സ്വകാര്യ കമ്പനികൾക്ക് പണികൊടുക്കാൻ 699 രൂപ പ്ലാനിന്റെ വാലിഡിറ്റി വർധിപ്പിച്ച് ബിഎസ്‌എൻഎൽ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്‌എൻഎൽ) നിരവധി പ്രീപെയ്ഡ് പ്ലാനുകളിൽ കഴിഞ്ഞ ദിവസം മാറ്റങ്ങൾ വരുത്തിയിരുന്നു. 699 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിന്റെ വാലിഡിറ്റിയും വർധിപ്പിച്ചു. ഏപ്രിൽ മുതൽ 2021 മെയ് 30 വരെ ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്കാണ് അധിക വാലിഡിറ്റി ലഭിക്കുന്നത്. 20 ദിവസത്തെ അധിക വാലിഡിറ്റിയാണ് ബിഎസ്എൻഎൽ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നത്. 160 ദിവസത്തെ വാലിഡിറ്റിയായിരുന്നു നേരത്തെ ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ നൽകിയിരുന്നത്.

ബിഎസ്‌എൻഎൽ 699 രൂപ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 699 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 0.5 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 80 കെബിപിഎസായി കുറയും. പുതിയ ഓഫറിന്റെ ഭാഗമായി 180 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. കൂടുൽ കോളിങും കുറച്ച് ഡാറ്റയും ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

വിഐ 699 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ 699 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഡബിൾ ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാൻ ദിവസവും രണ്ട് ജിബി ഡാറ്റ നൽകുന്ന ഈ പ്ലാൻ ഓഫറിന്റെ ഭാഗമായി ദിവസവും 4 ജിബി ഡാറ്റയാണ് നൽകുന്നത്. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ അൺലിമിറ്റഡ് കോളുകളും നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ ഉപയോഗിക്കാതെയുള്ള ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ അനുവദിക്കുന്ന വീക്കെൻഡ് ഡാറ്റ റോൾഓവർ ഓഫറും ഈ പ്ലാനിലൂടെ ലഭ്യമാണ്.

എയർടെൽ 698 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 698 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകൾ നൽകുന്ന ഈ പ്ലാനിലൂടെ അധിക ആനുകൂല്യങ്ങളായി എയർടെൽ എക്സ്സ്ട്രീം പ്രീമിയം, സൌജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക്, സൌജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റാഗിൽ 150 രൂപ ക്യാഷ്ബാക്ക് എന്നീ ആനുകൂല്യങ്ങളും എയർടെൽ നൽകുന്നു. 84 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാൻ തന്നെയാണ് ഇത്. 598 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ താങ്ക്സ് ആപ്പിൽ നിന്ന് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ആറ് 1 ജിബി കൂപ്പണുകൾ എയർടെൽ നൽകുന്നുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് 6 ജിബി ഡാറ്റ അധികമായി ലഭിക്കും.

ജിയോ 599 രൂപ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ 699 രൂപ പ്രീപെയ്ഡഡ് പ്ലാനിനോട് മത്സരിക്കാൻ പോന്ന ജിയോയുടെ പ്ലാനിന് 599 രൂപ മാത്രമേ വിലയുള്ളു. ഈ പ്ലാൻ എയർടെൽ, വിഐ പ്ലാനുകൾക്ക് സമാനമായി 84 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളുകളും 2 ജിബി പ്രതിദിന ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കും. ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.


Click it and Unblock the Notifications