ബി‌എസ്‌എൻ‌എൽ ബ്രോഡ്‌ബാൻഡിന്റെ സൌജന്യ ഡാറ്റ പ്ലാൻ മെയ് 19 വരെ ലഭിക്കും

|

പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബി‌എസ്‌എൻ‌എൽ മാർച്ചിൽ ഒരു പ്രത്യേക "വർക്ക് അറ്റ് ഹോം" പ്രൊമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരെ സഹായിക്കുന്നതിനായിട്ടാണ് ഈ പ്ലാൻ പുറത്തിറക്കിയത്. ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ഉപഭോക്താക്കൾക്ക് 10 ജിബിപിഎസ് വേഗതയിൽ 5 ജിബി സൗജന്യ ഇന്റർനെറ്റ് നൽകുന്ന പ്ലാനാണ് ഇത്.

പ്രൊമോ ബ്രോഡ്‌ബാൻഡ് പ്ലാൻ റീചാർജ് കാലാവധി നീട്ടി
 

പ്രൊമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിക്കുന്ന സമയത്ത് ഒരു മാസത്തെ വാലിഡിറ്റി മാത്രമാണ് ഈ ഓഫറിന് ഉണ്ടായിരുന്നത്. ഈ പ്ലാൻ ഏപ്രിൽ 19 വരെ മാത്രം ലഭ്യമാകുമെന്നാണ് ബിഎസ്എൻഎൽ അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ പ്ലാനിന്റെ വാലിഡിറ്റി നീട്ടിയിരിക്കുകയാണ്. ബിഎസ്എൻഎൽ "വർക്ക് അറ്റ് ഹോം" ബ്രോഡ്‌ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്ക് ഇനിയൊരു മാസം കൂടി ലഭിക്കും. മെയ് 19 വരെയാണ് ഈ പ്ലാനിന് വാലിഡിറ്റി ഉണ്ടാവുകയെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

വാലിഡിറ്റി

ഏപ്രിൽ 19 വരെ വാലിഡിറ്റിയുമായി ലാൻഡ്‌ലൈൻ വരിക്കാർക്കായുള്ള പ്രമോഷണൽ ബ്രോഡ്‌ബാൻഡ് പ്ലാൻ മാർച്ച് മാസത്തിലാണ് ബിഎസ്എൻഎൽ ആരംഭിച്ചത്. തുടക്കത്തിൽ, ആൻഡമാൻ നിക്കോബാർ സർക്കിൾ ഉൾപ്പെടെ എല്ലാ സർക്കിളുകളിലെയും വരിക്കാർക്കായാണ് പ്ലാൻ ആരംഭിച്ചു. ഇന്ത്യയിലെ ലോക്ക്ഡൌൺ മെയ് 3 വരെ നീട്ടിയതിനാൽ ബ്രോഡ്ബാൻഡ് പ്ലാനിന്റെ വാലിഡിറ്റിയും കമ്പനി നീട്ടി.

കൂടുതൽ വായിക്കുക: ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം സബ്ക്രിപ്ഷൻ സൌജന്യമായി നേടാം

വർക്ക് അറ്റ് ഹോം ബ്രോഡ്‌ബാൻഡ് പ്ലാൻ ആനുകൂല്യങ്ങൾ

വർക്ക് അറ്റ് ഹോം ബ്രോഡ്‌ബാൻഡ് പ്ലാൻ ആനുകൂല്യങ്ങൾ

ബി‌എസ്‌എൻ‌എൽ വർക്ക് അറ്റ് ഹോം ബ്രോഡ്‌ബാൻഡ് പ്ലാൻ ദിവസവും 5 ജിബിയുടെ ഡാറ്റാ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ്. 10 എം‌ബി‌പി‌എസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുക. ദിവസേനയുള്ള 5ജിബി പരിധി തീർന്നുകഴിഞ്ഞാൽ വേഗത 1Mbps ആയി കുറയും. സൌജന്യ ഇമെയിൽ ഐഡി, 1 ജിബി സ്റ്റോറേജ് സ്പേസ് എന്നിവ പോലുള്ള മറ്റ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കുന്നു.

ബ്രോഡ്ബാന്റ് പ്ലാൻ
 

വർക്ക് അറ്റ് ഹോം ബ്രോഡ്ബാന്റ് പ്ലാൻ ലഭിക്കുന്നതിന് സെക്യൂരിറ്റി ഡിപ്പോസിറ്റോ പ്രതിമാസ നിരക്കുകളോ കമ്പനി ഈടാക്കുന്നില്ല. ഉപയോക്താക്കളുടെ നിലവിലുള്ള വോയ്‌സ് കോളിംഗ് ചാർജുകളിലും സബ്‌സ്‌ക്രിപ്‌ഷനിലും മാറ്റങ്ങളൊന്നും ഉണ്ടാവുകയില്ല. ഉപയോക്താക്കൾ ഇതിനകം സബ്‌സ്‌ക്രൈബുചെയ്‌തിട്ടുള്ള ലാൻഡ്‌ലൈൻ പ്ലാനിനൊപ്പം അധികമായി നൽകുന്ന ഓഫറാണ് ഇത്. ഔദ്യോഗിക ടോൾ ഫ്രീ നമ്പറായ 1800-345-1504 ൽ വിളിച്ചാൽ ബി‌എസ്‌എൻ‌എൽ ലാൻഡ് ലൈൻ വരിക്കാർക്ക് ബ്രോഡ്‌ബാൻഡ് ലഭിക്കും.

499 രൂപയുടെ ഭാരത് ഫൈബർ പ്ലാൻ ലഭ്യമാകുന്ന കാലാവധി നീട്ടി

499 രൂപയുടെ ഭാരത് ഫൈബർ പ്ലാൻ ലഭ്യമാകുന്ന കാലാവധി നീട്ടി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിഎസ്എൻഎൽ തങ്ങളുടെ ഭാരത് ഫൈബർ പ്ലാനുകളിലെ 499 രൂപയുടെ പ്ലാൻ ലഭ്യമാകുന്ന കാലാവധി നീട്ടി നൽകിയിരുന്നു. ഈ പ്ലാൻ തുടക്കത്തിൽ മാർച്ച് 31 വരെ മാത്രമേ ലഭ്യമാകുകയുള്ളു എന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാലിപ്പോൾ പ്ലാൻ ജൂൺ 29 വരെ ലഭിക്കുമെന്ന് ബിഎസ്എൻഎൽ അറിയിച്ചു. ലോക്ക്ഡൌൺ കാലത്ത് ഉപയോക്താക്കൾക്ക് മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാൻ ജൂൺ വരെ ലഭ്യമാക്കാൻ കമ്പനി തീരുമാനിച്ചത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ 4 ജി ഉടനെ ഇല്ല; പദ്ധതികൾ മാറ്റിവച്ചു

ഇന്റർനെറ്റ് വേഗത

ബി‌എസ്‌എൻ‌എല്ലിന്റെ 499 രൂപയുടെ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ 100 ജിബി പരിധി വരെ 20 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്ന പ്ലാനാണ്. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 2 എംബിപിഎസായി കുറയും. ഡാറ്റാ ആനുകൂല്യങ്ങൾക്ക് പുറമെ, ലോക്കൽ, എസ്ടിഡി അടക്കം ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്ലാൻ നൽകുന്നുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
BSNL, the state-run telecom operator came up with a special "Work@Home" promotional broadband plan back in March. This plan was meant to serve those who are working from home due to the lockdown caused by COVID-19. While it was launched, the broadband plan was meant to provide free internet access of 5GB at up to 10Mbps speed to BSNL landline customers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X