ബിഎസ്‌എൻഎൽ ഏഴ് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പുതുക്കി; പുതിയ വിലയും ഓഫറുകളും
ഭാരത് ഫൈബർ സേവനങ്ങൾ രാജ്യത്തെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചതിന് പിന്നാലെ ബിഎസ്‌എൻഎൽ രാജ്യത്തെ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പരിഷ്കരിച്ചു. പുതിയ പരിഷ്കരണത്തിലൂടെ ഏഴോളം പ്ലാനുകളുടെ വില വർധിപ്പിച്ചു. പ്ലാനുകൾക്ക് 30 രൂപ വരെയാണ് ബിഎസ്എൻഎൽ വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ പ്ലാനുകൾ ഒന്നാം തിയ്യതി മുതൽ എല്ലാ സർക്കിളുകളിലും പ്രാബല്യത്തിൽ വന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ബ്രോഡ്‌ബാൻഡ് പ്ലാനുകളിൽ മാറ്റം വരുത്തിയ കാര്യം ഉപയോക്താക്കളെ മെസേജുകളിലൂടെ അറിയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിശ്ചിത ലാൻഡ്‌ലൈൻ പ്ലാനുകളും ബിഎസ്എൻഎൽ മാറ്റം വരുത്തിയിട്ടുണ്ട്. ബിഎസ്‌എൻഎല്ലിന്റെ ചെന്നൈ വെബ്‌സൈറ്റ് ഇതിനകം തന്നെ പ്ലാനുകളിൽ വരുത്തിയ മാറ്റം അപ്ഡേറ്റ് ചെയ്യുകയും ഉപയോക്താക്താക്കൾക്ക് അറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

ബിഎസ്‌എൻഎൽ ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ പുതുക്കിയ വില
ഏഴ് പ്ലാനുകളാണ് ബിഎസ്എൻഎൽ പുതുക്കിയിരിക്കുന്നത്. ഈ വില വർധനയോടെ നേരത്തെ 349 രൂപയ്ക്ക് ലഭ്യമായിരുന്ന 2 ജിബി ബിഎസ്‌എൻഎൽ സിയുഎൽ പ്ലാൻ ഇനി മുതൽ 369 രൂപയ്ക്ക് ലഭ്യമാകും. ഈ പ്ലാൻ 8Mbps വേഗതയിൽ 2GB ഡാറ്റയാണ് നൽകിയിരുന്നത്. ഇതിനൊപ്പം ബിഎസ്എൻഎൽ നെറ്റ്‌വർക്കിലേക്ക് അൺലിമിറ്റഡ് കോളിംഗ്, മറ്റ് നെറ്റ്‌വർക്കുകളിലേക്ക വിളിക്കാൻ 600 രൂപ ടോക്ക് ടൈമും ലഭിക്കും. രാത്രി 10:30നും 6നും ഇടയിൽ സൌജന്യ കോളുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ പുതുക്കിയ പ്ലാനുകളിൽ രണ്ടാമത്തെ പ്ലാൻ 399 രൂപയുടെ പ്ലാനാണ്. ഇനി മുതൽ ഈ പ്ലാനിനായി 419 രൂപ മുടക്കേണ്ടി വരും. ഈ പ്ലാനിലൂടെ 2 ജിബി അതിവേഗ ഡാറ്റയും എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് കോളിംഗും നൽകുന്നു. ഇതിനൊപ്പം തന്നെ 3 ജിബി സിയുഎൽ പ്ലാനും ബിഎസ്എൻഎൽ പുതുക്കിയിട്ടുണ്ട്. ഈ പ്ലാനിന് 499 രൂപയാണ് വിലയുണ്ടായിരുന്നത്. ഇപ്പോൾ ഈ പ്ലാനിന് 519 രൂപയാണ് വില. ഈ പ്ലാൻ 3 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങുമാണ് നൽകുന്നത്.

ബിഎസ്എൻഎൽ പുതുക്കിയ പ്ലാനുകളുടെ പട്ടികയിലുള്ള മറ്റൊരു ശ്രദ്ധേയമായ പ്ലാൻ 629 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 10 എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. 4 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഈ പ്ലാൻ 4ജിബി സിയുഎൽ പ്ലാൻ എന്നണ് അറിയപ്പെടുന്നത്. മറ്റൊരു പ്ലാൻ 729 രൂപ വിലയുള്ള പ്ലാനാണ്. 10 ജിബിപിഎസ് സ്പീഡും 125 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളുമാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

ബിഎസ്എൻഎൽ പുതുക്കിയ മറ്റൊരു പ്ലാൻ 779 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, 10 എംബിപിഎസ് വേഗത, 300 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ് എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഈ പ്ലാൻ നേരത്തെ 749 രൂപയ്ക്കാണ് ലഭിച്ചിരുന്നത്. മറ്റൊരു പ്ലാൻ 1,029 രൂപ വിലയുള്ള പ്ലാനാണ്. ഇതിലൂടെ പ്രതിദിനം 15 ജിബി അതിവേഗ ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിന് 15 ജിബി സിയുഎൽ പ്ലാൻ എന്നാണ് പേര്.


Click it and Unblock the Notifications








