Home
News

ബ്രോഡ്ബാന്റ് വിപണിയിൽ ജിയോയ്ക്കും എയർടെല്ലിനും വെല്ലുവിളി ഉയർത്തി ബിഎസ്എൻഎൽ

ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണിയിൽ കരുത്താർജിച്ച് വരുന്ന കമ്പനികളാണ് ജിയോയും എയർടെല്ലും. എയർടെൽ എക്‌സ്ട്രീം ഫൈബർ, ജിയോ ഫൈബർ എന്നിവ ഓരോ മാസവും കൂടുതൽ ഉപയോക്താക്കളെ നേടികൊണ്ട് മുന്നേറുന്നു. ആകർഷകമായ പ്ലാനുകളും മികച്ച സർവ്വീസുമാണ് ഇരു ബ്രാന്റുകളെയും മുന്നിൽ എത്തിച്ചത്. കൊറോണ കാലം ബ്രോഡ്ബാന്റ് വിപണിയിൽ വലിയ വളർച്ചയുടെ കാലം കൂടിയായിരുന്നു. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാനും മറ്റുമായി ധാരാളം കണക്ഷനുകൾ ഇക്കാലത്ത് എടുത്തു.

ജിയോ

ജിയോ ഫൈബറിനും എയർടെൽ എക്സ്ട്രീം ഫൈബറിനും ഏറെ മുന്നിൽ ബിഎസ്എൻഎൽ ഉണ്ട്. വർഷങ്ങളായുള്ള ബിഎസ്എൻഎൽ വയേഡ് ഇന്റർനെറ്റ് സേവനത്തിന്റെ പ്രതാപം ഇപ്പോഴും കുറഞ്ഞിട്ടില്ല. ഫൈബർ ഇന്റർനെറ്റ് മേഖലയിലേക്ക് ഭാരത് ഫൈബർ എന്ന പേരിൽ കടന്ന ബിഎസ്എൻഎല്ലിന് മറ്റ് കമ്പനികളെക്കാൾ ഏറെ ഉപയോക്താക്കളുണ്ട് ബിഎസ്എൻഎല്ലിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ സേവനം ലഭ്യമാകുന്ന സ്ഥലങ്ങളുടെയും സർക്കിളുകളുടെയും എണ്ണമാണ്. മികച്ച പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

എയർടെൽ എക്‌സ്ട്രീം ഫൈബർ

എയർടെൽ എക്‌സ്ട്രീം ഫൈബർ, ജിയോ ഫൈബർ, ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ എന്നിവയെല്ലാം എല്ലാ പ്ലാനുകളിലും ഒരേ അളവിലുള്ള എഫ്‌യുപി ലിമിറ്റോടെ ഡാറ്റ നൽകുന്നു. ഓപ്പറേറ്റർമാർ ഉപയോക്താക്കൾക്ക് 3.3 ടിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് വലിയ കുടുംബത്തിന് പോലും മതിയാകുന്നതാണ്. ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യങ്ങളുടെ കാര്യത്തിലും ജിയോ ഫൈബറും എയർടെൽ എക്സ്സ്ട്രീം ഫൈബറും ഉപയോക്താക്കൾക്ക് ധാരാളം ഓപ്ഷനുകൾ നൽകുന്നുണ്ട്. ജിയോ കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്.

ഒടിടി ആനുകൂല്യം

എന്നാൽ മറ്റ് ഫൈബർ സേവന ദാതാക്കളൊന്നും നൽകാത്ത തരത്തിലുള്ള ഒടിടി ആനുകൂല്യം ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഇത് ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ ആണ്. മറ്റെല്ലാ ഓപ്പറേറ്ററുകളും ഉപയോക്താക്കൾക്ക് ഒരു ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ നൽകുമ്പോൾ ബി‌എസ്‌എൻ‌എൽ ഒരു വർഷത്തേക്ക് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനാണ് നൽകുന്നത്. ഇത് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ഏറെ സഹായകരമായ കാര്യമാണ്.

എയർടെൽ, ജിയോ, ബി‌എസ്‌എൻ‌എൽ

എയർടെൽ, ജിയോ, ബി‌എസ്‌എൻ‌എൽ എന്നിവയെല്ലാം ഉപയോക്താക്കൾക്ക് സൌജന്യ ലാൻഡ്‌ലൈൻ കണക്ഷൻ നൽകുന്നുണ്ട്.ലാൻഡ്‌ലൈൻ കണക്ഷനിലൂടെ ഉപയോക്താക്കൾക്ക് വിളിക്കാവുന്ന കോളുകളുടെ എണ്ണത്തിന് ലിമിറ്റ് ഇല്ല എന്നതാണ് മറ്റൊരു ആകർഷകമായ കാര്യം. 500 എം‌ബി‌പി‌എസ്, 1 ജി‌ബി‌പി‌എസ് എന്നിങ്ങനെയുള്ള വേഗതയും എയർടെൽ, ജിയോ എന്നിവ നൽകുന്ന പ്ലാനുകളിലൂടെ ലഭിക്കും. ബിഎസ്എൻഎൽ വേഗതയുടെ കാര്യത്തിൽ പിന്നിലാണ്. ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബർ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്ന പരമാവധി വേഗത 300 എം‌ബി‌പി‌എസ് ആണ്.

1 ജിബിപിഎസ്

ബിഎസ്എൻഎൽ പ്ലാനുകൾ നൽകുന്ന ഡാറ്റ വേഗത ജിയോയും എയർടെലും നൽകുന്നതിനെക്കാൾ വളരെ കുറവാണ്. 1 ജിബിപിഎസ് പരമാവധി വേഗത നൽകുന്ന പ്ലാനുകളുള്ള എയർടെൽ എക്സ്സ്ട്രീം ഫൈബറും ജിയോ ഫൈബറും കൂടുതൽ പുതിയ വരിക്കാരെ ചേർക്കുന്നുണ്ട്. ബി‌എസ്‌എൻ‌എല്ലിന് ഗ്രാമപ്രദേശങ്ങളിൽ‌ താമസിക്കുന്ന വരിക്കാരെ ആകർഷിക്കാനും ഒ‌ടിടി ആനുകൂല്യങ്ങളോടെ ശക്തമായ എൻ‌ട്രി ലെവൽ‌ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ‌ നൽകാനും സാധിക്കും. അത് തന്നെയാണ് ബിഎസ്എൻഎല്ലിന്റെ കരുത്ത്. മൂന്ന് ഓപ്പറേറ്റർമാരും സേവനങ്ങൾ നൽകുന്ന പ്രദേശത്ത് എയർടെൽ എക്സ്സ്ട്രീം ഫൈബറും ജിയോ ഫൈബറും നൽകുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളോട് മത്സരിക്കുന്ന പ്ലാനുകൾ ബി‌എസ്‌എൻ‌എൽ ഭാരത് ഫൈബറും നൽകുന്നുണ്ട്.

Best Mobiles in India

English summary
BSNL is well ahead of Jio Fiber and Airtel Xtreme Fiber in the broadband market. Private companies is facing stiff competition from BSNL.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X