സ്വകാര്യ കമ്പനികൾക്ക് പിന്നാലെ ഡാറ്റ നിയന്ത്രണമില്ലാത്ത കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ
ഇന്ത്യയിടെ സ്വകാര്യ ടെലിക്കോം കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിൽ ദിവസേനയുള്ള ഡാറ്റ നിയന്ത്രണങ്ങൾ ഇല്ലാത്ത വാലിഡിറ്റി കാലയളവിലേക്ക് മൊത്തം നിശ്ചിത ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബിഎസ്എൻഎല്ലും സമാനമായ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. 447 രൂപ വിലയുള്ള പ്ലാനാണ് ബിഎസ്എൻഎൽ പുറത്തിറക്കിയത്. ഈ പ്ലാൻ 60 ദിവസത്തെ വാലിഡിറ്റി നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്.

ബിഎസ്എൻഎൽ 447 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ പുതിയ പ്രീപെയ്ഡ് പ്ലാനിന് 447 രൂപയാണ് വില. ഈ പ്ലാൻ 60 ദിവസത്തെ വാലിഡിറ്റി കാലയളവിൽ സൌജന്യ കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 ജിബി ഡാറ്റ നൽകുന്ന പ്ലാൻ സൌജന്യ ബിഎസ്‌എൻഎൽ ട്യൂണുകളും ഇറോസ് നൗ വിനോദ സേവനങ്ങളും ഇതിനൊപ്പം നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഇതൊരു മികച്ച കോംബോ ഓഫറാണ്. സാധാരണ 54 ദിവസം വാലിഡിറ്റി നൽകുന്ന രണ്ടുമാസത്തെ പ്ലാനുകളാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഈ പ്ലാൻ 60 ദിവസം വാലിഡിറ്റി നൽകുന്നു.

247 രൂപ, 1999 രൂപ പ്ലാനുകളിൽ മാറ്റം വരുത്തി
പുതിയ പ്ലാൻ അവതരിപ്പിച്ചതിനൊപ്പം തന്നെ ബിഎസ്‌എൻഎൽ 247 രൂപ വിലയുള്ള ഹ്രസ്വകാല വൗച്ചറുകളും 1999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ വൗച്ചറും പുതുക്കിയിട്ടുണ്ട്. ഈ രണ്ട് വൗച്ചറുകളിലെയും ദിവസേനയുള്ള ഡാറ്റ നിയന്ത്രണം ബിഎസ്എൻഎൽ എടുത്ത് മാറ്റി. 247 രൂപ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് 30 ദിവസത്തേക്ക് 50 ജിബി അതിവേഗ ഡാറ്റ ലഭിക്കും. 1999 രൂപ വിലയുള്ള പ്ലാൻ വൗച്ചർ 500 ജിബി ഡാറ്റയാണ് നൽകുന്നത്. ഇരു പ്ലാനുകളിലും ദിവസേനയുള്ള ഡാറ്റ നിയന്ത്രണം ഇല്ല.

ജിയോ 447 രൂപ പ്ലാൻ
സ്വകാര്യ ടെൽകോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ 60 ദിവസത്തെ വാലിഡിറ്റിയും ദിവസേന ഡാറ്റ നിയന്ത്രണം ഇല്ലാത്ത പ്ലാനുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് ബിഎസ്എൻഎല്ലിന്റെ നീക്കം. ജിയോയാണ് ഇത്തരമൊരു പ്ലാൻ ആദ്യം അവതരിപ്പിച്ചത്. ജിയോയുടെ 447 രൂപ പ്ലാൻ 60 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ്, ജിയോ ആപ്പുകളിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ എന്നിവയും ഈ പ്ലാൻ നൽകുന്നു.

വിഐ 447 രൂപ പ്ലാൻ
വിഐ 447 രൂപ പ്രീപെയ്ഡ് പ്ലാൻ 60 ദിവസത്തേക്ക് പ്രതിദിന ഡാറ്റാ ലിമിറ്റ് ഇല്ലാതെ 50ജിബി ഡാറ്റയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് സൌജന്യ ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. പ്രതിദിന ഡാറ്റ പരിധി ഉണ്ടായിരിക്കില്ല. മൊത്തത്തിൽ ലഭിക്കുന്ന ഡാറ്റ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.

എയർടെൽ 456 രൂപ പ്ലാൻ
എയർടെല്ലിന്റെ 456 രൂപ പ്രീപെയ്ഡ് പ്ലാൻ 60 ദിവസത്തെ വാലിഡിറ്റി തന്നെയാണ് നൽകുന്നത്. 50 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഡാറ്റ തീർന്നുപോയാൽ ഉപയോക്താക്കൾ ഒരു മെഗാബൈറ്റിന് 50 പൈസ നൽകണം. പ്രൈം വീഡിയോ മൊബൈൽ പതിപ്പിലേക്കുള്ള ആക്സസ്, സൌജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം പ്രീമിയം, ഫാസ്റ്റ് ടാഗിൽ 100 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications








