വെറും 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുമായി കിടിലൻ BSNL പ്ലാൻ

|

ടെലിക്കോം വിപണിയെ ഞെട്ടിക്കുന്ന പുതിയൊരു പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എൻഎൽ (BSNL). വെറും 19 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനാണ് പൊതുമേഖലാ ടെലിക്കോം കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് വലിയ തിരിച്ചടി ഉണ്ടാക്കുന്ന തരത്തിലുള്ള ആനുകൂല്യങ്ങളാണ് വെറും 19 രൂപയ്ക്ക് ബിഎസ്എൻഎൽ നൽകുന്നത്. സെക്കന്ററി സിം കാർഡായി ബിഎസ്എൻഎൽ ഉപയോഗിക്കുന്ന ആളുകൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പ്ലാൻ.

 

ഒരു മാസത്തെ വാലിഡിറ്റി

ബാങ്കുകളിലും മറ്റും നൽകിയിട്ടുള്ള നമ്മുടെ പഴയ നമ്പർ നമ്മൾ കോളുകൾക്കും മറ്റുമായി ഉപയോഗിക്കുന്നില്ലെങ്കിൽ പോലും ആക്ടീവ് ആയി നില നിൽക്കേണ്ടത് ആവശ്യമാണ്. എന്നാൽ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം ഡാറ്റയും മറ്റും നൽകുന്ന വില കൂടിയ പ്ലാനുകൾ മാത്രമാണ് നമുക്ക് നൽകുന്നത്. ഇത്തരമൊരു അവസരത്തിലാണ് സിം കാർഡ് ആക്ടീവ് ആയി വെക്കാനുള്ള ഒരു മാസത്തെ വാലിഡിറ്റി നൽകുന്ന മികച്ചൊരു പ്രീപെയ്ഡ് പ്ലാൻ (Prepaid Plan) ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ്എൻഎൽ 19 രൂപ പ്ലാൻ

ബിഎസ്എൻഎൽ 19 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 19 രൂപ റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. ഈ പ്ലാനിനെ വോയിസ്റേറ്റ്കട്ടർ_19 എന്നാണ് വിളിക്കുന്നത്. ഈ പ്ലാൻ ഓൺ-നെറ്റ്, ഓഫ്-നെറ്റ് കോളുകളുടെ നിരക്ക് മിനിറ്റിന് 20 പൈസയായി കുറയ്ക്കുന്നു. 19 രൂപ പ്ലാൻ റീചാർജ് ചെയ്താൽ യാതൊരു വിധ ഡാറ്റ ആനുകൂല്യങ്ങളും ലഭിക്കുകയില്ല. ഈ പ്ലാൻ നിങ്ങളുടെ സിം കാർഡ് എപ്പോഴും ആക്ടീവ് ആയി നിലനിർത്താൻ സഹായിക്കുന്നതാണ്. ഇതിലൂടെ ഇൻകമിങ് കോളുകൾ, എസ്എംഎസുകൾ എന്നിവയെല്ലാം തടസമില്ലാതെ ലഭിക്കും.

ഈ ബിഎസ്എൻഎൽ പ്ലാനിനോട് മുട്ടാൻ ജിയോയും എയർടെലും ഇച്ചിരി വിയർക്കുംഈ ബിഎസ്എൻഎൽ പ്ലാനിനോട് മുട്ടാൻ ജിയോയും എയർടെലും ഇച്ചിരി വിയർക്കും

BSNL
 

ബി‌എസ്‌എൻ‌എൽ വെറും 19 രൂപയ്ക്ക് 30 ദിവസം സിം കാർഡ് ആക്ടീവ് ആയി നിലനിർത്താനുള്ള പ്ലാൻ നൽകുന്നുമ്പോൾ സ്വകാര്യ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ 50 മുതൽ രൂപ മുതൽ 120 രൂപ വരെയുള്ള പ്ലാനുകളിലാണ് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത്. ബിഎസ്എൻഎല്ലിന്റെ 19 രൂപ പ്ലാൻ ഒരു വർഷം ഇടവേളകളില്ലാതെ റീചാർജ് ചെയ്താൽ പോലും ഉപയോക്താക്കൾക്ക് 19 x 12 എന്ന കണക്കിൽ 228 രൂപ മാത്രമേ ചിലവാകുന്നുള്ളു. ഇത്തരത്തിലുള്ള പ്ലാൻ സ്വകാര്യ ടെലിക്കോം കമ്പനികൾ ഒന്നും തന്നെ നൽകുന്നില്ല.

വോയ്സ് വൗച്ചർ പ്ലാൻ

അധികം പണം ചിലവാക്കാതെ തങ്ങളുടെ നമ്പർ ആക്ടീവ് ആയി നിലനിർത്താൻ സഹായിക്കുന്ന മികച്ച പ്ലാൻ തന്നെയാണ് 19 രൂപയുടേത്. ഒരു വർഷം മുഴുവനും ബിഎസ്എൻഎൽ ഔദ്യോഗിക വെബ്സൈറ്റിൽ വോയ്സ് വൗച്ചർ പ്ലാൻ ലിസ്റ്റിന് കീഴിൽ 19 രൂപയുടെ പ്ലാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്ത് എല്ലായിടത്തും 4ജി എത്തിക്കാൻ സാധിച്ചിട്ടില്ലെന്ന പോരായ്മ നിലനിൽക്കുമ്പോഴും ഇത്തരം പ്ലാനുകളിലൂടെ ഉപയോക്താക്കളെ ആകർഷിക്കുകയാണ് ബിഎസ്എൻഎൽ.

ബിഎസ്എൻഎൽ

സ്വകാര്യ ടെലിക്കോം കമ്പനികളെ അപേക്ഷിച്ച് റീചാർജിനായി അധികം പണം മുടക്കാത്ത ആളുകൾക്ക് വേണ്ടി കൂടുതൽ പ്ലാനുകൾ നൽകുന്ന ടെലിക്കോം സേവനദാതാവ് കൂടിയാണ് ബിഎസ്എൻഎൽ. വില കുറഞ്ഞ മറ്റ് ചില പ്ലാനുകളും ബിഎസ്എൻഎല്ലിനുണ്ട്. 200 രൂപയിൽ താഴെ മാത്രം വിലയിൽ ഡാറ്റും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ നോക്കാം. 99 രൂപ മുതൽ 197 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ഇതിലുള്ളത്.

599 രൂപയ്ക്ക് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ599 രൂപയ്ക്ക് അതിശയിപ്പിക്കുന്ന ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ

99 രൂപയുടെ പ്ലാൻ

99 രൂപയുടെ പ്ലാൻ

ബിഎസ്എൻഎൽ 99 രൂപ പ്രീപെയ്ഡ് പ്ലാനിനെ എസ്ടിവി99 എന്നാണ് അറിയപ്പെടുന്നത്. 19 രൂപ പ്ലാനിലൂടെ കോളുകൾക്ക് നിരക്ക് കുറയുകയും 30 ദിവസത്തെ വാലിഡിറ്റിയും ലഭിക്കുമെങ്കിൽ ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. പേഴ്സണലൈസ്ഡ് റിങ്ബാക്ക് ടോണും പ്ലാൻ നൽകുന്നുണ്ട്. 22 ദിവസത്തെ വാലിഡിറ്റിയാണ് 99 രൂപ പ്ലാനിലൂടെ ലഭിക്ുന്നത്. യാതൊരു വിധ ഡാറ്റ ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നില്ല.

153 രൂപയുടെ പ്ലാൻ

153 രൂപയുടെ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 153 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ ആനുകൂല്യത്തിന് പുറമേ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും 153 രൂപ പ്ലാൻ നൽകുന്നുണ്ട്. പ്രതിദിനം 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി പ്ലാനിലൂടെ 42 ജിബി ഡാറ്റ ലഭിക്കുന്നു.

187 രൂപയുടെ പ്ലാൻ

187 രൂപയുടെ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ എസ്ടിവി187 എന്നാണ് അറിയപ്പെടുന്നത്. ദിവസവും 2 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റ ലഭിക്കും. ദിവസവുമുള്ള 2 ജിബി തീർന്നു കഴിഞ്ഞാൽ ഡാറ്റ വേഗത 80 കെബിപിഎസ് ആയി കുറയുന്നു.

ഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾഇത് ബിഎസ്എൻഎല്ലിന് മാത്രം സ്വന്തം; കുറഞ്ഞ വിലയും 90 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾ

197 രൂപയുടെ പ്ലാൻ

197 രൂപയുടെ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 197 രൂപ പ്ലാൻ ദിവസവും 2 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിന് 180 ദിവസത്തെ സർവ്വീസ് വാലിഡിറ്റിയുണ്ട്. എന്നാൽ ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും വെറും 18 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു. ദിവസം 100 മെസേജുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നീ ആനുകൂല്യങ്ങളും 18 ദിവസത്തേക്ക് ലഭിക്കുന്നു. സിങ് മ്യൂസിക്ക് ആപ്പിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്. കുറഞ്ഞ നിരക്കിൽ കൂടുതൽ സർവ്വീസ് വാലിഡിറ്റി വേണ്ട ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

Best Mobiles in India

English summary
BSNL has introduced a new prepaid plan that will shock the telecom market. BSNL has launched a one-month validity plan for just Rs 19.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X