Home
News

അൺലിമിറ്റഡ് കോളിങും ഡാറ്റയുമായി ബിഎസ്എൻഎല്ലിന്റെ പുതിയ മൂന്ന് റീചാർജ് പ്ലാനുകൾ

ഓഗസ്റ്റിൽ വാലിഡിറ്റി അവസാനിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി ബിഎസ്എൻഎൽ പുതിയ റീചാർജ് വൗച്ചറുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഗ്രേസ് പിരീഡിന് കീഴിലുള്ള ഉപയോക്താക്കൾക്കായിരിക്കും ഈ പ്ലാനുകൾ ഉപയോഗപ്പെടുന്നത്. മൂന്ന് വൌച്ചറുകളാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. 201 രൂപ പ്ലാൻ, 139 രൂപ പ്ലാൻ, 1,199 രൂപ പ്ലാൻ എന്നിവയാണ് ഈ പുതിയ പ്ലാനുകൾ. ടെലിക്കോം വിപണിയിലെ മത്സരത്തിൽ സ്വകാര്യകമ്പനികൾക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ബിഎസ്എൻഎല്ലിന്റെ ഈ നീക്കം.

201 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 201 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 90 ദിവസം വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ വാലിഡിറ്റി കാലയളവിലേക്കായി എല്ലാ നെറ്റ്‌വർക്കുകളിലേക്കും വിളിക്കുന്നതിന് 300 മിനിറ്റ് കോളുകളാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 6 ജിബി ഡാറ്റയും അതേ 99 സൗജന്യ മെസേജുകളും ഈ പ്ലാനിലൂടെ ബിഎസ്എൻഎൽ നൽകുന്നു. വാലിഡിറ്റിക്ക് പ്രാധാന്യം കെടുക്കുന്ന, കോളിങ്, ഡാറ്റ എന്നിവ മിതമായി ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ആകർഷകമായ പ്ലാൻ തന്നെയാണ് ഇത്.

139 രൂപ

ബിഎസ്എൻഎൽ അവതരിപ്പിച്ച 139 രൂപയുടെ പുതിയ പ്ലാൻ ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ എല്ലാ സർക്കിളുകളിലെയും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. 2 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. പക്ഷേ 80 കെബിപിഎസ് വേഗത മാത്രമേ ലഭിക്കുകയുള്ളു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ദിവസവും 100 മെസേജുകളും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഒരു മാസത്തേക്ക് സർവ്വീസ് വാലിഡിറ്റി വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

1,199 രൂപ

ബിഎസ്എൻഎല്ലിന്റെ 1,199 രൂപ വിലയുള്ള പുതിയ പ്ലാൻ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യം നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കും 24 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 365 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാൻ ദിവസവും 100 മെസേജുകളും നൽകുന്നുണ്ട്. ഒരു വർഷം മുഴുവൻ സർവ്വീസ് വാലിഡിറ്റി നൽകാൻ ഈ പ്ലാനിന് സാധിക്കുന്നു എന്നതാണ് ഈ പ്ലാനിനെ ആകർഷകമാക്കുന്നത്. ഡാറ്റ അധികം ഉപയോഗിക്കാത്ത ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിങ് ലഭിക്കുന്നതിനാൽ സാധാരണ ആളുകൾക്ക് മികച്ച ചോയിസായിരിക്കും ഈ പ്ലാൻ.

 റീചാർജ്

ബിഎസ്എൻഎൽ അവതരിപ്പിച്ചിക്കുന്ന പുതിയ പ്ലാനുകൾ നിങ്ങളുടെ നമ്പരിൽ റീചാർജ് ചെയ്യുന്നതിന് മുമ്പ് നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റിയം മറ്റ് കാര്യങ്ങളും അറിയണം, അതിനായി ഉപയോക്താക്കൾക്ക് *123#ഡയൽ ചെയ്യാം. ഇതിലൂടെ ബിഎസ്എൻഎൽ നിങ്ങളുടെ പ്ലാനിന്റെ വാലിഡിറ്റിയും ഗ്രേസ് പിരീഡും കാണിക്കും. ഗ്രേസ്പീരിഡിന് കീഴിൽ ഉള്ള ആളുകൾക്ക ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

ബിഎസ്എൻഎൽ ഇസിം പ്ലാനുകൾ

ബിഎസ്എൻഎൽ ഇസിം പ്ലാനുകൾ

പുതിയ റീചാർജ് വൗച്ചറുകൾക്ക് പുറമേ ബിഎസ്എൻഎൽ ഇസിം സെഗ്മെന്റിനായുള്ള പ്ലാനുകൾ ആരംഭിച്ചു. 1.5 ലക്ഷം കണക്ഷനുകൾക്കായി M2M, IoT കണക്ഷനുകൾക്കുള്ള താരിഫ് സ്ലാബുകൾ പുറത്തിറക്കി. കമ്പനി മറ്റ് ഇസിം പ്ലാനുകൾ പരിഷ്കരിക്കുകയും സ്വകാര്യ എപിഎൻ ഉപയോഗിച്ച് വാർഷിക നിരക്കുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പുതുതായി ആരംഭിച്ച പ്ലാനുകൾ IoT 1, IoT 2, IoT 3, IoT 4, IoT 5, IoT 6, IoT 7, IoT 7, IoT 8, IoT 9, IoT 10. എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. ഈ പ്ലാനുകൾ പ്രതിമാസം 10MB, 50MB, 100MB, 300MB, 500MB, 1GB, 5GB, 10GB, 25GB, 60GB ഡാറ്റ നൽകുന്നു.

More from GizBot

Best Mobiles in India

English summary
BSNL launches new prepaid plans These plans are available at Rs 201, Rs 139 and Rs 1,199.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X