Home
News

ദിവസവും 2 ജിബി ഡാറ്റയും 395 ദിവസം വാലിഡിറ്റിയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു, ദിവസവും 2 ജിബി ഡാറ്റ, 395 ദിവസത്തെ വാലിഡിറ്റി എന്നീ മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാനിന് 797 രൂപയാണ് വില. ഇത്രയും വാലിഡിറ്റി നൽകുന്ന വില കുറഞ്ഞൊരു പ്ലാൻ മറ്റൊരു ടെലിക്കോം കമ്പനികളും നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ഈ പ്ലാൻ റീചാർജ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യം പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം 60 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു എന്നതാണ്. സർവ്വീസ് വാലിഡിറ്റിയാണ് 395 ദിവസവും ലഭിക്കുന്നത്.

395 ദിവസം വാലിഡിറ്റി

395 ദിവസത്തേക്ക് ഇൻകമിങ് കോളുകൾ, എസ്എംഎസുകൾ എന്നിവ ഉണ്ടായിരിക്കും. എന്നാൽ ആദ്യത്തെ 60 ദിവസത്തിന് ശേഷം കോളുകൾ വിളിക്കാനോ എസ്എംഎസ് അയക്കാനോ ഡാറ്റ ഉപയോഗിക്കാനോ വേണ്ടി നമ്മൾ പ്രത്യേകം റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കേണ്ടി വരും. സെക്കന്ററി സിം കാർഡ് ആയി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിക്കുന്ന ആളുകൾക്ക് ഇത് മികച്ചൊരു പ്ലാൻ തന്നെയാണ്. കുറഞ്ഞ വിലയിൽ ഒരു വർഷത്തിൽ അധികം നമ്പർ ആക്ടിവേറ്റ് ആയി സൂക്ഷിക്കാൻ ഈ പ്ലാൻ സഹായിക്കുന്നു.

ബിഎസ്എൻഎൽ 797 രൂപ പ്ലാൻ: ആനുകൂല്യങ്ങൾ

ബിഎസ്എൻഎൽ 797 രൂപ പ്ലാൻ: ആനുകൂല്യങ്ങൾ

ബിഎസ്എൻഎല്ലിന്റെ പുതിയ 797 രൂപ പ്രീപെയ്ഡ് പ്ലാൻ മുകളിൽ സൂചിപ്പിച്ചത് പോലെ ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ഈ ആനുകൂല്യങ്ങളെല്ലാം ആദ്യത്തെ 60 ദിവസത്തേക്ക് മാത്രമാണ് ലഭിക്കുന്നത്. 60 ദിവസത്തേക്ക് മൊത്തം 120 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. ദിവസവുമുള്ള 2 ജിബി പ്രതിദിന ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ വേഗത 80 കെബിപിഎസ് ആയി കുറയുന്നു. 60 ദിവസത്തിന് ശേഷം ആനുകൂല്യങ്ങൾ എല്ലാം അവസാനിക്കും. എന്നാൽ സിം കാർഡ് ആക്ടീവ് ആയി തുടരും.

വാലിഡിറ്റി

797 രൂപ പ്ലാനിന്റെ സാധാരണ വാലിഡിറ്റി 395 ദിവസമാണ്, എന്നാൽ 2022 ജൂൺ 12 വരെ ഉപയോക്താക്കൾ ഈ പ്ലാൻ റീചാർജ് ചെയ്യുമ്പോൾ പ്ലാനിനൊപ്പം 30 ദിവസത്തെ അധിക വാലിഡിറ്റിയും ലഭിക്കും. അതായത് മൊത്തം 425 ദിവസത്തെ വാലിഡിറ്റി ലഭിക്കും. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം റീചാർജ് ചെയ്യാൻ കഴിയുന്ന ധാരാളം ടോക്ക്ടൈം വൗച്ചറുകളും ഡാറ്റ വൗച്ചറുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട് അതുകൊണ്ട് തന്നെ ആദ്യത്തെ 60 ദിവസത്തിന് ശേഷം ഡാറ്റയോ കോളിങ് ആനുകൂല്യങ്ങളോ വേണ്ടവർക്ക് അതിനുള്ള പ്ലാനുകൾ കുറഞ്ഞ നിരക്കിൽ തന്നെ സ്വന്തമാക്കാം.

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന മറ്റ് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന മറ്റ് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ എസ്ടിവി 187 എന്ന പ്ലാനാണ് ദിവസവും 2 ജിബി ഡാറ്റ നൽകുന്നതിൽ ആദ്യത്തേത്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയ്ക്കൊപ്പം ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കുന്നു. 187 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ വാലിഡിറ്റി കാലയളവിൽ മൊത്തത്തിൽ 56 ജിബി ഡാറ്റയും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. അടുത്തത്199 രൂപ പ്ലാനാണ്. ഈ പ്ലാനിലൂടെ വരിക്കാർക്ക് എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ്, ദിവസവും 2 ജിബി ഡാറ്റ എന്നിവ ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി 30 ദിവസമാണ്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 60 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. എസ്എംഎസ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും.

ബിഎസ്എൻഎൽ 365 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 365 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും നൽകുന്നു. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ലോക്ധൂൺ കണ്ടന്റിലേക്കുള്ള സൌജന്യ ആക്സസ്, സൗജന്യ ട്യൂൺ എന്നിവയും പ്ലാൻ നൽകുന്നു. ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ 60 ദിവസത്തേക്ക് മാത്രമേ ലഭ്യമാകു എങ്കിലും പ്ലാൻ നൽകുന്ന വാലിഡിറ്റി 365 ദിവസമാണ്. 1699 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് ലഭിക്കും. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാനിലൂടെ ലഭിക്കും.

1699 രൂപ പ്ലാൻ

1699 രൂപ പ്ലാൻ അൺലിമിറ്റഡ് സോങ് ചേഞ്ച് ഓപ്ഷനുള്ള പിആർബിടി സേവനവുമായിട്ടാണ് വരുന്നത്. 1699 രൂപ പ്ലാനിന് 300 ദിവസത്തേ വാലിഡിറ്റിയാണ് ഉള്ളത്. ഈ ദീർഘകാല പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 600 ജിബി ഡാറ്റ നൽകുന്നു. ബിഎസ്എൻഎൽ എസ്ടിവി999 പ്രീപെയ്ഡ് പ്ലാൻ ദിവസവും 2ജിബി ഡാറ്റ നൽകുന്ന ഏറ്റവും വില കൂടിയ പ്ലാനാണ്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ നൽകുന്ന ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. ഇതൊരു വാർഷിക പ്ലാനാണ്. 365 ദിവസത്തെ വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 730 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ പ്ലാൻ ലോക്ധൂൺ കണ്ടന്റ്, സൗജന്യ കോളർ ട്യൂൺ, ഇറോസ് നൗ എന്നിവയിലേക്കുള്ള ആക്സസ് നൽകുന്നു.

Best Mobiles in India

English summary
BSNL has introduced a new prepaid plan that offers 2GB of data per day and 395 days validity at a price of Rs 797.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X