Home
News

ബിഎസ്എൻഎൽ ഡാറ്റ ജിയോ, എയർടെൽ, വിഐ എന്നിവയെ പിന്നിലാക്കുന്നത് എങ്ങനെ

എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വിഐ എന്നീ ടെലികോം കമ്പനികൾ ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ഡാറ്റ തികയാതെ വരുമ്പോൾ അധിക ഡാറ്റ ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്ന ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ ഡാറ്റ വൌച്ചറുകളും ഈ കമ്പനികൾ നൽകുന്നുണ്ട്. ഈ പ്ലാനുകളിൽ ചിലത് സ്ട്രീമിംഗ് ആനുകൂല്യങ്ങളിലേക്ക് ആക്സസ് നൽകുന്നുണ്ട്. ചില ഡാറ്റ പ്ലാനുകൾ ഉപയോക്താക്കൾക്ക് മറ്റ് ആനുകൂല്യങ്ങൾ നൽകാതെ ഡാറ്റ മാത്രം നൽകുന്നവയാണ്.

ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ

ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്കായി മികച്ച ചില പ്ലാനുകൾ നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ 98 രൂപ വിലയുള്ള ഡാറ്റ പ്രീപെയ്ഡ് പ്ലാൻ 22 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ വാലിഡിറ്റി കാലയളവിൽ ദിവസവും 2 ജിബി ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കും. 2 ജിബിക്ക് ശേഷം, വേഗത 40 കെബിപിഎസ് ആയി കുറയുന്നു. ഈ പ്ലാനിലൂടെ ഇറോസ് നൗ സേവനത്തിലേക്ക് ആക്സസ് ലഭിക്കും.

198 രൂപയുടെ പ്ലാൻ

ബിഎസ്എൻഎൽ 198 രൂപയുടെ പ്ലാനും ഉപയോക്താക്കൾക്ക് നൽകുന്നു. ഈ വില വിഭാഗത്തിൽ മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ കൂടുതൽ വാലിഡിറ്റി നൽകുന്ന പ്ലാനാണ് ഇത്. 50 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 2 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 40 കെബിപിഎസ് ആയി കുറയും. ബിഎസ്എൻഎല്ലിന്റെ രണ്ട് വർക്ക് ഫ്രം ഹോം പ്ലാനുകളും ശ്രദ്ധേയമാണ്. 151 രൂപ, 251 രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. ഇവ 40 ജിബി, 70 ജിബി ഡാറ്റയും സിങ് ആക്സസും നൽകുന്നു.

എയർടെൽ ഡാറ്റ പ്ലാനുകൾ

എയർടെൽ ഡാറ്റ പ്ലാനുകൾ

എയർടെൽ 131 രൂപ പ്ലാൻ 100 എംബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ 30 ദിവസത്തേക്ക് ആമസോൺ പ്രൈമിലേക്ക് ആക്സസും ലഭിക്കും. എയർടെൽ എക്സ്സ്ട്രീം, ഫ്രീ ഹലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്. പ്ലാനിന്റെ വാലിഡിറ്റി നിലവനിലുള്ള ബേസ് പ്ലാനിന്റെ വാലിഡിറ്റി വരെയാണ്. എയർടെല്ലിൽ നിന്നുള്ള മറ്റൊരു പ്ലാൻ 248 രൂപയുടെ പ്ലാനാണ്. വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷനോടൊപ്പം 25 ജിബി ഡാറ്റയും ഇതിലൂടെ ലഭിക്കുന്നു. ബേസ് പ്ലാനിന്റെ വാലിഡിറ്റി തന്നെയാണ് ഈ പ്ലാനിനും. 401 രൂപ വിലയുള്ള ഒരു ഡാറ്റ പ്ലാനും എയർടെൽ നൽകുന്നു, ഇത് 28 ദിവസത്തേക്ക് 30 ജിബി ഡാറ്റയും ഒരു മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി ആക്സസും നൽകുന്നു.

ജിയോ ഡാറ്റ പ്ലാനുകൾ

ജിയോ ഡാറ്റ പ്ലാനുകൾ

ജിയോയ്ക്ക് 151 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനുണ്ട്. ഇത് വർക്ക് ഫ്രം ഹോം ഡാറ്റ പ്ലാനാണ്. 30 ദിവസത്തേക്ക് അൺലിമിറ്റഡ് ആയി 30 ജിബി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുന്നത്. ജിയോയുടെ 201 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തേക്ക് 40 ജിബി ഡാറ്റ നൽകുന്നു. 30 ദിവസത്തേക്ക് 50 ജിബി ഡാറ്റ നൽകുന്ന 251 രൂപയുടെ ഡാറ്റ-ഓൺലി പ്ലാനും ജിയോ നൽകുന്നുണ്ട്. 56 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ജിയോയുടെ 499 രൂപ പ്ലാനും ശ്രദ്ധേയമാണ്.

വിഐ ഡാറ്റ പ്ലാനുകൾ

വിഐ ഡാറ്റ പ്ലാനുകൾ

28 ദിവസത്തേക്ക് 50 ജിബി നൽകുന്ന 251 രൂപ വിലയുള്ള ഡാറ്റ ഓൺലി പ്ലാൻ വിഐ നൽകുന്നുണ്ട്. വിഐ 351 രൂപ പ്രീപെയ്ഡ് പ്ലാൻ 56 ദിവസത്തേക്ക് 100 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ സീരിസിലെ അടുത്ത പ്ലാനിന് 355 രൂപയാണ് വില. ഇതൊരു ഡാറ്റ ഓൺലി പ്ലാനാണ്. സീ5 പ്രീമിയം ആക്സസ് നൽകുന്ന ഈ പ്ലാൻ 28 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് നൽകുന്നത്.

മികച്ചത് ബിഎസ്എൻഎൽ പ്ലാനുകൾ

മികച്ചത് ബിഎസ്എൻഎൽ പ്ലാനുകൾ

മുകളിൽ വിശദീകരിച്ച പ്ലാനുകളെല്ലാം പരിശോധിച്ചാൽ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ വാലിഡിറ്റി കൂടിയ പ്ലാൻ നൽകുന്നു. 198 രൂപയ്ക്ക് 50 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനിലൂടെ ദിവസവും 2ജിബി ഡാറ്റ വീതം മൊത്തം 100 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ജിയോയുടെ വർക്ക് ഫ്രം ഹോം പ്ലാനുകളെക്കാളും, വിഐ, എയർടെൽ എന്നിവയുടെ പ്ലാനുകളെക്കാളും ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നു.

More from GizBot

Best Mobiles in India

English summary
Telecom companies like Airtel, Jio, BSNL and Vi are offering a number of prepaid plans that offer data benefits. Of these, BSNL data plans offer more benefits than other companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X