BSNL Offers: ബിഎസ്എൻഎല്ലിന്‍റെ കേരളത്തിലുള്ള ഫുൾ ടോക്ടൈം ഓഫറുകൾ

|

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ കനത്ത നഷ്ടം നേരിടുമ്പോഴും മികച്ച ഓഫറുകളാണ് ഉപയോക്താക്കൾക്കായി നൽകുന്നത്. മറ്റ് സ്വകാര്യ കമ്പനികളോട് മത്സരിച്ച് നിൽക്കാനും ഉപയോക്താക്കളെ ആകർഷിക്കാനുമായി അവതരിപ്പിച്ചിരിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും ശ്രദ്ധേയമായ പ്ലാനുകളാണ് ഫുൾ ടോക്ക് ടൈം പ്ലാനുകൾ. 220 രൂപയിൽ ആരംഭിച്ച് 5500 രൂപ വരെ നീളുന്ന വിവധ തരം ഫുൾ ടോക്ക് ടൈം ഓഫറുകൾ ബിഎസ്എൻഎൽ കേരളത്തിലെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫുൾ ടോക്ക് ടൈം

ഫുൾ ടോക്ക് ടൈം ഓഫറുകളിൽ ആദ്യത്തേത്ത് 220 രൂപയുടെ ഓഫറാണ്. ഈ റിച്ചാർജ്ജ് പ്ലാനിലൂടെ ഉപയോക്താവ് നൽകുന്ന 220 രൂപയും ടോക്ടൈമായി ഉപയോക്താവിന് തിരികെ ലഭിക്കുന്നു. രണ്ടാമതായി കമ്പനി നൽകുന്ന ഫുൾ ടോക് ടൈം പ്ലാൻ 550 രൂപയുടെ പ്ലാനാണ്. ഇതിലൂടെ ഉപയോക്താവിന് 575 രൂപയാണ് ടോക് ടൈം ലഭിക്കുന്നത്. 25 രൂപ അധികം ടോക്ടൈം ഈ പ്ലാനിലൂടെ നേടാം.

കൂടുതൽ വായിക്കുക: BSNL Combo Plans: ബിഎസ്എൻഎൽ 100 രൂപയിൽ താഴെയുള്ള മികച്ച കോംബോ പ്ലാനുകൾകൂടുതൽ വായിക്കുക: BSNL Combo Plans: ബിഎസ്എൻഎൽ 100 രൂപയിൽ താഴെയുള്ള മികച്ച കോംബോ പ്ലാനുകൾ

1100 രൂപയുടെ റിച്ചാർജ് പ്ലാൻ

മൂന്നാമതായുള്ള പ്ലാൻ 1100 രൂപയുടെ റിച്ചാർജ് പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താവിന് 1200 രൂപ ടോക്ടൈം ലഭിക്കുന്നു. 100 രൂപയാണ് കമ്പനി ഈ പ്ലാനിൽ അധികമായി നൽകുന്നത്. അടുത്ത പ്ലാൻ 2000 രൂപയുടെ പ്ലാനാണ് 2000 രൂപ റിച്ചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് 2300 രൂപയാണ് ടോക്ടൈം ലഭിക്കുക. 300 രൂപ എക്സ്ട്രാ ടോക്ടൈം ഈ പ്ലാനിലൂടെ ലഭിക്കും.

2200 രൂപയുടെ പ്ലാൻ

2200 രൂപയുടെ മറ്റൊരു പ്ലാനിൽ റിച്ചാർജ് ചെയ്ത 2200 രൂപ തന്നെയാണ് ഉപയോക്താവിന് ലഭിക്കുക. മറ്റൊരു പ്ലാൻ 2500 രൂപയുടെ പ്ലാനാണ്. ഇതിലൂടെ റിച്ചാർജ് ചെയ്ത മുഴുവൻ തുകയും ഉപയോക്താവിന് ടോക്ക് ടൈമായി ലഭിക്കും. എക്ട്രാ ടോക്ടൈം ലഭിക്കുന്ന മറ്റൊരു പ്ലാൻ 3000 രൂപയുടേതാണ്. 3000 രൂപ റിച്ചാർജ് ചെയ്താൽ 3600 രൂപയാണ് ഉപയോക്താവിന് ലഭിക്കുക.

കൂടുതൽ വായിക്കുക: BSNL 4G: ബിഎസ്എൻഎൽ വിന്യസിക്കുന്നത് 50,000 4ജി സൈറ്റുകൾ; ടെണ്ടർ നടപടികൾ ആരംഭിച്ചുകൂടുതൽ വായിക്കുക: BSNL 4G: ബിഎസ്എൻഎൽ വിന്യസിക്കുന്നത് 50,000 4ജി സൈറ്റുകൾ; ടെണ്ടർ നടപടികൾ ആരംഭിച്ചു

3300 രൂപയുടെ പ്ലാൻ

3300 രൂപയുടെ മറ്റൊരു പ്ലാനും കമ്പനി വിപണിയിൽ നിലനിർത്തിയിട്ടുണ്ട് ഈ പ്ലാനിലൂടെ ഉപയോക്താവിന് 3500 രൂപയാണ് ടോക്ടൈം ലഭിക്കുക. 200 രൂപ അധികം ടോക്ടൈം ലഭിക്കുന്ന പ്ലാനാണ് ഇത്. എക്ട്രാ ടോക്ടൈം ലഭിക്കുന്ന ബിഎസ്എൻഎല്ലിന്‍റെ അവസാനത്തേതും ഏറ്റവും വില കൂടിയതുമായ പ്ലാൻ 5500 രൂപയുടെ പ്ലാനാണ്. 500 രൂപയാണ് ഇതിലൂടെ അധികമായി ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അതായത് 5500 രൂപ റീച്ചാർജ് ചെയ്താൽ ഉപയോക്താക്കൾക്ക് 6000 രൂപ ടോക് ടൈം ലഭിക്കുന്നു.

4ജി നെറ്റ്വർക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ബിഎസ്എൻഎൽ രാജ്യത്താകമാനം 4ജി നെറ്റ്വർക്ക് ലഭ്യമാക്കാനുള്ള പദ്ധതികളിലാണ്. സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായ സഹായവും 4ജി സ്പെട്രം അനുവദിച്ചതും കമ്പനിക്ക് നേട്ടമായിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ തന്നെ ബിഎസ്എൻഎൽ 4ജി ലഭ്യമാണ്. മറ്റ് ഇടങ്ങളിലേക്ക് കൂടി 4ജി വ്യാപിപിച്ച് ടെലിക്കോം വിപണിയിലെ മത്സരത്തിൽ ശക്തമായി ഇടപെടുമ്പോൾ പൊതുമേഖലാ ടെലിക്കോം ഓപ്പറേറ്ററിൽ നിന്നും കൂടുതൽ മികച്ച പ്ലാനുകൾ പ്രതീക്ഷിക്കാം.

കൂടുതൽ വായിക്കുക: BSNL offers: കോളിനും എസ്എംഎസിനും ബിഎസ്എൻഎൽ നിങ്ങൾക്ക് പണം തരും; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: BSNL offers: കോളിനും എസ്എംഎസിനും ബിഎസ്എൻഎൽ നിങ്ങൾക്ക് പണം തരും; അറിയേണ്ടതെല്ലാം

Best Mobiles in India

Read more about:
English summary
BSNL, the public sector telecommunications company, is offering customers the best offers despite heavy losses. Full talk time plans are among the most prepaid plans offered to compete with other private companies and attract customers. BSNL is offering customers a variety of full talk time offers ranging from Rs 220 to Rs 5500.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X