മികച്ച ആനുകൂല്യങ്ങൾ നൽകുന്ന മൂന്ന് പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുമായി ബിഎസ്‌എൻഎൽ
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്‌എൻഎൽ എല്ലാ സർക്കിളുകളിലേക്കുമായി പുതിയ മൂന്ന് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 199 രൂപ, 798 രൂപ, 999 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാവുക. പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ 99 രൂപ, 225 രൂപ, 325 രൂപ, 799 രൂപ, 1125 രൂപ എന്നീ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ കമ്പനി പിൻവലിച്ചു. പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ പരിഷ്കരണങ്ങൾ വരുത്തി കൂടുതൽ ഉപയോക്താക്കളെ നേടാനുള്ള പദ്ധതികളാണ് ബിഎസ്എൻഎൽ നടപ്പാക്കുന്നത്.

199 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ
ബിഎസ്എൻഎൽ 99 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ പിൻവലിച്ചതിനൊപ്പം അവതരിപ്പിച്ച വില കുറഞ്ഞ പ്ലാനാണ് 199 രൂപയുടേത്. ഈ പോസ്റ്റ്‌പെയ്ഡ് പ്ലാനാണ് ബിഎസ്എൻഎല്ലിന്റെ ഇപ്പോഴുള്ളതിൽ വച്ച് ഏറ്റവും വില കുറഞ്ഞ പ്ലാൻ. എംടിഎൻഎൽ സർക്കിളുകളിലേക്ക് ഉൾപ്പെടെ 300 മിനിറ്റ് ഓഫ്-നെറ്റ് വോയ്‌സ് കോളിങ് ആനുകൂല്യം നൽകുന്ന ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 75 ജിബി വരെ ഡാറ്റാ റോൾഓവർ സൌകര്യവും വാഗ്ദാനം ചെയ്യുന്നു. 25 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് ഈ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ലഭിക്കുന്നത്. ഡാറ്റാ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഒരു ജിബിക്ക് 10.24 രൂപ നിരക്ക് ഈടാക്കും. ഈ പ്ലാൻ 100 സൌജന്യ എസ്എംഎസുകളും നൽകുന്നുണ്ട്.

798 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ
798 രൂപ വിലയുള്ള പുതിയ പോസ്റ്റ്പെയ്ഡ് പ്ലാൻ മൊത്തം 50 ജിബി ഡാറ്റയാണ് നൽകുന്നത്. 150 ജിബി വരെ ഡാറ്റാ റോൾഓവർ സൌകര്യവും ഈ പ്ലാൻ നൽകുന്നു. ഡാറ്റാ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ ഒരു ജിബിക്ക് 10.24 രൂപ നിരക്ക് ഈടാക്കും. എംടിഎൻഎൽ നെറ്റ്‌വർക്ക് ഉൾപ്പെടെ ദിവസവും 100 എസ്എംഎസുകളും ഈ പോസ്റ്റ്പെയ്ഡ് പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യമുള്ള 2 ഫാമിലി കണക്ഷനുകൾ, ഓരോ ഫാമിലി കണക്ഷനും മാസത്തിൽ 50 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ നൽകുന്നു.

999 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ
ബിഎസ്എൻഎല്ലിന്റെ പുതിയ 999 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാൻ മൊത്തം 75 ജിബി ഹൈ സ്പീഡ് ഡാറ്റയാണ് നൽകുന്നത്. 225 ജിബി വരെ ഡാറ്റാ റോൾഓവർ സൌകര്യവും ഈ പ്ലാനിലൂടെ ലഭിക്കും. ഡാറ്റാ ലിമിറ്റ് അവസാനിച്ച ശേഷം ഉപയോക്താക്കളിൽ നിന്ന് ഒരു ജിബിക്ക് 10.24 രൂപ വീതം ഈടാക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യം നൽകുന്ന 3 ഫാമിലി കണക്ഷനുകൾ നൽകുന്ന ഈ പ്ലാൻ ഓരോ കണക്ഷനും 75 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസ് എന്നിവയും നൽകുന്നു.

അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യമെന്ന് പറയുമ്പോഴും ദിവസവും 250 മിനിറ്റ് എഫ്യുപി ലിമിറ്റോടെയാണ് ഈ പ്ലാനുകൾ നൽകുന്നത്. ഇതിന് ശേഷം കോളുകൾക്ക നിരക്ക് ഈടാക്കും. പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നതിനൊപ്പം 99 രൂപ, 225 രൂപ, 325 രൂപ, 799 രൂപ, 1125 രൂപ എന്നീ നിരക്കുകളിലുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ബിഎസ്‌എൻഎൽ പിൻവലിച്ചു. നിലവിൽ ഈ പ്ലാൻ തിരഞ്ഞെടുത്തവർക്ക് സേവനങ്ങൾ ലഭിക്കുന്നതിൽ തടസ്സമുണ്ടാകില്ല. നിലവിൽ 199 രൂപ, 399 രൂപ, 525 രൂപ, 798 രൂപ, 999 രൂപ, 1525 രൂപ എന്നിങ്ങനെ ആറ് പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ബിഎസ്‌എൻഎൽ നൽകുന്നത്.


Click it and Unblock the Notifications








