ബിഎസ്എൻഎല്ലിന്റെ ഈ മുന്നറിയിപ്പ് അവഗണിക്കരുത്

|

ഉപയോക്താക്കൾക്കൊരു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിന്റെ പ്രാഥമിക കണക്ഷൻ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള കോളുകൾ ചെയ്യുകയോ എസ്എംഎസ് അയക്കുകയോ ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. ഈ മുന്നറിയിപ്പ് മൊബൈൽ, ലാന്റ്ലൈൻ കണക്ഷനുകൾ ഉപയോഗിക്കുന്നവർക്ക് ബാധകമാണ്.

 

ലാന്റ്ലൈൻ, മൊബൈൽ

ബിഎസ്എൻഎൽ ലാന്റ്ലൈൻ, മൊബൈൽ കണക്ഷനുകളിൽ നിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള കോളുകൾ വിളിക്കുകയോ എസ്എംഎസ് അയക്കുകയോ ചെയ്യുന്നവരുടെ നമ്പരുകൾ കണ്ടെത്തി കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അൺലിമിറ്റഡ് കോളുകളും ധാരാളം എസ്എംഎസുകളും സൌജന്യമായി ലഭിക്കുന്ന സന്ദർഭത്തിൽ ഇവ വാണിജ്യാവശ്യങ്ങളായ പരസ്യങ്ങൾക്കും മറ്റുമായി ഉപയോഗിക്കുന്നതിനാലാണ് ഈ നടപടി.

അൺലിമിറ്റഡ് കോളുകൾ

അൺലിമിറ്റഡ് കോളുകൾ നൽകുന്ന സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർ പോലും തങ്ങളുടെ പ്രാഥമിക നമ്പറിലൂടെ വാണിജ്യാവശ്യത്തിനായുള്ള കോളുകളോ മാർക്കറ്റിങ് കോളുകളോ ചെയ്യരുതെന്ന് ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നുണ്ട്. ടിസിസിസിപിആർ 2018 എന്ന പേരിൽ ട്രായ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെലിക്കോം ഓപ്പറേറ്റർമാർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 4 ജി പ്ലാനുകൾ‌: 96 രൂപയ്ക്ക് ദിവസേന 10 ജിബി ഡാറ്റകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 4 ജി പ്ലാനുകൾ‌: 96 രൂപയ്ക്ക് ദിവസേന 10 ജിബി ഡാറ്റ

വാണിജ്യ സേവനങ്ങൾ രജിസ്റ്റർ ചെയ്യാൻ പുതിയ പോർട്ടൽ
 

വാണിജ്യ സേവനങ്ങൾ രജിസ്റ്റർ ചെയ്യാൻ പുതിയ പോർട്ടൽ

പ്രാഥമിക നമ്പരിൽ നിന്ന് മാർക്കറ്റിങ് അടക്കമുള്ള വാണിജ്യ ആവശ്യങ്ങൾക്ക് കോളുകളോ എസ്എംഎസുകളോ ചെയ്യാൻ പാടില്ലെന്ന ട്രായ് നിയമപ്രകാരം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിനൊപ്പം തന്നെ ബിഎസ്എൻഎൽ വാണിജ്യ സേവനങ്ങൾ രജിസ്റ്റർ ചെയ്യാൻ പുതിയ പോർട്ടൽ ആരംഭിച്ചു. ഇതിൽ രജിസ്റ്റർ ചെയ്താൽ ഉപയോക്താവിന്റെ നമ്പർ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

പ്രമോഷനുകൾ

പ്രമോഷനുകൾ സ്വീകരിക്കാനോ തടയാനോ ആഗ്രഹിക്കുന്ന പ്രൊഡക്ടുകളുടെ വിഭാഗം, ദിവസം, സമയം, ആശയവിനിമയ രീതി എന്നിവ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് തങ്ങൾക്ക് ലഭിക്കുന്ന പ്രമോഷനുകളെ നിയന്ത്രിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഉപയോക്താവിന് ആവശ്യമില്ലാത്തവയെ ബ്ലോക്ക് ചെയ്ത് വയ്ക്കാനും സാധിക്കും. ഉപയോക്താക്കളെല്ലാം ഈ സേവനം ഉപയോഗിക്കണമെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

ബിഎസ്എൻഎൽ

പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ബിഎസ്എൻഎൽ ഒരു ഡിഎൽടി പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കളിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ കോളുകൾ ചെയ്യുകയോ എസ്എംഎസുകൾ അയക്കുകയോ ചെയ്യുന്ന ടെലി മാർക്കറ്റർമാർ, ബിസിനസ് സ്ഥാപനങ്ങൾ എന്നിവ ട്രായ് ചട്ടപ്രാകാരം ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വാണിജ്യാവശ്യത്തിനായി പ്രത്യേക തരം നമ്പർ സീരിസും എസ്എംഎസ് പൈപ്പും മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

കൂടുതൽ വായിക്കുക: 2,000 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാൻകൂടുതൽ വായിക്കുക: 2,000 ജിബി ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാൻ

വോയിസ് കോളുകൾ വാണിജ്യാവശ്യത്തിനുപയോഗിക്കുന്നതിനെതിരെ സ്വകാര്യ കമ്പനികളും

വോയിസ് കോളുകൾ വാണിജ്യാവശ്യത്തിനുപയോഗിക്കുന്നതിനെതിരെ സ്വകാര്യ കമ്പനികളും

ബി‌എസ്‌എൻ‌എൽ മാത്രമല്ല സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവയും വാണിജ്യപരമായ ആവശ്യങ്ങൾക്കായി സൌജന്യ കോളുകൾ ഉപയോഗിക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വാണിജ്യാവശ്യങ്ങൾക്കായി പ്രാഥമിക നമ്പർ ഉപയോഗിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും കമ്പനികൾ അറിയിച്ചു.

എയർടെൽ, വോഡഫോൺ

നിലവിൽ ഭാരതി എയർടെലും വോഡഫോൺ ഐഡിയയും ഉപയോക്താക്കൾക്ക് എഫ്‌യുപി പരിധിയില്ലാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ നൽകുന്നുണ്ട്. ഈ ടെലിക്കോം കമ്പനികളുടെ വെബ്‌സൈറ്റിലുള്ള നിബന്ധനകളിലും വ്യവസ്ഥകളിലും ഏതെങ്കിലും ഉപയോക്താവ് പ്രാഥമിക നമ്പറിൽ നിന്ന് വാണിജ്യപരമായ ആവശ്യത്തിന് കോളുകൾ വിളിച്ചാൽ ആ നമ്പർ ബ്ലോക്ക് ചെയ്യുമെന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 1,188 രൂപയുടെ ദീർഘകാല പ്ലാനിൽ വാലിഡിറ്റി വെട്ടിച്ചുരുക്കികൂടുതൽ വായിക്കുക: ബിഎസ്എൻഎൽ 1,188 രൂപയുടെ ദീർഘകാല പ്ലാനിൽ വാലിഡിറ്റി വെട്ടിച്ചുരുക്കി

Best Mobiles in India

Read more about:
English summary
Government-owned telecom operator BSNL has now warned users of not to make any commercial calls or SMS via their primary connection. According to BSNL, such unauthorised calls or SMSes may lead to usage restriction or blacklisting of that mobile number or landline connection.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X