സ്വകാര്യ കമ്പനികളെ പിടിച്ചുകെട്ടാൻ ബിഎസ്എൻഎൽ, നാല് പുതിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

|

ഇന്ത്യയിലെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ നാല് പുതിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. റീചാർജിനായി അധികം തുക ചിലവഴിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകളെല്ലാം മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ്. 200 രൂപയ്ക്ക് താഴെയുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകളും 347 രൂപ വിലയുള്ള പ്ലാനുമാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.

 

ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ 200 രൂപയിൽ താഴെ വിലയുള്ള പുതിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകളെല്ലാം 28 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 184 രൂപ, 185 രൂപ, 186 രൂപ വിലയുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 347 രൂപയുടെ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനുകളെല്ലാം സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് കടുത്ത വെല്ലുവിളി ആകുമെന്ന് ഉറപ്പാണ്. ജിയോ, എയർടെൽ, വിഐ എന്നീ ടെലിക്കോം കമ്പനികൾ നിരക്ക് വർധിപ്പിച്ചപ്പോൾ നിരക്ക് ഉയർത്താതെ കുറഞ്ഞ വിലയ്ക്ക് ആകർഷകമായ പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ 184 രൂപ പ്രീപെയ്ഡ് പ്ലാൻ
 

ബിഎസ്എൻഎൽ 184 രൂപ പ്രീപെയ്ഡ് പ്ലാൻ

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് പുതുതായി അവതരിപ്പിച്ച ബജറ്റ് പ്രീപെയ്ഡ് പ്ലാനുകളിൽ ആദ്യത്തേത് 184 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനുകളിലൂടെ ലഭിക്കുന്നു. മുകളിൽ സൂചിപ്പിച്ചത് പോലെ 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവുമുള്ള 1 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 84 കെബിപിഎസ് ആയി കുറയുന്നു. ഇതിനൊപ്പം Lystn പോഡ്കാസ്റ്റ് ആക്സസ് സൌജന്യമായി ലഭിക്കും.

മാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാംമാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാം

ബിഎസ്എൻഎൽ 185 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 185 രൂപ പ്രീപെയ്ഡ് പ്ലാൻ

185 രൂപ വിലയുള്ള ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനും 184 രൂപ വിലയുള്ള പ്ലാനിന് സമാനമായ വാലിഡിറ്റി, ഡാറ്റ, കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളാണ് നൽകുന്നത്. ഈ പ്ലാനും മൊത്തം 28 ജിബി ഡാറ്റ നൽകുന്നു. പ്രതിദിന ഡാറ്റ ആനുകൂല്യമായ 1 ജിബി ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ 80 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും. ഈ പ്ലാനിലൂടെ അധിക ആനുകൂല്യമായി പ്രോഗ്രസീവ് വെബ് ആപ്പിൽ ചാലഞ്ചസ് അരീന മൊബൈൽ ഗെയിംസിന്റെ ബണ്ടിലിങ് ലഭിക്കുന്നു. എം/എസ് ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡിന്റെ ആനുകൂല്യമാണ് ഇത്. ഇത് കൂടാതെ ബിഎസ്എൻഎൽ ട്യൂൺസിലേക്കുള്ള ആക്സസും ലഭിക്കുന്നു.

ബിഎസ്എൻഎൽ 186 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 186 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 185 രൂപ പ്രീപെയ്ഡ് പ്ലാനും മറ്റ് രണ്ട് പ്ലാനുകളിൽ നിന്നും വലിയ വ്യത്യാസത്തിലല്ല ലഭിക്കുന്നത്. ഓരോ രൂപയാണ് ഈ പ്ലാനുകൾ തമ്മിലുള്ള അകലം എന്ന് ഓർക്കുക. അതുകൊണ്ട് തന്നെ 184 രൂപ, 185 രൂപ പ്ലാനുകൾ നൽകുന്ന 28 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 1 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ, 100 എസ്എംഎസുകൾ എന്നിവ ഈ പ്ലാനിലൂടെ ലഭിക്കുന്നു. ദിവസേനയുള്ള 1 ജിബി ഡാറ്റ അവസാനിച്ചാൽ 80 കെബിപിഎസ് വേഗതയാണ് ഈ പ്ലാനിലൂടെയും ലഭിക്കുന്നത്. ഹാർഡി ഗെയിമുകളുടെയും ബിഎസ്എൻഎൽ ട്യൂണുകളുടെയും അധിക ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുക.

ബിഎസ്എൻഎൽ 347 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 347 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ പുതിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും വില കൂടിയ പ്ലാനാണ് 347 രൂപ വിലയുള്ള പ്ലാൻ. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 2 ജിബി പ്രതിദിന ഡാറ്റയാണ് ലഭിക്കുന്നത്. 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. രണ്ട് മാസം വാലിഡിറ്റി ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആണ് ഇത്. ദിവസവും 2 ജിബി ഡാറ്റ വീതം മൊത്തത്തിൽ 112 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എം/എസ് ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡിന്റെ പ്രോഗ്രസീവ് വെബ് ആപ്പ്(PWA)ലെ ചലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് സേവനം ഈ പ്ലാനിലൂടെ ലഭിക്കും.

കേരളത്തിലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ കിടിലൻ പ്ലാൻ തിരഞ്ഞെടുക്കാംകേരളത്തിലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഈ കിടിലൻ പ്ലാൻ തിരഞ്ഞെടുക്കാം

ആനുകൂല്യങ്ങൾ

ബിഎസ്എൻഎൽ അവതരിപ്പിച്ച പുതിയ പ്ലാനുകളെല്ലാം മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ് എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഈ പ്ലാനുകളെല്ലാം 100 എസ്എംഎസ് മാത്രമാണ് മൊത്തം വാലിഡിറ്റി കാലയളവിലേക്കും നൽകുന്നത്. പ്രതിദിനം 100 എസ്എംഎസുകൾ നൽകുന്ന പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്ന സന്ദർഭത്തിൽ മൊത്തത്തിൽ 100 എസ്എംഎസ് എന്നത് കുറവ് തന്നെയാണ്. എസ്എംഎസുകൾ കൂടുതലായി ഉപയോഗിക്കുന്ന ആളുകൾക്ക് ഇത് കടുത്ത വെല്ലുവിളിയാകും. തിരഞ്ഞെടുത്ത ടെലികോം സർക്കിളുകളിൽ താമസിക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ഈ പ്ലാനുകൾ ലഭ്യമാകൂ എന്ന കാര്യം കൂടി ശ്രദ്ധിക്കുക.

ബിഎസ്എൻഎൽ 4ജി സിം സൌജന്യമായി നൽകുന്ന ഓഫർ

ബിഎസ്എൻഎൽ 4ജി സിം സൌജന്യമായി നൽകുന്ന ഓഫർ

ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ഉപയോക്താക്കൾക്കും മറ്റ് ടെലികോം കമ്പനികളിൽ നിന്നും പോർട്ട് ചെയ്ത് വരുന്നവർക്കും സൗജന്യമായി 4ജി സിം കാർഡുകൾ നൽകുന്നുണ്ട്. 2021 ഒക്ടോബർ 1ന് ആരംഭിച്ച ഈ ഓഫർ ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ ഓഫർ കമ്പനി നീട്ടിയിരിക്കുകയാണ്. മാർച്ച് 31 വരെയാണ് ഈ സൌജന്യ സിം കാർഡ് ഓഫർ ലഭ്യമാകുന്നത്. സിം കാർഡ് എടുക്കുമ്പോൾ തന്നെ 100 രൂപയിൽ കൂടുതലുള്ള ഫസ്റ്റ് റീചാർജ് പ്ലാൻ (എഫ്ആർസി) തിരഞ്ഞെടുക്കുന്ന ആളുകൾക്കാണ് സൌജന്യമായി 4ജി സിം കാർഡ് ലഭിക്കുന്നത്.

Best Mobiles in India

English summary
BSNL has introduced four new budget prepaid plans. BSNL has introduced plans priced at Rs 184, Rs 185, Rs 186 and Rs 347.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X