ബിഎസ്എൻഎല്ലിന്റെ പുതിയ ഭാരത് ഫൈബർ, എയർ ഫൈബർ പ്ലാനുകൾ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 449 രൂപ മുതൽ വിലയുള്ള ഭാരത് ഫൈബർ പ്ലാനുകൾ അവതരിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്ന ഈ പ്ലാനുകൾ പ്രമേഷണൽ ഓഫറായതിനാൽ കാലവധി അവസാനിച്ചതോടെ എടുത്തുമാറ്റിയിരുന്നു. ഇപ്പോഴിതാ ഈ പ്ലാനുകൾ 2021 ജൂലൈ വരെ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. ഇതിനൊപ്പം ബിഎസ്‌എൻഎൽ പുതിയ എയർ ഫൈബർ പ്ലാനുകളും അവതരിപ്പിച്ചു.

ഭാരത് ഫൈബർ 449 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 449 രൂപ വിലയുള്ള ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ അറിയപ്പെടുന്നത് ഫൈബർ ബേസിക് പ്ലാൻ എന്നാണ്. ഈ പ്ലാൻ 3.3 ടിബി ഡാറ്റയാണ് നൽകുന്നത്. 30 എംബിപിഎസ് വേഗതയിലാണ് ഈ പ്ലാനിലൂടെ ഡാറ്റ ലഭിക്കുന്നത്. ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 2Mbps ആയി കുറയുന്നു. ഈ പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും സൌജന്യ വോയ്‌സ് കോളിങ് ലഭിക്കും.

ഭാരത് ഫൈബർ 799 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 799 രൂപ വിലയുള്ള ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ 3300 ജിബി അഥവാ 3.3 ടിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 100 എംബിപിഎസ് വേഗതയും ഈ പ്ലാനിലൂടെ ലഭിക്കും.എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 2 എംബിപിഎസ് ആയി കുറയും.

ഭാരത് ഫൈബർ 999 രൂപ പ്ലാൻ
ബിഎസ്‌എൻഎല്ലിന്റെ 999 രൂപ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ പ്രീമിയം ഫൈബർ പ്ലാൻ എന്നാണ് അറിയപ്പെടുന്നത്. 200 എംബിപിഎസ് വേഗത നൽകുന്ന പ്ലാനാണ് ഇത്. 3300 ജിബി വരെ അഥവാ 3.3 ടിബി വരെ ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 2 എംബിപിഎസായി കുറയുന്നു. ഡിസ്നി + ഹോട്ട്സ്റ്റാറിലേക്ക് സൌജന്യ സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

ഭാരത് ഫൈബർ 1499 രൂപ പ്ലാൻ
ബിഎസ്‌എൻഎൽ അൾട്രാ ഫൈബർ 1499 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ 4 ടിബി അഥവാ 4000 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ 300 എംബിപിഎസ് വേഗതയും നൽകുന്നു. എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 4 എംബിപിഎസ് ആയി കുറയും. ഈ പ്ലാനും എല്ലാ നെറ്റ്‌വർക്കിനും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും.

എയർ ഫൈബർ പ്ലാനുകൾ
ഭാരത് ഫൈബർ പ്ലാനുകൾക്കൊപ്പം തന്നെ ബിഎസ്എൻഎൽ 30 എംബിപിഎസ് മുതൽ 70 എംബിപിഎസ് വരെ വേഗത നൽകുന്ന പുതിയ എയർ ഫൈബർ പ്ലാനുകളും അവതരിപ്പിച്ചു. 499 രൂപ മുതൽ ആരംഭിക്കുന്ന ഈ പ്ലാനുകൾ 3300 ജിബി ഡാറ്റ വരെ നൽകുന്നു. 30 എംബിപിഎസ് ഡൗൺലോഡ് വേഗതയാണ് ഈ പ്ലാനുകൾ നൽകുന്നത്. നാല് പ്ലാനുകളാണ് ഈ വിഭാഗത്തിൽ പുതുതായി അവതരിപ്പിച്ചത്. ഈ പ്ലാനുകൾ പരിശോധിക്കാം.

499 രൂപ എയർ ഫൈബർ പ്ലാൻ
499 രൂപ വിലയുള്ള ബിഎസ്‌എൻഎൽ എയർ ഫൈബർ ബേസിക് പ്ലാൻ ഉപയോക്താക്കൾക്ക് 3300 ജിബി ഡാറ്റയാണ് നൽകുന്നത്. 30 എംബിപിഎസ് ഡൌൺലോഡ് വേഗതയും ഈ പ്ലാൻ നൽകുന്നു. 3300 ജിബി അവസാനിച്ചാൽ ഈ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റയുടെ വേഗത 2 എംബിപിഎസായി കുറയും. സൌജന്യ കോളുകളും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

699 രൂപയുടെ എയർ ഫൈബർ പ്ലാൻ
699 രൂപ വിലയുള്ള ബിഎസ്‌എൻഎല്ലിന്റെ എയർ ഫൈബർ ബേസിക് പ്ലസ് പ്ലാൻ മൊത്തം 3300 ജിബി ഡാറ്റയാണ് നൽകുന്നത്. 40 എംബിപിഎസ് വരെ സ്പീഡും ഈ പ്ലാനിലൂടെ ലഭിക്കും. എഫ്യുപി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 4 എംബിപിഎസ് ആയി കുറയും. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങും നൽകുന്നു.

899 രൂപയുടെ എയർ ഫൈബർ പ്ലാൻ
ബിഎസ്‌എൻഎൽ എയർ ഫൈബർ വാല്യു പ്ലാനിന് 899 രൂപയാണ് വില. ഈ പ്ലാൻ 3300 ജിബി വരെ ഡാറ്റ നൽകുന്നു. 50 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 3300 ജിബി ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 6 എംബിപിഎസ് ഡൌൺലോഡ് വേഗത നൽകുന്നു. അൺലിമിറ്റഡ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും.

1199 രൂപയുടെ എയർ ഫൈബർ പ്ലാൻ
1199 രൂപ വിലയുള്ള ബിഎസ്‌എൻഎൽ എയർഫൈബർ പ്രീമിയം പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഡൌലോഡ് വേഗത 3300 ജിബി വരെ 70 എംബിപിഎസ് ആണ്. 3300 ജിബി കടന്നതിന് ശേഷം 10 എംബിപിഎസ്. വേഗതയിൽ ബ്രൌസ് ചെയ്യാൻ സാധിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications