480 ജിബി വരെ ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് ഡാറ്റ വൌച്ചറുകൾ
ബിഎസ്‌എൻഎൽ 4ജി സേവനങ്ങൾ രാജ്യത്ത് മുഴുവൻ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ആകർഷകമായ പ്ലാനുകളും അവതരിപ്പിക്കുന്നുണ്ട്. സ്വകാര്യ കമ്പനികളോട് മത്സരിച്ച് നിൽക്കാൻ പോന്ന മികച്ച പ്ലാനുകൾ ഉണ്ടായിട്ടും ജൂൺ മാസത്തിൽ 1.7 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ ടെലിക്കോം കമ്പനിക്ക് നഷ്ടമായത്. 4ജി നെറ്റ്വർക്ക് രാജ്യത്ത് പൂർണമായും എത്തിക്കാനായില്ലെങ്കിലും ആകർഷകമായ ഡാറ്റ പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കളെ ആർഷിക്കാനുള്ള ശ്രമം ബിഎസ്എൻഎൽ തുടരുകയാണ്.

98 രൂപ വൌച്ചർ
ബിഎസ്എൻഎല്ലിന്റ ഡാറ്റ വൌച്ചറുകൾ 98 രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ പായ്ക്കിന് ‘ഡാറ്റാ സുനാമി_98' എന്നാണ് പേര്. ഈ സ്പെഷ്യൽ വൗച്ചർ 22 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ കാലയളവിൽ ദിവസവും 2 ജിബി അതിവേഗ ഡാറ്റയാണ് പായ്ക്കിലൂടെ ലഭിക്കുന്നത്. ദിവസവും ലഭിക്കുന്ന 2 ജിബി ഉപയോഗിച്ചതിന് ശേഷം, ഡാറ്റ സ്പീഡ് 40 കെബിപിഎസായി കുറയുന്നു. ഇതിനൊപ്പം ഇറോസ്നൌ ആനുകൂല്യവും ലഭിക്കും.

151 രൂപ വൌച്ചർ
ബിഎസ്എൻഎൽ ഡാറ്റ വൌച്ചറുകളിലെ രണ്ടാമത്തെ പ്ലാനിന് 151 രൂപയാണ് വില. ഈ ഡാറ്റ വൌച്ചർ ‘ഡാറ്റാ_ഡബ്ല്യുഎഫ്_151' എന്നും അറിയപ്പെടുന്ന. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ വൌച്ചറിനുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 40 ജിബി അതിവേഗ ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഈ പ്ലാൻ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്പെടുന്ന പ്ലാനാണ്.

197 രൂപ വൌച്ചർ
ബിഎസ്‌എൻഎല്ലിന്റെ മൂന്നാമത്തെ പ്രീപെയ്ഡ് ഡാറ്റ വൗച്ചറിന് 197 രൂപയാണ് വില ‘ഡാറ്റ എസ്ടിവി_197' എന്നാണ് ഈ പ്ലാനിന്റെ പേര്. 54 ദിവസത്തെ വാലിഡിറ്റിയുള്ള ഈ വൗച്ചർ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. കോളർ ടൂണുകൾ അൺലിമിറ്റഡ് ആയി മാറ്റാനുള്ള ഓഫറും ഈ പ്ലാനിനൊപ്പം ബിഎസ്എൻഎൽ നൽകുന്നുണ്ട്. ദിവസേനയുള്ള ഡാറ്റയും കൂടുതൽ വാലിഡിറ്റിയും വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡാറ്റ വൌച്ചറാണ് ഇത്.

251 രൂപ വൌച്ചർ
ബിഎസ്എൻഎല്ലിന്റെ നാലാമത്തെ ഡാറ്റാ വൗച്ചറിന് 251 രൂപയാണ് വില. ഈ വൌച്ചറിനെ ‘ഡാറ്റാ_ഡബ്ല്യുഎഫ്_251' എന്നാണ് വിളിക്കുന്നത്. ഈ വൗച്ചറിന് 30 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 70 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. മറ്റ് ആനുകൂല്യങ്ങളൊന്നും പ്ലാൻ നൽകുന്നില്ല. കണക്ക് പ്രകാരം ദിവസവും രണ്ട് ജിബിയിൽ കൂടുതൽ ഡാറ്റ ഈ പ്ലാൻ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ഡാറ്റ ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

‘എസ്ടിവി_998' എന്ന പേരിൽ അറിയപ്പെടുന്ന ബിഎസ്എൻഎല്ലിന്റെ അഞ്ചാമത്തെ വൗച്ചർ ഉപയോക്താക്കൾക്ക് 480ജിബി ഡാറ്റയാണ് നൽകുന്നത്. 240 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഉപയോക്താക്കൾക്ക് 2 ജിബി പ്രതിദിന ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. 2 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞതിന് ശേഷം ലഭിക്കുന്ന ഡാറ്റ സ്പീഡ് 80 കെബിപിഎസ് ആയി കുറയും. ഇതിനൊപ്പം ഉപയോക്താക്കൾക്ക് ആദ്യ രണ്ട് മാസത്തേക്ക് പേഴ്സണലൈസ്ഡ് കോളർ ട്യൂണും സൌജന്യമായി ലഭിക്കും. ലോക്ദൂൺ കണ്ടന്റും ഈ പ്ലാൻ നൽകുന്നുണ്ട്.

ബിഎസ്എൻഎല്ലിന്റെ വില കൂടിയ ഡാറ്റ വൌച്ചറാണ് 1,098 രൂപയുടെ ‘ഡാറ്റ_1098'. ഈ വൗച്ചർ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന വൌച്ചറാണ്. എഫ്‌യുപി ലിമിറ്റില്ലാതെ ഡാറ്റ നൽകുന്ന ഈ വൌച്ചറിന് 84 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഇതിനൊപ്പം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംഗും സൌജന്യമായി പേഴ്സണലൈസ്ഡ് കോളർ ട്യൂണും ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications