2 ജിബി ഡാറ്റയും സൌജന്യ കോളിങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ 49 രൂപ പ്ലാൻ

|

ബി‌എസ്‌എൻ‌എൽ അടുത്തിടെയായി നിരവധി പ്രീപെയ്ഡ് പ്ലാനുകളും സേവനങ്ങളും ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ഐപിടിവി സേവനങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കേരളത്തിലെ ചില ഇടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. എല്ലാ നിലയിലും സ്വകാര്യ കമ്പനികളോട് മത്സരിച്ച് വിപണിയിൽ പിടിച്ച് നിൽകുന്ന ബിഎസ്എൻഎൽ പുതിയൊരു പ്രീപ്പെയ്ഡ് പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ്.

49 രൂപ

49 രൂപ വിലയുള്ള പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 2ജിബി ഡാറ്റയാണ് ലഭിക്കുന്നത്. സൌജന്യകോളിങും ഈ പ്ലാനിലൂടെ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. പ്ലാൻ നൽകുന്ന സൌജന്യ കോളുകൾക്ക് 100 മിനിറ്റ് എന്ന ലിമിറ്റ് ഉണ്ട്. ഈ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താക്കൾ മിനിറ്റിന് 45 പൈസ നൽകേണ്ടി വരും. ഈ പ്ലൻ എസ്ടിവി കോംബോ 49 എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു മാസം മുഴുവൻ വാലിഡിറ്റിയും കുറഞ്ഞ ആനുകൂല്യങ്ങളും മാത്രം.ആവശ്യമുള്ളവർക്ക് ഈ പ്ലാൻ പ്രയോജനപ്പെടും.

കൂടുതൽ വായിക്കുക: 395 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻകൂടുതൽ വായിക്കുക: 395 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംങുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

ബി‌എസ്‌എൻ‌എല്ലിന്റെ 94 രൂപ, 95 രൂപ പ്ലാനുകൾ

ബി‌എസ്‌എൻ‌എല്ലിന്റെ 94 രൂപ, 95 രൂപ പ്ലാനുകൾ

49 രൂപയുടെ പ്ലാനിന് പുറമേ ബിഎസ്എൻഎൽ മറ്റ് രണ്ട് പ്ലാനുകൾ കൂടി ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്. 94 രൂപ, 95 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 94 രൂപയുടെ ആദ്യ പ്ലാനിന് 90 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 3 ജിബി ഡാറ്റ നൽകുന്നു. 100 മിനുറ്റ് ലിമിറ്റിൽ വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

94 രൂപ

94 രൂപ പ്ലാനിലൂടെ ലോക്കൽ, റോമിംഗ് കോളുകൾ വിളിക്കാൻ കമ്പനി ഉപയോക്താക്കളെ അനുവദിക്കും. ദില്ലി, മുംബൈ എന്നിവിടങ്ങളിലെ എംടിഎൻഎൽ നെറ്റ്വർക്കിലേക്കും സൈജന്യ കോളുകൾ വിളിക്കാൻ സാധിക്കും. ഈ പ്ലാനിലൂടെ കമ്പനി റോൾഓവർ സൌകര്യം നൽകുന്നില്ല. നിശ്ചിത കാലയളവിൽ കോളുകളും ഡാറ്റയും ഉപയോഗിക്കാത്ത ആളുകളുടെ സൌജന്യ കോളുകളോ ഡാറ്റയോ നീട്ടി നൽകില്ല. ഈ പ്ലാനുകൾ റീചാർജ് ചെയ്താൽ അതത് സമയത്ത് കോളുകളും ഡാറ്റയും തീർക്കുന്നതായിരിക്കും നല്ലത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിൽ വോൾട്ടി സേവനം കൂടുതൽ സർക്കിളുകളിൽ ആരംഭിച്ചുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എല്ലിൽ വോൾട്ടി സേവനം കൂടുതൽ സർക്കിളുകളിൽ ആരംഭിച്ചു

95 രൂപ

95 രൂപയുടെ പ്ലാനിലൂടെയും ബിഎസ്എൻഎൽ 94 രൂപ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ തന്നെയാണ് നൽകുന്നത്. 95 രൂപ പ്ലാനിലെത്തുമ്പോൾ ഒരു മാറ്റമേ ഉള്ളു. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് എംടിഎൻഎൽ നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ കമ്പനി നൽകുന്നുണ്ട്. ദില്ലിസ മുംബൈ സർക്കിളുകളിലെ എംടിഎൻഎൽ ഉപയോക്താക്കളെ അധികമായി വിളിക്കേണ്ടി വരുന്ന ഉപയോക്താക്കൾക്ക് ഒരു രൂപ അധികം നൽകി ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

ദിവസവും 1.8 ജിബി ഡാറ്റ നൽകുന്ന കോംബോ പായ്ക്ക്

ദിവസവും 1.8 ജിബി ഡാറ്റ നൽകുന്ന കോംബോ പായ്ക്ക്

ബിഎസ്എൻഎൽ പുതിയൊരു കോംബോ പായ്ക്ക് കൂടിഅവതരിപ്പിച്ചിട്ടുണ്ട്. 18 രൂപ മാത്രം വിലയുള്ള ഈ കോംബോ പായ്ക്ക് രണ്ട് ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.8 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതോടൊപ്പം ബിഎസ്എൻഎൽ 429 രൂപ പ്ലാനിലൂടെ ഇപ്പോൾ 81 ദിവസത്തേക്ക് സൌജന്യ കോളിംഗ്, 100 മെസേജുകൾ, 1 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ പ്ലാനുകളെല്ലാം ഉപയോക്താക്കൾക്ക് ബി‌എസ്‌എൻ‌എൽ വെബ്‌സൈറ്റിൽ നിന്നും സി-ടോപ്പ്അപ്പ് സ്റ്റോറുകളിൽ നിന്നും റീചാർജ് ചെയ്യാൻ സാധിക്കും.

കൂടുതൽ വായിക്കുക: കേരളത്തിലെ മൂന്നിടങ്ങളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ സേവനവുമായി ബിഎസ്എൻഎൽകൂടുതൽ വായിക്കുക: കേരളത്തിലെ മൂന്നിടങ്ങളിൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ സേവനവുമായി ബിഎസ്എൻഎൽ

Best Mobiles in India

Read more about:
English summary
BSNL has introduced a plan priced at Rs 49. With this plan, users get 2GB of data. Free calling is also available through this plan. This plan is valid for 28 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X