സ്വകാര്യ കമ്പനികളെ നേരിടാൻ 20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുമായി ബിഎസ്എൻഎൽ

|

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. സ്വകാര്യ കമ്പനികൾക്കിടയിൽ പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്ന ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യ ടെലിക്കോം കമ്പനികൾ തങ്ങളുടെ പ്ലാനുകൾക്ക് വില വർധിപ്പിച്ച അവസരത്തിൽ പ്ലാനുകളിൽ മാറ്റം വരുത്താത്ത ബിഎസ്എൻഎൽ ഇപ്പോൾ റീചാർജിനായി കൂടുതൽ പണം മുടക്കാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചത്.

 

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ അതിന്റെ വരിക്കാർക്ക് മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ പ്ലാനുകൾ നൽകുന്നതിനൊപ്പം തന്നെ കൂടുതൽ വാലിഡിറ്റിയും ഡാറ്റാ ആനുകൂല്യങ്ങളും നൽകുന്നുണ്ട്. തിരഞ്ഞെടുത്ത സർക്കിളുകളിലെ ആനുകൂല്യങ്ങൾ സ്വകാര്യ ഓപ്പറേറ്റർമാർ കുറച്ചിരുന്നു. ഇതിനെ തുടർന്ന് വിവിധ സർക്കിളുകളിലെ ഉപഭോക്താക്കൾ വൻതോതിൽ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ അവസരത്തിലാണ് 20 രൂപയിൽ താഴെ വിലയുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾഎല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

20 രൂപയിൽ താഴെ വിലയുള്ള പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ പുതിയ മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളിലൂടെ 2 ജിബി വരെ അധിക ഡാറ്റയാണ് ലഭിക്കുന്നത്. നിലവിലുള്ള പ്ലാനുകളുടെ ദൈനംദിന ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ കൂടുതൽ ഡാറ്റയ്ക്കായി ആശ്രയിക്കാവുന്ന പ്ലാനുകളാണ് ഇവ മൂന്നും. 13 രൂപ, 16 രൂപ, 19 രൂപ വിലയിൽ ലഭ്യമാകുന്ന ഡാറ്റ വൌച്ചറുകളാണ് ഇവ. ഈ പ്ലാനുകൾ 2 ജിബി വരെ ഡാറ്റയും 1 ദിവസത്തെ വാലിഡിറ്റിയുമാണ് നൽകുന്നത്. എമർജൻസി വൗച്ചറുകൾ എന്ന നിലയിൽ ഇവ എല്ലാ സർക്കിളുകളിലും ലഭ്യമാകും.

13 രൂപ പ്രീപെയ്ഡ് പ്ലാൻ
 

ബിഎസ്എൻഎല്ലിന്റെ 13 രൂപ പ്രീപെയ്ഡ് പ്ലാൻ നെറ്റ് ബ്രൗസ് ചെയ്യുന്നതിനും വീഡിയോകൾ സ്ട്രീമിങ് ചെയ്യുന്നതിനും 2 ജിബി ഡാറ്റ നൽകുന്നു. ഈ ഡാറ്റ ആനുകൂല്യത്തിന് പുറമെ 1 ദിവസത്തെ വാലിഡിറ്റിയും പ്ലാനിലൂടെ ലഭിക്കും. അതായത് പ്ലാൻ റീചാർജ് ചെയ്താൽ ഒരു ദിവസം 2 ജിബി ഡാറ്റ ലഭിക്കും. അത്യാവശ്യത്തിന് ഡാറ്റ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. 16 രൂപയുടെ പ്രീപെയ്ഡ് പ്ലാനും 2 ജിബി ഡാറ്റയും ഒരു ദിവസത്തെ വാലിഡിറ്റിയുമാണ് നൽകുന്നത്. ഇത് തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ലഭ്യമാകൂ.19 രൂപ വിലയുള്ള ബിഎസ്എൻഎൽ ഡാറ്റ വൌച്ചറും 2 ജിബി ഹൈ-സ്പീഡ് 3ജി ഡാറ്റയും സമാന വാലിഡിറ്റിയും നൽകുന്നു. ഈ പ്ലാനുകളിലൂടെ വോയിസ്, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കില്ല.

97 രൂപ മുതലുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ97 രൂപ മുതലുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ

ഡാറ്റ ലിമിറ്റ്

കോളുകൾ വിളിക്കുന്നതിനെക്കാൾ പ്രാധാന്യം ഡാറ്റയ്ക്ക് ഉണ്ട് എന്നതിനാൽ ഡാറ്റ തീർന്നുപോകുന്നത് നമുക്ക് ആലോചിക്കാൻ പറ്റാത്ത കാര്യമാണ്. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് തീർന്നുപോകുന്ന അവസരങ്ങളിൽ ഏറ സഹായകരമായവയാണ് ബിഎസ്എൻഎൽ പുതുതായി അവതരിപ്പിച്ച മൂന്ന് പ്ലാനുകൾ. 20 രൂപയിൽ താഴെ മാത്രം മുടക്കികൊണ്ട് അത്യാവശ്യ ഘടത്തിൽ 2 ജിബി ഡാറ്റ വരെ ഇതിലൂടെ ലഭിക്കുന്നു. ഗെയിമിങ്, വീഡിയോ സ്ട്രീമിങ്, വർക്ക് ഫ്രം ഹോം എന്നിവ ചെയ്യുന്ന ആളുകൾക്കെല്ലാം ഈ പ്ലാനുകൾ ഏറെ സഹായകരമാകും എന്ന് ഉറപ്പാണ്.

200 രൂപയിൽ താഴെ വിലയുള്ള പുതിയ പ്ലാനുകൾ

200 രൂപയിൽ താഴെ വിലയുള്ള പുതിയ പ്ലാനുകൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിഎസ്എൻഎൽ 200 രൂപയിൽ താഴെ വിലയുള്ള ചില പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 184 രൂപ, 185 രൂപ, 186 രൂപ വിലയുള്ള പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ പ്ലാനുകളിലൂടെ ദിവസവും 1 ജിബി ഡാറ്റ വീതമാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. കൂടാതെ 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനുകളിലൂടെ ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ഉള്ളത്. ദിവസവുമുള്ള 1 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഡാറ്റ വേഗത 84 കെബിപിഎസ് ആയി കുറയുന്നു. ഇതിനൊപ്പം Lystn പോഡ്കാസ്റ്റ് ആക്സസ് സൌജന്യമായി ലഭിക്കും.

സ്വകാര്യ കമ്പനികളെ പിടിച്ചുകെട്ടാൻ ബിഎസ്എൻഎൽ, നാല് പുതിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുസ്വകാര്യ കമ്പനികളെ പിടിച്ചുകെട്ടാൻ ബിഎസ്എൻഎൽ, നാല് പുതിയ ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു

പ്ലാനുകൾ

ഓരോ രൂപയുടെ വ്യത്യാസമുള്ള മൂന്ന് പ്ലാനുകളും തമ്മിൽ അധിക ആനുകൂല്യങ്ങളിൽ മാറ്റങ്ങൾ ഉണ്ട്. ബിഎസ്എൻഎൽ 185 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ അധിക ആനുകൂല്യമായി പ്രോഗ്രസീവ് വെബ് ആപ്പിൽ ചാലഞ്ചസ് അരീന മൊബൈൽ ഗെയിംസിന്റെ ബണ്ടിലിങ് ലഭിക്കുന്നു. എം/എസ് ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡിന്റെ ആനുകൂല്യമാണ് ഇത്. ഇത് കൂടാതെ ബിഎസ്എൻഎൽ ട്യൂൺസിലേക്കുള്ള ആക്സസും ലഭിക്കുന്നു. 186 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഹാർഡി ഗെയിമുകളുടെയും ബിഎസ്എൻഎൽ ട്യൂണുകളുടെയും അധിക ആനുകൂല്യങ്ങളാണ് ലഭിക്കുക. ഇതോടൊപ്പം 347 രൂപ വിലയുള്ള പ്ലാനും ബിഎസ്എൻഎൽ അവതരിപ്പിച്ചിരുന്നു.

ബിഎസ്എൻഎൽ 347 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ 347 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 347 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 2 ജിബി പ്രതിദിന ഡാറ്റയാണ് ലഭിക്കുന്നത്. 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്ന ഈ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. രണ്ട് മാസം വാലിഡിറ്റി ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ ആണ് ഇത്. ദിവസവും 2 ജിബി ഡാറ്റ വീതം മൊത്തത്തിൽ 112 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. എം/എസ് ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡിന്റെ പ്രോഗ്രസീവ് വെബ് ആപ്പ്(PWA)ലെ ചലഞ്ചസ് അരീന മൊബൈൽ ഗെയിമിങ് സേവനം ഈ പ്ലാനിലൂടെ ലഭിക്കും.

മാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാംമാർച്ച് അവസാനം വരെ ബിഎസ്എൻഎൽ 4ജി സിം കാർഡുകൾ സൌജന്യമായി നേടാം

Best Mobiles in India

English summary
BSNL has introduced three new prepaid plans priced below Rs 20. These plans are priced at Rs 13, Rs 16 and Rs 19 respectively.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X