സ്വകാര്യ കമ്പനികളെ നേരിടാൻ ബിഎസ്‌എൻഎല്ലിന്റെ പുതിയ ഡാറ്റ വൌച്ചറുകൾ
കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാക്കിയ നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ റിലയൻസ് ജിയോയും എയർടെലും തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഈ സ്വകാര്യ കമ്പനികൾ ഉപയോക്താക്കളെ സഹായിക്കുന്നതിന് വില കുറഞ്ഞ പായ്ക്കുകളാണ് അവതരിപ്പിച്ചത്. എല്ലാ ടെലികോം ഓപ്പറേറ്റർമാരും തങ്ങളുടെ പായ്ക്കുകളോ വൗച്ചറുകളോ ഉപയോഗിച്ച് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഡാറ്റയും നൽകുന്നുണ്ട്.

ബിഎസ്എൻഎൽ അടക്കമുള്ള കമ്പനികൾ തങ്ങളുടെ ഉപയോക്താക്കൾക്കായി ഡാറ്റാ വൗച്ചറുകളും കൂപ്പണുകളും അവതരിപ്പിച്ചിട്ടുണ്ട്. 100 രൂപയിൽ താഴെ മാത്രം വിലയുള്ള ഡാറ്റ വൌച്ചറുകളാണ് ഈ കമ്പനികൾ അവതരിപ്പിച്ചവയിൽ മിക്കതും ഇത് ഒരു മാസം അല്ലെങ്കിൽ 21 ദിവസം വരെ വാലിഡിറ്റി നൽകുന്നവയാണ്. ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്നവയാണ്. ഈ വൌച്ചറുകൾ ഇതിൽ തന്നെ ബിഎസ്എൻഎല്ലിന്റെ വൌച്ചർ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും നൽകുന്നുണ്ട്. ഈ പ്ലാനുകൾ വിശദമായി പരിശോധിക്കാം.

ബിഎസ്‌എൻഎൽ ഡാറ്റാ വൗച്ചറുകൾ
ബിഎസ്എൻഎൽ 100 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുടെ വിഭാഗത്തിൽ മൂന്ന് വൌച്ചറുകളാണ് നൽകുന്നത്. 97 രൂപ, 98 രൂപ, 99 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില. 98 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയും 22 ദിവസം വാലിഡിറ്റിയും നൽകുന്നുണ്ട്. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങും നൽകും. 97 രൂപ പായ്ക്ക് 80 കെബിപിഎസ് വേഗതയിൽ ദിവസവും 2 ജിബി ഡാറ്റയും 22 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങും നൽകുന്നു. ലോക്ധൻ ആപ്പ് ആക്സസ്, 100 മെസേജുകൾ എന്നിവയും ഈ പ്ലാൻ നൽകും.

ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ച പ്ലാനിന് 99 രൂപയാണ് വില. ഈ പായ്ക്ക് ഉപയോക്താവിന് 22 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകൾ നൽകുന്നു. ഈ പാക്കേജുകൾ ഡാറ്റയ്ക്കും കോളിങ് ആവശ്യങ്ങൾക്കുമായി ഡിസൈൻ ചെയ്തിരിക്കുന്നതാണ്. ചെറിയ തുകയ്ക്ക് ഡാറ്റ, കോളിങ് ആനുകൂല്യം നൽകുന്നു എന്നതാണ് ഈ പ്ലാനുകളുടെ സവിശേഷത.

എയർടെൽ ഡാറ്റാ വൗച്ചറുകൾ
100 രൂപയിൽ താഴെ വിലയുള്ള അഞ്ച് വൌച്ചറുകൾ എയർടെല്ലിനുണ്ട്. ഈ ഡാറ്റാ വൗച്ചറുകൾക്ക് 19 രൂപ, 45 രൂപ, 48 രൂപ, 49 രൂപ, 79 രൂപ എന്നിങ്ങനെയാണ് വില. ഈ പായ്ക്കുകൾ 200എംബി ഡാറ്റ, 100 എംബി ഡാറ്റ, 3 ജിബി ഡാറ്റ എന്നീ ഡാറ്റ ആനുകൂല്യങ്ങൾക്കൊപ്പം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. എയർടെല്ലിന്റെ ഈ പായ്ക്കുകൾക്ക് 2 ദിവസം മുതൽ 28 ദിവസം വരെ വ്യത്യസ്ത വാലിഡിറ്റികളും ലഭിക്കും.

ജിയോ ഡാറ്റ വൗച്ചറുകൾ
റിലയൻസ് ജിയോ മൂന്ന് പായ്ക്കുകളാണ് 100 രൂപയിൽ താഴെയുള്ള വിഭാഗത്തിൽ നൽകുന്നത്. ഈ പായ്ക്കുകൾക്ക് 11 രൂപ, 21 രൂപ, 51 രൂപ എന്നിങ്ങനെയാണ് വില. ഈ ഡാറ്റ വൗച്ചറുകൾ നിലവിലുള്ള പായ്ക്കുകൾക്കൊപ്പം യഥാക്രമം 1 ജിബി ഡാറ്റ, 2 ജിബി ഡാറ്റ, 6 ജിബി ഡാറ്റ എന്നിവ നൽകുന്നു. അതായത് നിലവിലുള്ള പ്ലാനുകൾക്കൊപ്പം കൂടുതൽ ഡാറ്റയ്ക്ക് മാത്രമായി ആശ്രയിക്കാവുന്ന പായ്ക്കുകളാണ് ഇവ. ഈ പായ്ക്കിന് മാത്രമായി വാലിഡിറ്റിയില്ല. ഈ പായ്ക്കുകൾ ഡാറ്റ ആവശ്യങ്ങൾ മാത്രം നിറവേറ്റുന്നവയാണ്.

വിഐ ഡാറ്റ വൌച്ചറുകൾ
വിഐ മൂന്ന് പായ്ക്കുകളാണ് 100 രൂപയിൽ താഴെ വിലയിൽ നൽകുന്നത്. ഈ പായ്ക്കുകൾക്ക് 16 രൂപ, 48 രൂപ, 98 രൂപ എന്നിങ്ങനെയാണ് വില. ഈ പായ്ക്കുകൾ യഥാക്രമം 1 ജിബി ഡാറ്റ, 3 ജിബി ഡാറ്റ, 12 ജിബി ഡാറ്റ എന്നിവ നൽകുന്നു. ഈ വിഐ ഡാറ്റ വൗച്ചറുകൾ 24 മണിക്കൂർ, 28 ദിവസം എന്നിങ്ങനെയുള്ള വാലിഡിറ്റിയാണ് നൽകുന്നത്.


Click it and Unblock the Notifications








