ബിഎസ്‌എൻഎൽ അടുത്തിടെ അവതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനുകൾ
ബിഎസ്‌എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി അടുത്തിടെ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. റാഷണലൈസിങ്, റെഗുലറൈസിങ്, പ്രമോഷണൽ ഓഫറുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചത്. രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ റെഗുലറൈസ് ചെയ്തതത്, മൂന്ന് പ്രൊമോഷണൽ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചു. ഒരു പ്രീപെയ്ഡ് പ്ലാനിൽ കമ്പനി മാറ്റങ്ങൾ വരുത്തി. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും സ്വകാര്യ കമ്പനികളോട് മത്സരിക്കാനുമായിട്ടാണ് ഇത്തരം പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

‘എസ്ടിവി -298', ‘എഫ്‌ആർസി -249' എന്നീ പ്രീപെയ്ഡ് പ്ലാനുകളാണ് കമ്പനി റഗുലറൈസ് ചെയ്തിരിക്കുന്നത്. കൂടാതെ പുതുതായി അവതരിപ്പിച്ച മൂന്ന് പ്രമോഷണൽ ഓഫറുകളിൽ ‘പിവി -699', ഫുൾ ടോക്ക്ടൈം നൽകുന്ന 100 രൂപ റീചാർജ്, ‘പിവി -2399' എന്നിവയാണ് ഉള്ളത്. ഇപ്പോൾ പുതുക്കിയ പ്ലാൻ ‘എഫ്ആർസി-108' ആണ്. ഈ പ്ലാനുകളെല്ലാം തന്നെ ആകർഷകമായ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നവയാണ്.

മുകളിൽ സൂചിപ്പിച്ചതുപോലെ, ബിഎസ്‌എൻഎൽ മൂന്ന് പ്രൊമോഷണൽ ഓഫറുകളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തേത് ‘പിവി -699', ആണ്. ഈ പ്ലാൻ അടുത്ത 90 ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ. ഇന്ന് മുതൽ ജൂൺ 29 വരെ ഈ വൗച്ചർ ഉപയോഗിക്കാം. ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും 0.5 ജിബി ഡാറ്റയും നൽകുന്ന പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും നൽകുന്നു. ഈ വൗച്ചറിന് 180 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ആദ്യത്തെ 60 ദിവസത്തേക്ക് സൌജന്യ പേഴ്സണൽ റിംഗ് ബാക്ക് ടോൺ (പിആർബിടി) സേവനവും ലഭിക്കും.

രണ്ടാമത്തെ പ്രമോഷണൽ ഓഫർ ഇന്ന് ആരംഭിച്ച് അടുത്ത 60 ദിവസത്തേക്ക് ലഭ്യമാകുന്ന ‘പിവി -2399' ആണ്. മെയ് 30 വരെയാണ് ഈ ഓഫർ ലഭിക്കുന്നത്. ഈ വൗച്ചർ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്, 3 ജിബി പ്രതിദിന ഡാറ്റ, ദിവസവും 100 എസ്എംഎസ്, സൌജന്യ ഇറോസ് നൗ സബ്സ്ക്രിപ്ഷൻ, പിആർബിടി സേവനം എന്നിവ നൽകും. ഇത് മൊത്തം 437 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ്. ഉപയോക്താക്കൾക്ക് സാധാരണ വാർഷിക പ്ലാനിൽ ലഭിച്ചിരുന്നതിനേക്കാൾ 72 ദിവസത്തെ അധിക വാലിഡിറ്റിയാണ് ഈ വൌച്ചറിലൂടെ ലഭിക്കുന്നത്.

2021 ഏപ്രിൽ 4 മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്നാമത്തെയും അവസാനത്തെയും പ്രമോഷണൽ ഓഫർ 100 രൂപ ടോപ്പ്-അപ്പുള്ള ‘ഫുൾ ടോക്ക് ടൈം' ഓഫറാണ്. 2021 ജൂലൈ 2 വരെ ഞായറാഴ്ചകളിൽ റീചാർജ് ചെയ്താൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു. ബിഎസ്എൻഎൽ റെഗുലറൈസ് ചെയ്ത പ്ലാനുകളുടെ പട്ടികയിൽ രണ്ട് പ്ലാനുകളാണ് ഉള്ളത്. ‘റെഗുലറൈസേഷൻ' എന്നാൽ പരിമിതമായ കാലയളവിലേക്ക് പ്രൊമോഷണൽ അടിസ്ഥാനത്തിൽ നേരത്തെ നൽകിയിരുന്ന പ്ലാനുകൾ സ്ഥിരമായി നൽകുന്നു എന്നാണ് അർത്ഥം.

റെഗുലറൈസ് ചെയ്ത എസ്ടിവി -298 ഉപയോക്താക്കൾക്ക് ദിവസവും 1 ജിബി ഡാറ്റയും 100 എസ്എംഎസുകളും നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങും ഈ പ്ലാനിലൂടെ ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ വാലിഡിറ്റി കാലയളവേക്ക് ഇറോസ് നൌ സൌജന്യമായി ആസ്വദിക്കാം. പുതിയ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമാകുന്ന എഫ്‌ആർസി -249 അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 1 ജിബി പ്രതിദിന ഡാറ്റ, 60 ദിവസം വാലിഡിറ്റി, ദിവസവും 100 എസ്എംഎസ് എന്നിവ നൽകുന്നു. ബിഎസ്എൻഎൽ റാഷണലൈസ് ചെയ്ത എഫ്‌ആർസി -108 ഇപ്പോൾ ദിവസവും 1 ജിബി ഡാറ്റ നൽകുന്നതിന് പുറമേ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യവും 28 ദിവസത്തേക്ക് മൊത്തം 500 എസ്എംഎസുകളും നൽകുന്നു.


Click it and Unblock the Notifications