ബിഎസ്എൻഎൽ 99 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ നിർത്തലാക്കി, ഇനി വരിക്കാർക്ക് 199 പ്ലാൻ തിരഞ്ഞെടുക്കാം

|

ടെലിക്കോം വിപണിയിൽ ജിയോ, എയർടെൽ, വിഐ എന്നീ ടെലിക്കോം കമ്പനികളോട് ശക്തമായ മത്സരം നടത്തുന്ന കമ്പനിയാണ് ബിഎസ്എൻഎൽ. മറ്റ് കമ്പനികളെ പോലെ തന്നെ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ശ്രമിക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കുക എന്നത് കൂടി ബിഎസ്എൻഎല്ലിന്റെ ലക്ഷ്യമാണ്. പോസ്റ്റ്പെയ്ഡ് വിഭാഗത്തിലും ബിഎസ്എൻൽ ഇപ്പോൾ വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നു. ഇപ്പോഴിതാ 99 രൂപ വിലയുള്ള പ്ലാൻ നീക്കം ചെയ്തുകൊണ്ട് കമ്പനി പരോക്ഷമായി താരിഫ് വർധന നടപ്പാക്കുകയാണ്.

 

പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ മറ്റ് ടെലികോം കമ്പനികൾ നൽകുന്ന പ്ലാനുകളെക്കാൾ താരതമ്യേന വിലകുറഞ്ഞതാണ്. 99 രൂപ വിലയുള്ള ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാൻ തിരഞ്ഞെടുത്തിരുന്ന നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇത്തരം ആളുകളെ കൂടുതൽ വിലയുള്ള പ്ലാനുകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം. പ്ലാൻ 99 തിരഞ്ഞെടുത്തിരുന്ന ആളുകളെ പ്ലാൻ 199ലേക്ക് മാറ്റുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത്തരമൊരു എസ്എംഎസ് കമ്പനി പ്രീപെയ്ഡ് വരിക്കാർക്ക് അയച്ചിട്ടുണ്ട്.

പ്ലാൻ 99

പ്ലാൻ 99 തിരഞ്ഞെടുത്തിരുന്ന പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾ ഇനി 199 രൂപ പ്ലാൻ തിരഞ്ഞെടുക്കേണ്ടി വരുന്നതോടെ ബിഎസ്എൻഎല്ലിന് പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ഓരോ ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനമായ എആർപിയു വർധിപ്പിക്കാൻ സാധിക്കും. 99 രൂപ പ്ലാൻ നിർത്തലാക്കുന്നതോടെ വരിക്കാർ 199 രൂപ പ്ലാനിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടും. നിലവിൽ 99 രൂപ പ്ലാൻ ഉപയോഗിക്കുന്ന ആളുകൾക്ക് വാലിഡിറ്റി കഴിയുന്നത് വരെ ആ പ്ലാനിൽ തന്നെ തുടരരാം, അധിക പണം ഇടാക്കാൻ സാധ്യതയില്ല. 99 രൂപ പ്ലാൻ വാലിഡിറ്റി കഴിയുന്നതോടെ ഉപയോക്താക്കൾക്ക് പ്ലാൻ199 റീചാർജ് ചെയ്യേണ്ടിവരും, അതല്ലെങ്കിൽ ടെലികോം കമ്പനിയുടെ മറ്റേതെങ്കിലും പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടതായി വരും.

ബിഎസ്എൻഎൽ ഭാരത് എയർ ഫൈബർ കണക്ഷൻ സൌജന്യമായി നേടാംബിഎസ്എൻഎൽ ഭാരത് എയർ ഫൈബർ കണക്ഷൻ സൌജന്യമായി നേടാം

ബിഎസ്എൻഎൽ പ്ലാൻ199
 

ബിഎസ്എൻഎൽ പ്ലാൻ199

ബിഎസ്എൻഎൽ നൽകുന്ന പ്ലാൻ 199 എന്ന പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഉപയോക്താക്കൾക്ക് ദിവസവും 100 എസ്‌എം‌എസുകളും ഒരു മാസത്തേക്ക് 25 ജിബി ഡാറ്റയും ലഭിക്കും. നിലവിൽ ബിഎസ്എൻഎൽ 99 രൂപ പ്ലാൻ ഉപയോഗിക്കുന്ന പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് കമ്പനി അയക്കുന്ന മെസേജിൽ നൽകിയിട്ടുള്ള 199 രൂപ പ്ലാൻ വിവരങ്ങളാണ് ഇവ. ഇന്നലെ മുതലാണ് 99 രൂപ പ്ലാൻ നീക്കം ചെയ്തത്.

വില കുറഞ്ഞ പ്ലാനുകൾ

ടെലിക്കോം കമ്പനികൾ അവരുടെ പ്ലാനുകളുടെ താരിഫ് വർദ്ധിപ്പിക്കുന്നതിനുള്ള പരോക്ഷ മാർഗമാണ് വില കുറഞ്ഞ പ്ലാനുകൾ നീക്കം ചെയ്യുക എന്നത്. ഭാരതി എയർടെലും വോഡഫോൺ ഐഡിയയും (വിഐ) അവരുടെ 49 രൂപ ബേസിക്ക് പ്രീപെയ്ഡ് പ്ലാനുകൾ നേരത്തെ നീക്കം ചെയ്തിരുന്നു, ഇപ്പോൾ ഈ കമ്പനികൾ നൽകുന്ന വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനിന് 79 രൂപയാണ് നൽകേണ്ടി വരുന്നത്. ബി‌എസ്‌എൻ‌എല്ലിന്റെ പ്ലാൻ199 അധികം ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്നില്ല, പക്ഷേ വോയ്‌സ് കോളിങ് എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ വേണ്ട ആളുകൾക്ക് മികച്ചതാണ്. ഡാറ്റ ആനുകൂല്യങ്ങൾ കൂടുതൽ വേണ്ട ആളുകൾക്ക് മറ്റ് പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ

കൂടുതൽ ഡാറ്റ വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച മറ്റൊരു പ്ലാൻ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനാണ്. ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ 70 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. 210 ജിബി വരെ ഡാറ്റ റോൾ ഓവർ സൌകര്യവും ബിഎസ്എൻഎൽ 399 രൂപ പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ഫാമിലി കണക്ഷൻ ലഭിക്കുകയില്ല.

99 രൂപ മുതൽ 997 രൂപ വരെ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ99 രൂപ മുതൽ 997 രൂപ വരെ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

525 രൂപ പ്ലാൻ

ഫാമിലി കണക്ഷൻ ലഭിക്കുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത് 525 രൂപ മുതലാണ്. ഈ പ്ലാൻ 85 ജിബി ഡാറ്റ, വോയിസ്, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്നു. ഒരു ഫാമിലി കണക്ഷനും അതിൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ ഫാമിലി കണക്ഷനിൽ ലഭിക്കുകയില്ല.

Most Read Articles
Best Mobiles in India

English summary
BSNL has discontinued the Rs 99 postpaid plan. From now on, users will have to opt for a plan priced at Rs 199 or more. The move is to increase revenue.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X