Home
News

ബിഎസ്എൻഎൽ ഈ ജനപ്രീയ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ കൂടുതൽ വാലിഡിറ്റി നൽകുന്നു

ഇന്ത്യയിലെ പൊതമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ സ്വകാര്യ ടെലിക്കോം കമ്പനികളോട് മത്സരിക്കുന്ന നിരവധി മികച്ച പ്ലാനുകൾ നൽകുന്നുണ്ട്. അടുത്തിടെയായി ടെലിക്കോം കമ്പനികൾ തങ്ങളുടെ പ്ലാനുകൾ പുതുക്കുകയും കൂടുതൽ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി ബിഎസ്എൻഎല്ലും തങ്ങളുടെ പ്രീപെയ്ഡ് പ്ലാനിൽ മാറ്റങ്ങൾ വരുത്തുകയാണ്. ബിഎസ്എൻഎല്ലിന്റെ 699 രൂപ വിലയുള്ള പ്ലാനിലൂടെ ഇനി അധിക വാലിഡിറ്റി ലഭിക്കും. പ്രമോഷണൽ ഓഫറിന്റെ ഭാഗമായിട്ടാണ് ഈ പ്ലാനിന്റെ വാലിഡിറ്റി വർധിപ്പിച്ചിരിക്കുന്നത്.

699 രൂപയുടെ പ്ലാൻ

699 രൂപയുടെ പ്ലാൻ 2021 ജനുവരിയിലാണ് ബിഎസ്എൻഎൽ വിപണിയിൽ അവതരിപ്പിച്ചത്. ആ അവസരത്തിൽ ഈ പ്ലാനിന്റെ വാലിഡിറ്റി 160 ദിവസമായിരുന്നു. എന്നാൽ പിന്നീട് പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഈ പ്ലാനിന്റെ വാലിഡിറ്റി 180 ദിവസമായി ഉയർത്തി. ഈ പ്രമേഷണൽ ഓഫർ സെപ്റ്റംബർ 28ന് അവസാനിച്ചതാണ്. ഇപ്പോഴിതാ പ്രമോഷണൽ ഓഫറിന്റെ ലഭ്യത ഡിസംബർ വരെ നീട്ടിയിരിക്കുകയാണ് കമ്പനി. ഈ പ്ലാൻ വരിക്കാർക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്നു. 20 ദിവസത്തെ അധിക വാലിഡിറ്റി ലഭിക്കുന്നതോടെ 699 രൂപ പ്ലാൻ ബിഎസ്എൻഎല്ലിന്റെ മികച്ച പ്ലാനുകളിൽ ഒന്നായി മാറുന്നു.

ബിഎസ്എൻഎൽ 699 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 699 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 699 രൂപ പ്ലാനിലൂടെ പ്ലാനിന്റെ മുഴുവൻ വാലിഡിറ്റി കാലയളവിലും ദിവസവും 100 എസ്എംഎസ് ആനുകൂല്യങ്ങളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നു. ഈ പ്ലാനിനൊപ്പം ദിവസവും 0.5 ജിബി ഡാറ്റയാണ് വരിക്കാർക്ക് ലഭിക്കുന്നത്. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. ഈ പ്ലാനിലൂടെ ആദ്യ 60 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് കമ്പനിയിൽ നിന്ന് സൗജന്യ പിആർബിടി സേവനങ്ങളും ലഭിക്കും.

180 ദിവസത്തെ എക്സ്റ്റന്റഡ് വാലിഡിറ്റി

മുകളിൽ സൂചിപ്പിച്ചതുപോലെ 699 രൂപ പ്ലാൻ ഇപ്പോൾ 180 ദിവസത്തെ എക്സ്റ്റന്റഡ് വാലിഡിറ്റിയോടെയാണ് വരുന്നത്. പ്രമോഷണൽ ഓഫറിലൂടെ ലഭിക്കുന്ന ഈ 20 ദിവസം അധിക വാലിഡിറ്റി എല്ലാ ടെലികോം സർക്കിളുകളിലെയും ഉപയോക്താക്കൾക്ക് ബാധകമാണ്. കേരള ടെലികോം റിപ്പോർട്ട് അനുസരിച്ച് എല്ലാ ടെലികോം സർക്കിളുകളോടും അവരുടെ വെബ്സൈറ്റിൽ ഓഫർ അപ്ഡേറ്റ് ചെയ്യാനും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ക്ക് റിപ്പോർട്ട് ചെയ്യാനും ബിഎസ്എൻഎൽ നിർദ്ദേശിച്ചിട്ടുണ്ട്.

റീചാർജ്

പുതിയ ഉപഭോക്താക്കൾ, ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്ത ഉപഭോക്താക്കൾ എന്നിങ്ങനെ എല്ലാവർക്കും 699 രൂപ വിലയുള്ള പ്ലാൻ ലഭ്യമാകും. 699 രൂപ പ്ലാൻ റീചാർജ് ചെയ്യേണ്ട ഉപയോക്താക്കൾക്ക് അവരുടെ അടുത്തുള്ള റീചാർജ് റീട്ടെയിൽ ഷോപ്പിൽ പോവുകയോ ബിഎസ്എൻഎൽ കസ്റ്റമർ സർവ്വീസ് കേന്ദ്രങ്ങളിലോ ഓൺലൈൻ പോർട്ടലുകളോ പോയി റീചാർജ് ചെയ്യാവുന്നതോ ആണ്. റീചാർജ് ചെയ്യാനായി ബിഎസ്എൻഎല്ലിന്റെ മൊബൈൽ ആപ്ലിക്കേഷനും ഉപയോക്താക്കൾക്ക് ഉപയോഗപ്പെടുത്താം. ഇതിനായി ബിഎസ്എൻല്ലിന്റെ പുതിയ റീചാർജ് ആപ്പ് ലഭ്യമാണ്, 'ബിഎസ്എൻഎൽ സെൽഫ് കെയർ' എന്നാണ് ഈ ആപ്പിന്റെ പേര്. ഇത് നിങ്ങളുടെ സ്മാർട്ട് ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാൻ ലഭ്യമാണ്.

499 രൂപ പ്ലാൻ

ബിഎസ്എൻഎൽ 499 രൂപ വിലയുള്ള മറ്റൊരു ആകർഷകമായ പ്ലാനും നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനിലൂടെ 90 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇതൊരു സ്പെഷ്യൽ താരിഫ് വൌച്ചറാണ്. ദിവസവും 2ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും. ബിഎസ്എൻഎൽ ട്യൂൺസ്, സിങ് ആപ്പ് ആക്‌സസും എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 180 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്.

447 രൂപ പ്ലാൻ

ബിഎസ്എൻഎൽ 447 രൂപ വിലയുള്ള മറ്റൊരു പ്ലാനും നൽകുന്നുണ്ട്. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങലും 60 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. പ്രതിദിന എഫ്യുപി ഇല്ലാത്ത പ്ലാനാണ് ഇത്. വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.

Best Mobiles in India

English summary
Additional validity is now available on BSNL's Rs 699 plan. The validity of this plan has been increased as part of the promotional offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X