രൂപ, 99 രൂപ പ്ലാനുകൾ മുംബൈ, ദില്ലി സർക്കിളുകളിൽ കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല. നേരത്തെ ബി‌എസ്‌എൻ‌എൽ മറ്റ് നെറ്റ്‌വർക്കുകളിലേക്ക് അൺലിമിറ്റഡ് കോളിംഗ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി 250 മിനിറ്റ് മാത്രമേ വോയ്‌സ് കോളുകൾ നൽകുന്നുള്ളു എന്നത് ശ്രദ്ധേയമാണ്. എയർടെൽ, വോഡഫോൺ എന്നിവ ഇത്തരമൊരു പരിധി ഓഗസ്റ്റിൽ കൊണ്ടുവന്നതോടെയാണ് ബിഎസ്എൻഎല്ലും കോളുകൾക്ക് പരിധി കൊണ്ടുവന്നത്. എന്നാൽ ജിയോയുമായുള്ള മത്സരത്തിന്‍റെ ഭാഗമായി മറ്റ് കമ്പനികൾ ഈ പരിധി എടുത്ത് മാറ്റുകയും പ്ലാനുകളിൽ അൺ ലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നത് തുടരുകയും ചെയ്തു.

4ജി

കനത്ത നഷ്ടത്തിലുള്ള ബിഎസ്എൻഎല്ലിന്‍റെ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടന്ന് വരികയാണ് ഇതിന്‍റെ ഭാഗമായി രാജ്യത്തുടനീളം 4ജി ലഭ്യമാക്കാനുള്ള പദ്ധതിയിലാണ് കമ്പനി. സർക്കാർ അനുവദിച്ച ദുരിതാശ്വാസ പാക്കേജും 4ജി സ്പെക്ട്രവും ഉപയോഗിച്ച് രാജ്യത്താകമാനം 4ജി സേവനങ്ങൾ നൽകാനാണ് പദ്ധതി. ഉപയോക്താക്കൾക്ക് അതിവേഗ ഡാറ്റ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി 50,000 4ജി സൈറ്റുകളാണ് കമ്പനി വിന്യസിക്കാനൊരുങ്ങുന്നത്. ഇതിനായി ടെണ്ടർ നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിഎസ്എൻഎല്ലിന്‍റെ പുതിയ പദ്ധതികൾ കമ്പനിയെ രക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Best Mobiles in India

Read more about:
English summary
BSNL is the only telecom operator in the country, which is offering attractive plans under Rs. 100. On the other hand, operators like Reliance Jio removed many packs under Rs.100 to increase their average revenue per user. BSNL is offering five plans under Rs. 100, where it is offering voice calls, data, and free SMS to its users. So today, we are going to list all BSNL recharge plans under the same value.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X