Home
News

ഡാറ്റയും ഡിസ്കൗണ്ടും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ദീപാവലി ഓഫറുകൾ എത്തി

ഇന്ത്യയിലെ സാധാരണക്കാരായ നിരവധി ടെലിക്കോം ഉപയോക്താക്കൾക്ക് ചെറിയ നിലയ്ക്കെങ്കിലും ആശ്വാസം പകരുന്ന ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ (BSNL Diwali Offer). എക്സ്ട്രാ ഡാറ്റയും റീച്ചാർജിന് ഡിസ്കൗണ്ടും ഉൾപ്പെടെ അധിക ആനുകൂല്യങ്ങളും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും അ‌വതരിപ്പിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ ദീപാവലി ഓഫറുകൾ എത്തിയിരിക്കുന്നത്.

ബിഎസ്എൻഎൽ ദീപാവലി ഓഫറുകൾ: ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി 251 രൂപ, 299 രൂപ, 398 രൂപ, 499 രൂപ, 599 രൂപ, 666 രൂപ എന്നീ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 3 ജിബി അധിക ഡാറ്റ ലഭിക്കും.

ബിഎസ്എൻഎൽ ദീപാവലി ഓഫറുകൾ എത്തി

ഈ ഓഫർ ലഭിക്കുന്നതിനായി ഉപഭോക്താക്കൾ പ്ലേ സ്റ്റോറിൽ നിന്നോ ഐഒഎസ് സ്റ്റോറിൽ നിന്നോ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം മുകളിൽ പറഞ്ഞ പ്ലാനുകളിൽ ഏതെങ്കിലും ഉപയോഗിച്ച് റീച്ചാർജ് ചെയ്യേണ്ടതുണ്ട്. ബിഎസ്എൻഎൽ തങ്ങളുടെ സെൽഫ് കെയർ ആപ്പ് അ‌ടുത്തിടെ നവീകരിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ദീപാവലി ഓഫർ എന്നതിലുപരി, ബിഎസ്എൻഎൽ ആപ്പിലേക്ക് വരിക്കാ​രെ ആകർഷിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് കമ്പനി ഈ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ ആപ്പ് വഴി നൽകുന്നത്. ഈ ദീപാവലിക്ക്, അധിക ഡാറ്റ നേടാൻ വരിക്കാർക്ക് ഈ അ‌വസരം പ്രയോജനപ്പെടുത്താം. ബിഎസ്എൻഎൽ ദീപാവലി ഓഫറുകളുടെ ഭാഗമാക്കപ്പെട്ടിരിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് ചുരുക്കത്തിൽ പരിചയപ്പെടാം.

ബിഎസ്എൻഎൽ ദീപാവലി ഓഫറുകൾ എത്തി

MOST READ: ഇനി കളി വേറെ ലെവൽ! പുതിയ ആൻഡ്രോയിഡ് 14 അ‌പ്ഡേഷൻ ആദ്യം ലഭിക്കുന്ന നോക്കിയ സ്മാർട്ട്ഫോൺ ഇതാണ്

251 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 70GB സൗജന്യ ഡാറ്റയും സിങ് മ്യൂസിക് ആനുകൂല്യങ്ങളും 28 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു. ബിഎസ്എൻഎൽ 299 രൂപ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 3GB ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 30 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു.

ബിഎസ്എൻഎൽ 398 രൂപ പ്ലാൻ: അൺലിമിറ്റഡ് കോളുകൾ, 120GB ഹൈ-സ്പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ 30 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു. ബിഎസ്എൻഎൽ 499 രൂപ പ്ലാൻ: അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 2GB ഡാറ്റ, 100 എസ്എംഎസ് എന്നിവ 75 ദിവസ വാലിഡിറ്റിയിൽ നൽകുന്നു. ബിഎസ്എൻഎൽ ട്യൂണുകളും ഗെയ്മിയം പ്രീമിയം സേവനങ്ങളും ലഭിക്കും.

ബിഎസ്എൻഎൽ പ്ലാൻ 599: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 3GB ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് സൗജന്യ രാത്രി ഡാറ്റ, സിങ്, പിആർബിടി, ആസ്ട്രോടെൽ, ഗെയിം ഓൺ സേവനങ്ങൾ, 84 ദിവസത്തെ പ്ലാൻ വാലിഡിറ്റി എന്നിവ ഈ പ്ലാനിൽ ഉപയോക്താവിന് ലഭ്യമാകുന്നു.

ബിഎസ്എൻഎൽ പ്ലാൻ 666 ലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 2GB ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളും ബിഎസ്എൻഎൽ ട്യൂണുകൾ, ആസ്ട്രോട്ടെൽ, ഗെയിം ഓൺ സേവനങ്ങൾ എന്നീ അ‌ധിക ആനുകൂല്യങ്ങളും 105 ദിവസത്തെ വാലിഡിറ്റിയോടെ ലഭിക്കുന്നു.

ഈ ബി‌എസ്‌എൻ‌എൽ പ്ലാനുകൾ സാധാരണഗതിയിൽ നിരവധി ആനുകൂല്യങ്ങൾക്കൊപ്പമാണ് എത്തുന്നത്. ഇപ്പോൾ ദീപാവലി ഓഫറിന് കീഴിൽ 3 ജിബിയുടെ അധിക ഡാറ്റാ ആനുകൂല്യവും ലഭിക്കുന്നു. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് നമ്പർ റീചാർജ് ചെയ്യുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് അ‌ധിക ഡാറ്റയ്ക്ക് പുറമേ മറ്റൊരു നേട്ടം കൂടി ലഭ്യമാണ്.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച്, 249 രൂപയിൽ കൂടുതലുള്ള പ്രീപെയ്ഡ് റീചാർജ് വൗച്ചറുൾ റീച്ചാർജ് ചെയ്യുമ്പോൾ 2 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും എന്നതാണ് രണ്ടാമത്തെ നേട്ടം. സെൽഫ് കെയർ ആപ്പ് ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ.

More from GizBot

Best Mobiles in India

English summary
BSNL has announced Diwali offers that will bring at least a little relief to many common telecom users in India. Customers who recharge using the Rs 251, Rs 299, Rs 398, Rs 499, Rs 599 and Rs 666 plans will get 3GB additional data through the BSNL Self Care app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X