ഒരു വർഷത്തേക്ക് ദിവസവും 2ജിബി ഡാറ്റ നൽകുന്ന പുതിയ പ്ലാനുമായി ബിഎസ്എൻഎൽ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 1498 രൂപ വിലയുള്ള വാർഷിക ഡാറ്റ വൗച്ചറാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ടെലിക്കോം വിപണിയിലെ മത്സരത്തിൽ സ്വകാര്യ കമ്പനികൾക്ക് നേരെ പിടിച്ച് നിൽക്കാൻ പരിശ്രമിക്കുന്ന ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ ആകർഷകമായ ആനുകൂല്യങ്ങളാണ് നൽകുന്നത്. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്ന വാർഷിക പ്ലാനുകളെക്കാൾ കുറഞ്ഞ വിലയ്ക്ക് മികച്ച ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നു.

ബിഎസ്എൻഎൽ 1498 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ പുതിയ 1498 രൂപ ഡാറ്റ വൗച്ചറിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ വേഗത 40 കെബിപിഎസായി കുറയും. ആഗസ്റ്റ് 23 മുതൽ എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 4ജി ലഭ്യമായ കേരളം അടക്കമുള്ള സർക്കിളുകളിലെ വരിക്കാർക്ക് ഏറെ ഉപയോഗപ്രദമായ പ്ലാൻ ആണ് ഇത്. ഈ വില വിഭാഗത്തിൽ 365 ദിവസം വാലിഡിറ്റിയിൽ ദിവസവും 2ജിബി ഡാറ്റ വീതം ലഭിക്കുന്നുവെന്നത് ഏറ്റവും മികച്ച ആനുകൂല്യം തന്നെയാണ്.

1500 രൂപയിൽ താഴെ വിലയുള്ള ധാരാളം ഡാറ്റ വൗച്ചറുകൾ ടെലിക്കോം കമ്പനികൾ തങ്ങളുടെ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. എയർടെലും വിഐയും ഒരേ വിലയ്ക്കാണ് ഇത്തരം പ്ലാനുകൾ നൽകുന്നത്. ജിയോ വ്യത്യസ്തമായ നിരക്കിൽ ഇത്തരമൊരു പ്ലാൻ നൽകുന്നു. വിഐയുടെ പ്ലാനിന് 1498 രൂപയും എയർടെൽ പ്ലാനിന് 1499 രൂപയുമാണ് വില വരുന്നത്. ജിയോ പ്ലാനിന് 2399 രൂപയാണ് വില വരുന്നത്. ഈ മൂന്ന് കമ്പനികളുടെയും പ്ലാനുകൾ കൂടി പരിശോധിക്കാം.

എയർടെൽ 1498 രൂപ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 1498 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ കമ്പനി 365 ദിവസത്തേക്ക് 24 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകളും 3600 എസ്എംഎസുകളും നൽകുന്നുണ്ട്. ഈ പ്ലാൻ എയർടെൽ എക്സ്സ്ട്രീം പ്രീമിയം, ഫ്രീ ഹെല്ലോട്യൂൺസ്, വിങ്ക് മ്യൂസിക്, ഓൺലൈൻ ക്ലാസുകൾ എന്നിവപോലുള്ള അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ബിഎസ്എൻഎൽ പ്ലാനിന്റെ അതേ വിലയാണ് എങ്കിലും എയർടെൽ പ്ലാനിലൂടെ ലഭിക്കുന്ന ഡാറ്റ ആനുകൂല്യം കുറവാണ്. ഇത് കുറഞ്ഞ ഡാറ്റ ഉപയോഗിക്കുന്ന ഒരുവർഷം വാലിഡിറ്റി വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ്.

വിഐ 1499 രൂപ പ്രീപെയ്ഡ് പ്ലാൻ
വിഐയുടെ 1499 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 24 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. 365 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഈ പ്ലാൻ 3600 എസ്എംഎസുകളും ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. വിഐ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ഗെയിമുകൾ എംപിഎല്ലിൽ കളിക്കാനായി ഈ പ്ലാൻ 125 രൂപ ബോണസ് ക്യാഷ് നൽകുന്നു. സോമാറ്റോയിൽ നിന്നുള്ള ഭക്ഷണ ഓർഡറുകൾക്ക് പ്രതിദിനം 75 രൂപ കിഴിവും ലഭിക്കും.

ജിയോ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ
റിലയൻസ് ജിയോയുടെ 2399 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 730 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകളും നൽകുന്നുണ്ട്. പ്ലാനിലൂടെ ജിയോ ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്ക്രിപ്ഷനും ലഭിക്കും. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനിന് സമാനമനായി ഈ പ്ലാനിലൂടെയും 365 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്.


Click it and Unblock the Notifications








