Home
News

ബിഎസ്എൻഎൽ നാല് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നിർത്തുന്നു

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) കഴിഞ്ഞ ഒക്ടോബറിൽ 90 ദിവസത്തേക്ക് നിരവധി പ്രൊമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഈ പ്ലാനുകൾ മിക്കതും ജനുവരിയിൽ പുതുക്കുകയും ഏപ്രിൽ വരെ ലഭ്യമാക്കുകയും ചെയ്തു. എന്നാലിപ്പോൾ ഈ പ്ലാനുകൾ നൽകുന്നത് അവസാനിപ്പിക്കുകയാണ് കമ്പനി. 449 രൂപ മുതൽ ആരംഭിക്കുന്ന നാല് പ്ലാനുകളാണ് ഈ വിഭാഗത്തിൽ ഉള്ളത്. 449 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില.

വെബ്സൈറ്റ്

ബിഎസ്എൻഎല്ലിന്റെ വെബ്സൈറ്റിൽ നിന്നും പ്രമോഷണൽ അടിസ്ഥാനത്തിൽ നൽകിയിരുന്ന പ്ലാനുകൾ പിൻവലിച്ചു. നിലവിൽ 599 രൂപയുടെ ഫൈബർ ബേസിക് പ്ലസ്, 1277 രൂപ വിലയുള്ള ഫൈബർ പ്രീമിയം പ്ലസ് എന്നീ രണ്ട് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ മാത്രമാണ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് പ്ലാനുകളും ഒരു മാസം വാലിഡിറ്റിയുള്ളവയാണ്. ടെലികോം ടോക്ക് ആണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. പുതിയ പ്ലാനുകൾ കമ്പനി ആരംഭിക്കുമോ എന്ന കാര്യത്തിലും വ്യക്തത ഇല്ല.

ഫൈബർ ബേസിക് പ്ലസ് പ്ലാൻ

599 രൂപ വിലയുള്ള ഫൈബർ ബേസിക് പ്ലസ് പ്ലാൻ 60 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് നൽകുന്ന പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് സൌജന്യ കോളുകളും 3300 ജിബി ഡാറ്റയും ലഭി്കും. ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 2 Mbps ആയി കുറയും. ഫൈബർ പ്രീമിയം പ്ലസ് പ്ലാനിന് 1277 രൂപയാണ് വില. ഈ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ 3300 ജിബി ഡാറ്റ വരെയണ് നൽകുന്നത്. 200 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കും. 3300 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞതിന് ശേഷം വേഗത 15 എംബിപിഎസായി കുറയും. ഈ പ്ലാനുകൾ 1 മാസം, 6 മാസം, 12 മാസം, 24 മാസം എന്നീ കാലയളവിലേക്കും ലഭിക്കും.

ഡിസ്നി + ഹോട്ട്സ്റ്റാർ

ഇന്ത്യയിലെ ബ്രോഡ്ബാന്റ് സേവനദാതാക്കൾ ഒടിടി ആനുകൂല്യം നൽകുന്നുണ്ട് എങ്കിലും ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നൽകിയ ഒരേയൊരു ടെലികോം കമ്പനി ബി‌എസ്‌എൻ‌എൽ ആയിരുന്നു. മറ്റെല്ലാ കമ്പനികളും ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ വിഐപി പ്ലാനുകൾ മാത്രമേ നൽകിയിരുന്നുള്ളു. ഒടിടി ചാനലുകൾ സബ്‌സ്‌ക്രൈബുചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി പ്രതിമാസം 129 രൂപ വിലയുള്ള യുപ്പ് ടിവി ആക്‌സസ് ബിഎസ്എൻഎൽ ഇപ്പോഴും നൽകുന്നുണ്ട്.

യുപ്പ്ടിവി

വൂട്ട് സെലക്ട്, സോണി ലിവ്, സീ5 പ്രീമിയം ഓൾ ആക്സസ് പായ്ക്ക്, യുപ്പ്ടിവി ലൈവ്, യുപ്പ് ടിവി മൂവീസ് എന്നിവ പോലുള്ള ഒടിടി സേവനങ്ങളിലേക്ക് യുപ്പ്ടിവി സ്ട്രീമിംഗ് സബ്സ്ക്രിപ്ഷൻ ആക്സസ് നൽകുന്നുണ്ട്. ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡ് ഉപഭോക്താക്കൾ‌ക്ക് മാത്രമേ ഈ പ്ലാനുകൾ‌ ആക്‌സസ് ചെയ്യാൻ‌ കഴിയുകയുള്ളു. ഇത് ഒരു ക്രോസ്-പ്ലാറ്റ്ഫോം സേവനമായതിനാൽ സ്മാർട്ട് ടിവി, പേഴ്സണൽ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, സ്ട്രീമിംഗ് മീഡിയ പ്ലെയറുകൾ എന്നിവയുൾപ്പെടെ ഡിവൈസുകളിൽ നിന്ന് യുപ്പ് ടിവി സ്കോപ്പ് ആക്സസ് ചെയ്യാൻ കഴിയും.

ജിയോ, എയർടെൽ

ജിയോ, എയർടെൽ എന്നിവ യഥാക്രമം 399, 499 രൂപ മുതൽ ആരംഭിക്കുന്ന ബ്രോഡ്‌ബാൻഡ് പ്ലാനുകൾ നൽകുന്നുണ്ട്. എയർടെൽ 499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ 40 എംബിപിഎസ് വേഗതയും അൺലിമിറ്റഡ് ഇന്റർനെറ്റും നൽകുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ, എയർടെൽ എക്സ് സ്ട്രീം, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ ഫൈബറിന്റെ 399 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ 30 എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് നൽകുന്നു. ഇതിനൊപ്പം അൺലിമിറ്റഡ് കോളുകളും ഉപയോക്താക്കൾക്ക് ലഭിക്കും.

More from GizBot

Best Mobiles in India

English summary
BSNL had last October introduced several promotional broadband plans for 90 days. These plans, renewed in January, are no longer available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X