മികച്ച ഡാറ്റ ആനുകൂല്യവുമായി ബിഎസ്എൻഎൽ 251 രൂപയുടെ വർക്ക് ഫ്രം ഹോം പ്ലാൻ അവതരിപ്പിച്ചു

|

കൊറോണ വൈറസ് കാരണം നിരവധി ആളുകളാണ് വീടുകളിൽ തന്നെ ഇരുന്ന് ജോലി ചെയ്യുന്ന വർക്ക് ഫ്രം ഹോം എന്ന രീതിയിൽ ജിവിക്കുന്നത്. മിക്ക ആളുകളും മൊബൈൽ ഡാറ്റയെ ജോലി ചെയ്യാനായി ഉപയോഗിക്കുന്നു. ഇത്തരമൊരു സന്ദർഭത്തിലാണ് ടെലിക്കോം കമ്പനികൾ വർക്ക് ഫ്രം ഹോം പ്ലാനുകൾ അവതരിപ്പിച്ച് തുടങ്ങിയത്. ബിഎസ്എൻഎല്ലും നിരവധി വർക്ക് ഫ്രം ഹോം പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ആ പ്ലാനുകളുടെ പട്ടികയിലേക്ക് പുതിയൊരു പ്ലാൻ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് ഇപ്പോൾ ബിഎസ്എൻഎൽ.

ബിഎസ്എൻഎൽ 251 രൂപ വർക്ക് ഫ്രം ഹോം പ്ലാൻ

ബിഎസ്എൻഎൽ 251 രൂപ വർക്ക് ഫ്രം ഹോം പ്ലാൻ

ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ച വർക്ക് ഫ്രം ഹോം പ്ലാനിന് 251 രൂപയാണ് വില. ഇത് കൂടാതെ കമ്പനി 56 രൂപ, 151 രൂപ നിരക്കുകളിൽ രണ്ട് പ്ലാൻ കൂടി ഈ വിഭാഗത്തിൽ നൽകുന്നുണ്ട്. 56 രൂപ പ്ലാൻ പത്ത് ദിവസത്തേക്ക് 10 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. 151 രൂപയുടെ എസ്ടിവി 40 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ്. ഇതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ഡാറ്റ, വാലിഡിറ്റി ആനുകൂല്യങ്ങളാണ് പുതിയ 251 രൂപ പ്ലാൻ നൽകുന്നത്.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചുകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ദിവസവും 2 ജിബി ഡാറ്റ നൽകുന്ന 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു

 പുതിയ വർക്ക് ഫ്രം ഹോം പ്ലാൻ

ബിഎസ്എൻഎല്ലിന്റെ പുതിയ വർക്ക് ഫ്രം ഹോം പ്ലാനിന് 251 രൂപ വില വരുന്നുണ്ട് എങ്കിലും മറ്റ് രണ്ട് വർക്ക് ഫ്രം ഹോം പ്ലാനുകളെക്കാൾ മികച്ച ആനുകൂല്യം ഈ പ്ലാൻ നൽകുന്നുണ്ട്. ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിലൂടെ 28 ദിവസത്തെ വാലിഡിറ്റിയിൽ 70 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ബിഎസ്എൻഎൽ സിംഗ് മ്യൂസിക് ആപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ പ്ലാൻ അവതരിപ്പിച്ചത്.

സ്വകാര്യ കമ്പനികളുടെ വർക്ക് ഫ്രം ഹോം പ്ലാനുകൾ

സ്വകാര്യ കമ്പനികളുടെ വർക്ക് ഫ്രം ഹോം പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും കരുത്തരായ റിലയൻസ് ജിയോയും ചില വർക്ക് ഫ്രം ഹോം പ്ലാനുകൾ നൽകുന്നുണ്ട്. ജിയോയുടെ പ്ലാനുകൾക്ക് 151 രൂപ, 201 രൂപ, 251 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ഈ പ്ലാനുകളിലൂടെ 30 ജിബി, 40 ജിബി, 50 ജിബി ഡാറ്റ ആനുകൂല്യങ്ങളാണ് ജിയോ നൽകുന്നത്. എയർടെല്ലും വിഐയും തങ്ങളുടെ ഉപയോക്താക്കൾക്കായി 251 രൂപയുടെ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനുകളിലൂടെ 50 ജിബി ഡാറ്റയാണ് ഇരു കമ്പനികളും നൽകുന്നത്.

കൂടുതൽ വായിക്കുക: 2021 ജനുവരി 1 വരെ ബി‌എസ്‌എൻ‌എൽ സിം സൌജന്യമായി നൽകുന്നുകൂടുതൽ വായിക്കുക: 2021 ജനുവരി 1 വരെ ബി‌എസ്‌എൻ‌എൽ സിം സൌജന്യമായി നൽകുന്നു

വിഐ

വിഐ (വോഡഫോൺ-ഐഡിയ) വർക്ക് ഫ്രം ഹോം വിഭാഗത്തിൽ തന്നെ 351രൂപയുടെ മറ്റൊരു പ്ലാനും നൽകുന്നുണ്ട്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ 251 രൂപ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വിലയിലെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെല്ലാം കുറവ് ഡാറ്റ മാത്രമാണ് നൽകുന്നത്. ജിയോ, വിഐ, എയർടെൽ എന്നിവ 50 ജിബി ഡാറ്റയാണ് നൽകുന്നത്. ബിഎസ്എൻഎൽ പ്ലാൻ 20 ജിബി ഡാറ്റ അധികമായി നൽകുന്നു. കേരളത്തിൽ 251 രൂപ പ്ലാനിലൂടെ 4ജി ഡാറ്റ ലഭിക്കും എന്നതിനാൽ ഇത് ഏറെ ലാഭകരമാണ്.

22 ടെലികോം സർക്കിളുകളിൽ ബി‌എസ്‌എൻ‌എല്ലിന് ലൈസൻസ്

22 ടെലികോം സർക്കിളുകളിൽ ബി‌എസ്‌എൻ‌എല്ലിന് ലൈസൻസ്

22 സർക്കിളുകളിലും പ്രവർത്തിക്കാൻ ബിഎസ്എൻഎല്ലിന് ലൈസൻസ് ലഭിച്ചു. നേരത്തെ ഇതിന് 20 സർക്കിളുകളിൽ മാത്രം പ്രവർത്തിക്കാനായിരുന്നു അനുമതി. ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് ബിഎസ്എൻല്ലിന് ഇപ്പോൾ ദില്ലി, മുംബൈ എന്നിവയിൽ കൂടി പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. നേരത്തെ ഇവ എംടിഎൻഎൽ സർക്കിളുകൾ ആയിരുന്നു. എംടിഎൻഎൽ ബിഎസ്എൻഎല്ലുമായി ലയിപ്പിച്ചതിന് പിന്നാലെയാണ് ഈ നടപടി.

കൂടുതൽ വായിക്കുക: ലോകം 5ജിയിലെത്തിയിട്ടും 4ജി നേടാനാവാതെ ബിഎസ്എൻഎൽകൂടുതൽ വായിക്കുക: ലോകം 5ജിയിലെത്തിയിട്ടും 4ജി നേടാനാവാതെ ബിഎസ്എൻഎൽ

Best Mobiles in India

English summary
BSNL's new Work from Home plan is priced at Rs 251. This plan offers 70GB of data for 28 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X