Home
News

600 ദിവസം സൌജന്യ കോളിംഗ് നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബി‌എസ്‌എൻ‌എൽ

ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിംങ് ആനുകൂല്യങ്ങൾ നൽകുന്ന ഒരു പുതിയ പ്ലാൻ ആരംഭിച്ചു. 2,399 രൂപ വില വരുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. ധാരാളം കോളുകൾ വിളിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ദീർഘകാല പ്ലാൻ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. റീചാർജ് ചെയ്ത ദിവസം മുതൽ 600 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. മറ്റൊരു ടെലിക്കോം കമ്പനിയും ഇത്തരമൊരു ഓഫർ നൽകുന്നില്ല.

ബിഎസ്എൻഎൽ

2,399 രൂപ പ്ലാനിലൂടെ ബിഎസ്എൻഎൽ ഡാറ്റ ആനുകൂല്യം നൽകുന്നില്ല. അൺലിമിറ്റഡ് കോളിംഗ്, ദിവസവും 100 എസ്എംഎസ്, ബി‌എസ്‌എൻ‌എൽ ട്യൂൺസ് (60 ദിവസം) എന്നീ ആനുകൂല്യങ്ങൾ പ്ലാനിലൂടെ ലഭിക്കും. ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾ ഈ റീചാർജ് ചെയ്താൽ ഡാറ്റയ്ക്കായി പ്രത്യേക റീചാർജ് കൂടി ചെയ്യേണ്ടി വരും. അധികം ഡാറ്റ ഉപയോഗിക്കാത്തതും ദീർഘകാലത്തേക്ക് വോയ്‌സ് കോളിംഗ് സൗകര്യം ആവശ്യമുള്ളതുമായ ഉപയോക്താക്കൾക്കാണ് 2,399 രൂപ പുതിയ പ്ലാൻ ഗുണം ചെയ്യുന്നത്.

വാലിഡിറ്റി

600 ദിവസമെന്ന വലിയ വാലിഡിറ്റിയോടെയാണ് പ്ലാൻ വരുന്നത് എന്നതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ഇടയ്ക്കെടെയുള്ള റീചാർജ് ഒഴിവാക്കാം. ബി‌എസ്‌എൻ‌എൽ 2,399 രൂപ പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമാണ്. മുഴുവൻ വാലിഡിറ്റി കാലയളവിലും പ്രതിദിനം 250 മിനിറ്റ് എന്ന ലിമിറ്റാണ് കോളുകൾക്ക് ഉള്ളത്. ഡാറ്റ അധികം ഉപയോഗിക്കാത്ത എന്നാൽ ധാരാളമായി കോളുകൾ വിളിക്കുന്ന ഉപയോക്താക്കൾക്ക് മറ്റ് ടെലിക്കോം കമ്പനികളൊന്നും ഇത്തരമൊരു ദീർഘകാല പ്ലാൻ നൽകുന്നില്ല.

ജിയോയുടെ 2,399 രൂപ പ്ലാൻ

ജിയോയുടെ 2,399 രൂപ പ്ലാൻ

റിലയൻസ് ജിയോ 2,399 രൂപയ്ക്ക് ഒരു ദീർഘകാല പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ഈ പ്രീപെയ്ഡ് പ്ലാനിൽ 365 ദിവസം വാലിഡിറ്റിയാണ് ഉള്ളത്. ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളിംഗ്, മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ നിശ്ചിത മിനുറ്റ് സൌജന്യ കോളുകൾ, ദിവസേന 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ. ഡാറ്റ ആനുകൂല്യവും വാലിഡിറ്റിയുമാണ് ഈ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത്.

എയർടെല്ലിന്റെ 2,398 രൂപ പ്ലാൻ

എയർടെല്ലിന്റെ 2,398 രൂപ പ്ലാൻ

ഭാരതി എയർടെൽ 2,398 രൂപ ഒരു ദീർഘകാല പ്ലാൻ നൽകുന്നുണ്ട്. പ്രതിദിനം 1.5 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനുകളിലൂടെ ലഭിക്കുന്നത്. ഈ പ്ലാൻ 365 ദിവസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. ZEE5 പ്രീമിയം സൌജന്യ സബ്സ്ക്രിപ്ഷൻ, നിങ്ങളുടെ ഫോണിനുള്ള ആന്റി വൈറസ്, 28 ദിവസത്തേക്ക് ഷാ അക്കാദമി ക്ലാസുകൾ, സൌജന്യ എയർടെൽ എക്സ്സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ്, ഫാസ്റ്റാഗിൽ 150 രൂപ ക്യാഷ് ബാക്ക് എന്നീ ഓഫറുകളും ഇതിനൊപ്പം ലഭിക്കും.

വോഡഫോൺ 2,399 രൂപ പ്ലാൻ

വോഡഫോൺ 2,399 രൂപ പ്ലാൻ

വോഡഫോണിന്റെ 2,399 രൂപ പ്ലാൻ അതിന്റെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി പ്രതിദിന ഡാറ്റ നൽകുന്ന ദീർഘകാല പ്ലാനാണ്. അൺലിമിറ്റഡ് കോളിംഗും ദിവസവും 100 എസ്എംഎസും ഈ പ്ലാനിലടെ ലഭിക്കും. 499 രൂപ വിലയുള്ള വോഡഫോൺ പ്ലേ സബ്ക്രിപ്ഷനും 999 രൂപ വിലയുള്ള ZEE5 പ്രീമിയം സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ സൌജന്യമായി ലഭിക്കും. റീചാർജ് ചെയ്ത ദിവസം മുതൽ 365 ദിവസം വരെയാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

More from GizBot

Best Mobiles in India

English summary
BSNL has launched a new plan for its customers providing them with the benefit of unlimited calling. The new plan comes for Rs 2,399 and is focused on giving customers a seamless calling experience. It will be valid until 600 days from the day of recharge.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X